Friday 17 October 2014

mindavathalla mindaapraanikalute indal 17-10-2014

മിണ്ടാവാതല്ല
മിണ്ടാപ്രാണികളുടെ
ഇണ്ടൽ
=======================
ഡോ കെ ജി ബാലകൃഷ്ണൻ
===========================
നിമിഷങ്ങളുടെ
നുര
മദിരയായി
ഇന്നായി

പ്രളയകാലത്ത്

2.
ബന്ദും
സമരവും
മണക്കുന്ന
മന്ദമാരുതൻ.
ഈ വിഷദംശമേറ്റ്
കരിയുന്നത്
എൻറെ ഇന്ന്.

3.
ഇന്നലെയുടെ
കറുത്ത തുണികൊണ്ട്
നാളെയുടെ
മുഖം
മറയ്ക്കുന്നതാര്?
   ഈ കരിനിഴൽ
ദൂരെ
ചക്രവാളംവരെ
നീളുന്നത്.
നീ നിലകൊള്ളുന്നത്
നിനക്ക് വേണ്ടി.

4.
അത് മഹാശ്ചര്യമെന്നും
നമുക്കും കിട്ടണം പണം
എന്നും
ഉണർത്തിച്ചുകൊണ്ടേ
കുഞ്ചൻ.

5.
വെളുത്ത പശു
കറുമ്പിയെ പെറ്റത്
ആഗോള പ്രതിഭാസമെന്ന്
നിൻറെ
സമവാക്യം.

6.
തൊട്ടതിനും പിടിച്ചതിനും
വില കയറുന്നതിന്
തൊട്ടാവാടിയെ
കുറ്റം പറഞ്ഞ്
വിടുവായൻ.
അവനറിയാം
ഞാൻ
മിണ്ടാപ്രാണി.
ഇണ്ടൽ കൊണ്ട്
പശിയാറ്റുന്നവൻ.

7.
നീ
നാളെ നാളെ നാളെയെന്ന്
വിളിച്ചുകൂവുന്നവൻ.
(നറുക്കെടുപ്പ് ).

8.
നീ 
ഇന്നിനെ നോക്കി
കള്ളച്ചിരി ചിരിച്ച്‌
കാട്ടുതീയ്ക്ക്
നാളം കൊളുത്തുവോൻ
എൻറെ മിണ്ടായ്മയിൽനിന്ന്
ഊറ്റം കൊണ്ട്
മുദ്രാവാക്യം
മുഴക്കുവോൻ.

9.
സുഹൃത്തേ,
നീ കേൾക്കുന്നുവോ-
ഒരു വേണുനാദം;
അത് മാധവനാണ്;
പാർഥസാരഥി-
നാവിൻതുമ്പിൽ
"യദാ യദാഹി ....... "
=======================
dr.k.g.balakrishnan kandangath
9447320801
drbalakrishnankg@gmail.com
17-10-2014
=========================