Saturday 13 January 2018

nbk 59- anchangatikkahani-2/ dr.k.g.b/14/1/18

nbk 59/ anchangatikkahani-2/ 14/1/18
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------
അഞ്ചങ്ങാടിക്കഹാനി -2 nbk  59
----------------------------------------------
2 . സകലം
----------------------

പണ്ട്
രണ്ടു നൂറ്റാണ്ടിനപ്പുറം
രണ്ടു കണ്ടങ്ങന്മാർ
ജ്യേഷ്ഠാനുജന്മാർ
കൊച്ചിശ്ശീമയിൽനിന്നു
വന്നു
കൊണ്ടതാണത്രേ; കഥയാടാൻ
കളിത്തട്ടാം (അതോ കളിമുറ്റമോ)
കളിയാട്ടത്തറയോ,
ചരിത്രമോ, കഥയോ,
കെട്ടുകഥയോ,
പുരാവൃത്തമോ,
കവിയുടെയൂൾത്താരിലെ
നിറക്കൂട്ടോ!

ആകാം
പക്ഷെ;
ബാലലീലകളാടിയാടി;
തിമിർത്ത കാലം ചെറ്റു
ജാലമായ് മധുരിക്കെ;
അമ്മൂമ്മക്കഥകളായോർമ്മയിൽ!

ചെമ്മേ
നീലനീലമാം
ഭാവാംബരസീമയിൽ
തൃക്കാർത്തികത്താരകം;
രാമായണമാസത്തിന്നിളം-
തണുപ്പാർന്ന
രാവുകൾ;
ഇടയ്ക്കിടെ
അമ്മൂമ്മ പാടിത്തന്ന
പഞ്ചമിപ്പൊരുളുകൾ!

ഉൾവിളി;
അതിൻ തീരാ തീരാ
ധാരാമൃതം;
അതുമാത്രമെൻ
ഹൃദയാംബരവീഥിയിൽ
ഇന്നും
പ്രഭാപൂരം ചൊരിയും
അത്!
അതുതാനത്!
ഇതും!
സകലതും!
----------------------------------------------------
2.സകലം
ഡോ കെ ജി ബാലകൃഷ്ണൻ
nbk 59 14-1-2018
---------------------------------------------------------
a poem from my new book to be published from
USA international edition.
---------------------------------------------------------------
a historical poem
-------------------------------------------------------------------



 


  



No comments:

Post a Comment