Friday 29 December 2017

nbk 48/ Marappu / 31-12-17/ drkgb

nbk/48/ മാറാപ്പ് 31/12/17
------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------
ഇന്നിന്നലെയാകു-
മെന്നതോർക്കാതെ
ഇന്നിൽ മുഴുകി
രസിച്ചു രമിപ്പവർ
കണ്ണിലൊരുതരി-
യെരിവുപുരളും നേര-
മിരുളിൽ വീണുവലയു-
മെന്നന്നേ
പാന പാടിയുറപ്പിച്ചുപോൽ!
ഒരു
പാമരൻ കവി-
രാമനാരായണ!!

2.
പുതിയകാലത്തെ-
പാതിരാവാകിലും
സേവനത്തിൽ മുഴുകുന്ന
നായകർ
നാടുവാഴുന്ന
മാബലിക്കാലത്തെ-
ജാലവിദ്യകൾ
കാൺകെ (ഞാൻ പൂന്താനം)-
പാനപാടട്ടെ-
രാമനാരായണ!

3.
തോളിൽ മാറാപ്പു കേറിയാലും
ചിലർ
മാളികമുകളേറിയിരിപ്പുണ്ട്;
ഇന്നലെക്കഥ പാടിപ്പുകഴ്ത്തിയും                              
നല്ല നാളെയെ-
പ്പാടിക്കൊഴുപ്പിച്ചും-
സ്വർഗ്ഗരാജ്യം വരുമെന്നുറപ്പിച്ചും!!
ശങ്കരാ ശിവശംഭോ!
ശിവ! ശിവ!
-----------------------------------------------------
nbk 48
 മാറാപ്പ് / dr.k.g.balakrishnan 31-12-17
from my next amazon.com book
-----------------------------------------------------
 








Thursday 28 December 2017

nbk 47/29/12/17/ ini ennum innu/ kandangath balakrishnan

nbk 47 29/12/17 dr.k.g.b
---------------------------------
ഇനി എന്നും ഇന്ന്  nbk 47
-----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------
ഇന്ന് ഞാൻ
ഇഹലോകവാസം വെടിഞ്ഞു;
ഇനിയെനിക്കെന്നും
ഇന്ന്.

ഇനി ഞാൻ മഹാകവി;
പനിനീർ മലർകാവ്
മനമായ് പിറന്നവൻ;
ഘനഗംഭീരം സ്വര-
സാരസ്വതൻ;
നവകാളിദാസൻ!

ഇനിയെനിക്കൊരു നാളെയില്ല;
ഇനി
ഞാനിന്നിന് ചിരംജീവി;
സുകൃതൻ; സുഭാഷണചതുരൻ;
സന്യാസിവര്യൻ; സകലകലാ-
വല്ലഭൻ; സമാദരണീയൻ; പോരാ
സുകുമാരകളേബരൻ!

ശീതവാഹിനിപ്പേടകമെത്തി; 
സാദരം ചമയിക്കാൻ
സൗന്ദര്യദാതാവെത്തി;
(യമധർമനിപ്പോൾ
ബ്യുട്ടിപാർലറുണ്ടത്രെ
-ഒരു ബിസിനസ്സുകൂടി.
-പുതുകാലകോലം കെട്ടി-
യാടുവാനുപദേശം നാരദരുടെ-)
പിന്നെ
നാളെയില്ലെനിക്കെന്നുമെന്നു-
മിന്നിൻറെ കരഘോഷം!
-------------------------------------------------
 ഇനി എന്നും ഇന്ന്
29-12-17-dr.k.g.balakrishnan
a poem from my upcoming collection
2018. amazon.com usa publication
---------------------------------------------------







Wednesday 27 December 2017

nbk 46 avaran 28-12-2017/ dr.k.g.balakrishnan kandangath

nbk 46/avaran/28/12/2017
------------------------------------
ഡോ.കെ.ജി. ബാലകൃഷ്ണൻ
---------------------------------------------
*അവറാൻ നയം  28/12/2017
-----------------------------------------------
പണ്ടമ്മൂമ്മ തൻ തേന്മൊഴികളി-
ലുണ്ടാവുമായിരുന്നൊരു
പുരാവൃത്തപരാമർശം;
അത്
ഉദാത്തമെന്ന്
ചെറിയ കോയിത്തമ്പുരാൻ
കവി വൈയാകരണൻ;
ഗുരുനാഥൻ ഭാഷാസ്‌നേഹി!

2.
അതു ശ്രീസമൃദ്ധിയെന്നും
തമ്പുരാൻ!
അമ്മൂമ്മതൻ മൊഴിയിലവറാൻ
പലപ്പോഴും നിറയും;
ഞാനോ **വേലായിയോ
**ഗംഗുവോ
പള്ളിനടയിൽ
പലവ്യഞ്ജനം
മേടിക്കുവാൻ പോയി
വൈകിയാൽ
കേൾക്കാം
അമ്മൂമ്മതൻ വാമൊഴി-
പരിഹാസം
"അവറാനാറുമാസം
കഴിഞ്ഞേ വരൂ!"

