Tuesday 22 October 2019

waves: nbk 71/ Agnathavasam/ 2-10-2018

ente kavitha/introduction for Izha/New Malayalam poetry collection

എന്റെ കവിത
------------------------------

        എൻ്റെ മലയാളകവിതകൾ സമ്പൂർണം  (1958 -2017) -3 വാള്യങ്ങൾ - 10/2017 -ൽ അമേരിക്കയിൽ നിന്ന് ആമസോൺ വഴി പ്രസിദ്ധീകരിക്കുകയുണ്ടായി. ലോകമലയാളികൾ നല്ല സ്വീകരണമാണ് "എൻറെ കവിതകൾ"ക്ക് നല്കിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ വായിച്ചും
ചർച്ചചെയ്തും നല്ല പ്രോത്സാഹനം തരുന്നത് വളരെ ആനന്ദപ്രദമായ അനുഭവമാണെന്ന് പറയേണ്ടതില്ലല്ലോ.

         അതിനുശേഷം ഞാൻ എഴുതിയ 70 മലയാളകവിതകൾ - "ഇഴ"- ഇതാ ആമസോൺ യു എസ് എ വഴിതന്നെ പുറത്തിറങ്ങുന്നു. സന്തോഷമുണ്ട്. പതിവുപോലെ നൂറിൽ പരം രാജ്യങ്ങളിൽ ഇത് ലഭ്യമായിരിക്കും. ഏതൊരു മലയാളിക്കും ഇത്  അഭിമാനകരമായ ഒരനുഭവമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

            എന്റെ കവിത
------------------------------------------

             ഞാൻ ഇംഗ്ലീഷ് കവിതകളാണ് ആമസോൺ വഴി ആദ്യം പ്രസിദ്ധീകരിച്ചത്. അത് വിജയകരമായിത്തീർന്നപ്പോൾ മലയാളകവിതയും
ആവാമല്ലോ എന്ന് തോന്നി.ഇത് എൻറെ പത്തൊമ്പതാമത്തെ ആമസോൺ മലയാളം കൃതിയാണ്.(ഇംഗ്ലീഷ് കൃതികൾ എട്ടെണ്ണം വേറെയുമുണ്ട് ). ഇവയ്‌ക്കെല്ലാം ലോകമെമ്പാടും വായനക്കാരുമുണ്ട്. (പുസ്തകങ്ങൾ ആസ്‌ത്രേലിയയിലെ ഡാർഡവിൻ ലൈബ്രറിയും ബ്രിസ്‌ബേൻ ലൈബ്രറിയും കാറ്റലോഗ് ചെയ്ത് പ്രദർശിപ്പിച്ചിട്ടുമുണ്ട്).

              ഇത്രയും ആമുഖം. ഇനി കവിതകളെപ്പറ്റി. പ്രാരംഭമായി പറഞ്ഞു കൊള്ളട്ടെ. ഇവ ഉത്തര- ഉത്തര ---------- ആധുനിക ഗുസ്തിക്കവിതകളല്ലതന്നെ! തികച്ചും ഭാരതീയം മാത്രമാണ്. പക്ഷേ ഇത് നൂതനമാണ്- കാരണം, ഇത്‌ പിറന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആധുനിക ഭാരതത്തിലത്രേ!

            70 കവിതകളാണ് ഈ സമാഹാരത്തിൽ. പുതിയ ഭാരതത്തിന്റെ (ലോകത്തിന്റെയും ) ഒരു കട്ട് സെൿഷൻ. ഇത് ഒന്നാം ഭാഗമേ ആകുന്നുള്ളു.തീർച്ചയായും തുടർച്ചയുണ്ടാകും.

സ്നേഹപൂർവ്വം,
ബാലകൃഷ്ണൻ.
21 -10 -2019