Friday 15 June 2018

yamanam/poem 3./olam /dr. k g balakrishnan / 16- 6-2018 poem (71)/new Malayalam poetry collection

യമനം / കവിത 3 / new Malayalam Book kavitha 71
Olam/16-6-18/ drkgbalakrishnanpoet
----------------------------------------------------------------------
ഓളം
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ /16-6-18
----------------------------------------------------------

വന്നു പതിവുപോലുള്ളി-
ലൊരിളംകുളിർപ്പെയ്ത്-
പിന്നെ
കുഞ്ഞുനാളിലെ-
യിടവപ്പാതികളുടെ
മിന്നലാട്ടം-
അന്നു കാതിലമ്മൂമ്മ മൂളിത്തന്ന
രാമായണം കഥ-
യിന്നുമെൻ കവിതയുടെയോളം;
രാമഴയിലത്താളം.

പിന്നെയും പിന്നെയും തികട്ടുന്നു
സ്തന്യമാധുരി ചെമ്മേ;
നിന്നു പെയ്യുകയല്ലേ മിഥുനം;
സാന്ദ്രാനന്ദപ്പൊരുളിൽ;
നിറെനിറഞ്ഞൊഴുകും
നിളയുള്ളിൽ;
കളഹംസപ്പിടയുടെ കളിയാട്ടം;
കവിയുടെ സിരകളിലൊഴുകും
തീരാ തീരാ സുരസ്വരധാരാ-
രാഗവിസ്താരം;
ആയിരം
ഇനികളുടെയാവർത്തം
കാലം;
മായികം;
നീലവാനിടം പോലെ വെറുതെ
വെറുതെയൊരു തോന്നൽ;
ഓർമ്മകളോളം തല്ലും
മാനസസരോവരം.

ആരവം കേൾപ്പൂ ദൂരെ-
ദൂരെനിന്നാരോ
എന്തോ
ഏതോ-
വീരജേതാവിന്നൂരുചുറ്റലോ,
അതോ,
ഒരീർക്കിലിപാർട്ടിയുടെ
ധീരധീരമാം
വാടക പ്പൊലിമയോ?

അല്ല!
എന്നുള്ളിന്നുള്ളിന്നുള്ളിൻ
സ്പന്ദനധ്വനിയല്ലെ!
ഗന്ധവും സുകുമാരഭാവവും
മൃദുസ്പർശസുഖദായകം
മനക്കണ്ണിൻ
രമ്യമാം മായക്കാഴ്ച്ച
മെനയും
സ്വനധാരയുഴിയും
മംഗളമൊഴിയല്ലേ!!


നിന്തിരുവടിയുടെ
മന്ത്രണം
യുഗങ്ങളായ്;
പാതയായ്; പദങ്ങളായ്;
പാദങ്ങൾ പലതായി-
മേദിനിയളക്കുവാൻ
കേവലം മൂന്നേമൂന്നു
മുഴുവനധികമായ്-
ത്തീരവേ, പദമൂന്നാൻ
ധീരധീരമായ് സ്വയം
ശിരസ്സു കുനിയവേ
അറിയുന്നു ഞാൻ സ്വയ -
മറിവിൻ പരിമിതി!
-----------------------------------------------------------------------

















Friday 1 June 2018

waves: Yamanam / poem 2. / thalam/1-6-2018/drkgb

waves: Yamanam / poem 2. / thalam/1-6-2018/drkgb: യമനം / 1-6-2018 2. താളം ----------------------------------------------- ഡോ കെ ജി ബാലകൃഷ്ണൻ -------------------------------------------...

Yamanam / poem 2. / thalam/1-6-2018/drkgb

യമനം / 1-6-2018

2. താളം
-----------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

1.
മീശ മുളയ്ക്കാത്ത പയ്യനായി
ആശകൾ തിങ്ങും മിഴിയുമായി
മുറ്റത്തു തെക്കേയരികിലായി
കൊച്ചുമൂവാണ്ടൻ തളിർത്തു നില്പൂ.

ആരുമറിയാതെ താനേ മുളച്ചവൻ
നേരും നെറിയും തുണയായുള്ളവ-
നല്ലായ്കിൽ,
ആയിരമായിരക്കൂട്ടത്തി-
ലേകനിവൻ
തിരി
നീട്ടിയതെങ്ങനെ!


ആരോ
എറിഞ്ഞു കളഞ്ഞ മാങ്ങണ്ടിയി-
ലാരേ കിളിർപ്പിച്ചതീ മണിക്കുട്ടനെ!
നേരിൻ തുടിപ്പായി
ആരാരുമറിയാതെ-
യീ സുരസുന്ദരൻ
മിഴിയുവതെങ്ങനെ!

2.
കവിയുടെ നെറ്റി-
ത്തടത്തിലിളംകുളിർ-
ത്തെന്നലിൻ സാന്ത്വനം-
കവിയുടെ യുള്ളിലെ-
പ്പൈങ്കിളിപ്പെണ്ണിൻറെ
കവിത;
മധുരമാം രാഗവിസ്താരണം
_ "ഹേ കവേ!
നമ്മളിരുവരുമിവ്വണ്ണ-
മൊരു നിമിഷത്തിൻ
മാറിമായമല്ലയോ?
നിനവിൽ തിരതള്ളു-
മെത്ര കിനാവുകൾ
മെനവായുണരുന്നു?"
(-കൃതിയുടെ മന്ത്രണം).

3.
ഉള്ളിൽ മുഴങ്ങുന്നു താളം;
കണ്ണിൽ കാണുവതിന്ദ്രജാലം.
-----------------------------------------------------
താളം
Yamanam/ 2. Thalam
dr.k.g.balakrishnan/ 1-6-2018
---------------------------------------------------------