Tuesday 16 January 2018

nbk62/anchangatikkahani/ 5.izha- drkgb/17/1/2018

nbk62/ anchangatikkahani /5 izha
-------------------------------------------
അഞ്ചങ്ങാടിക്കവിതകൾ
5.
ഇഴ
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------

എവിടെയോ
ഒന്നു തൊട്ടു
തൊട്ടില്ലെന്നോണ-
മൊരിളം തോന്നൽ;
ഈരിലത്തളിരുപോലതു-
മിഴി തുറന്നുവോ!

കുളിരുകോരിയോ;
നിനവതെന്നതി-
നഭിധാനമേകിയോ;
(നിൻ
നിഴലതെന്നൊരു
തിരുത്തു വേണമോ!)

അഴലൊഴിയുവാ-
നമൃതബിന്ദുവാം
ചിര-
സുഗന്ധവാഹിയാം
സുകൃതമധു
നുണയുവാൻ
നീല-
ഗഗനസീമയിൽ
ഖഗസമാനമറിവിൻ
പ്രഭാമയപ്പൊരുളിരിൽ
നീന്തിനീന്തി-
ത്തുടിക്കുവാൻ!

2.
എവിടെയോ
ഉള്ളിനുള്ളിലോ
അകക്കാമ്പിലോ
(അതെവിടെ?)
ഉണ്മയാമറിവതെന്നു
പരയതൊന്നുമാത്രമാം
പരമമെന്നുഗുരുവുര;
ഇഴയൊന്നിൽ നിന്നു
സംഗീതധാര
മുറിയാതെ
മുറയൊന്നുപോലു-
മുറയാതെ;
നേരെ നേരെ;
ആദിയന്തവിഹീനമാമൊരു
തോന്നലിന്നതിലോലമാമിഴ!
*ഗുരവേ നമോനമഃ!
---------------------------------------------
കുറിപ്പ്
----------------------
*ഭാരതീയ ഋഷിപരമ്പര
- ശ്രീവ്യാസൻ
-ശ്രീശങ്കരൻ
-ശ്രീനാരായണൻ
----------------------------------------------
nbk 62
അഞ്ചങ്ങാടിക്കവിത
5.
ഇഴ / 17-1-18 dr.k.g.b
-----------------------------------------------
a poem from my upcoming book amazon books usa
--------------------------------------------------------------




   

No comments:

Post a Comment