Tuesday 2 October 2018

nbk 71/ Agnathavasam/ 2-10-2018


71 / nbk/2-10-2018
അജ്ഞാതവാസം
------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
ഇമയിൽ നിന്നൂർന്നൊ-
രമരസംഗീത-
രമണ-
രാഗമായുണരുമെൻ
ശ്വസന-
താളമാണു നീ
നിമിഷമേ!
കാലമൂലമന്ത്രമേ!

നീയനന്തമാമറിവിനജ്ഞാത-
മറവിൽ
വിസ്മയപ്പൊരുളിൽ വാചാല-
മൗനനിത്യത്തിൽ
മായയായ്;
നീലമേഘമായ്;
കാവ്യകാരനിൽ
സ്നേഹധാരയായ്!

അമരമീ
നിത്യസത്യമൊന്നിൽ
നീ
പരമസത്യമായ്;
ചിരസനാതനസ്വപ്നസൗന്ദര്യ-
ലഹരിയായ്;
പ്രേമസപ്തവർണ്ണമായ്.

അറിവു മാത്രമാണഖിലമെന്നോതി
ഗുരു;
നിരന്തരം
അറിവിനുണ്മയാം
പ്രണവമന്ത്രത്തിൻ
പൊലിമയിൽത്താനലിഞ്ഞു വാഴുമാ-
മധുരമുഭവിച്ചമരുളുവാൻ ചൊന്നു-
സകലവു-
മോരേയൊരൊന്നിന്റെ
വിവിധഭാവമെന്നോതി;
ശാസ്ത്രവുമതേ വരഞ്ഞു-
ഞാനുമക്കനവിലാണ്ടു
നിമിഷമേ!
 മഹാഭ്രമണമേ!
നിന്നിലെന്നുണ്മ;
 ഹാ!
നിരന്തമേ!
---------------------------------------------------------------------
71 അജ്ഞാതവാസം/ nbk 2/10/2018/ dr.k.g.balakrishnan
----------------------------------------------------------------------