3.
ഞാൻ
ആലോചിക്കാറുണ്ട്-
ഇന്നെവിടെയുമവറാൻമയം;
മന്ത്രിയും തന്ത്രിയും പോരാ!
എന്തിന്
എവിടെയും *അവറാൻനയം!
--------------------------------------------------
*"അവറാൻ മാപ്പിള ....... പോയി-
ട്ടാറാം മാസം കണ്ടെത്തി"!- ഒരു
നാട്ടുചൊല്ല്. കവിയുടെ പ്രാസദീക്ഷ
ശ്രദ്ധിക്കുക.

** അന്നത്തെ വീട്ടുജോലിക്കാർ






Sunday 24 December 2017

nbk 45/25-12-17 njanum neeyum /dr.k.g.b

nbk/45/ neeyum njanum/ 25/12/17
----------------------------------------------
n b k 45 /  നീയും ഞാനും
25/12/2017
-----------------------------------------------
ഡോ കെ.ജി. ബാലകൃഷ്ണൻ
------------------------------------------------

1.(ഞാനൊരു
 *ഛായാവാദിക്കവിയല്ല സഖേ!
ഇതൊരു **നിരാലക്കവിതയും!)

2.എങ്കിലും ***ഹിമാലയ-
ശൃംഗമാമെന്നിൽനിന്നേ
****ഗംഗ നീയുണർന്നിടൂ!
പുണ്യമായ് മഹാമന്ത്ര -
തീർത്ഥമായ്!
-ശരണ്യയായ്!

3."നീയും ഞാനും"
ഒരു നാണയത്തിനിരുപുറം;
പക്ഷെയെൻ ശിരസ്സു നീയുരച്ചു
വികൃതമാം
മുഖമെഴാ മൊഴിയെഴാ നുണ-
പ്പൂജ്യമായ് ചമച്ചല്ലോ!

4."ഉത്തുംഗഹിമാലയ-
ശൃംഗമിന്നൊരു
മൊട്ടക്കുന്നു
പോലുമല്ലല്ലോ!
നീയാം
ഗംഗയോ നിശാചരി;
സകലം
(കടുകോളം ദയാരഹിതം )
വിഴുങ്ങുവോൾ!


5.സഖേ!
ഇതു രാഷ്ട്രീയം!
----------------------------------------------
* ഹിന്ദി മഹാകവി നിരാല
** തും ഔർ മേം= നീയും ഞാനും
*** ഹിമാലയശൃംഗം = വോട്ടർ (ജനങ്ങൾ)
**** ഗംഗ = നേതാവ്‌ (ഭരണകർത്താവ്;കാര്യകർത്താവ്)
Note- Democracy= " The Government of  the People for  the People & by the People"
-എബ്രഹാം ലിങ്കൺ
"തങ്ങളെ തങ്ങളാൽ തങ്ങൾ ഭരിക്കുന്ന
മംഗല്യമാർന്ന ഭരണകൂടം"- സഹോദരൻ അയ്യപ്പൻ.

-----------------------------------------------------------------
നീയും ഞാനും / nbk 45/ dr.k.g.balakrishnan
25/12/2017
--------------------------------------------------------------------




















nbk 44 ente christmas / dr.k.g.balakrishnan/ 25/12/17

nbk 44/ ente christmas/drkgb
----------------------------------------
എൻറെ ക്രിസ്‍മസ്
-----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------

എൻവി കോറിയതെത്ര
കൃത്യമായ്!
(ബെൻസിൽ യൂദാസ്;
ദേവനോ
ഭിക്ഷാപാത്രധാരിയായ്
നടപ്പാതയിൽ).

മുകളിൽ ശൂന്യാകാശം;
താഴെയോ മരു;
മട്ടുപ്പാവിൽ
മഹാമന്ത്രവാദിയാം
മന്ത്രി;
തന്ത്രിയും
പരിവാരക്കൂട്ടവും
പഞ്ചനക്ഷത്രപ്പകിട്ടിൽ
പണിതീർത്ത
പാർട്ടിയോഫീസിൽ-
ത്തിരുപിറവി-
യാഘോഷത്തിരക്കിൽ!

ശംഭോ മഹാദേവ!

2.
നക്ഷത്രവിളക്കുകളയുതം
തെളിഞ്ഞിട്ടും
പാവം മാനവഹൃദയമിരുളിൽ;
സുഗതയോ നിത്യദുഃഖിത;
"കവിതയിനിയെന്നി-
ലില്ലെ"ന്നു
പരിഭവം;
പലപ്പോഴും നൈരാശ്യം വാക്കിലും
നോക്കിൽപ്പോലും!

3.
എങ്കിലും കാണാമെനിക്കിപ്പോഴും
കവയിത്രിയമ്മതൻ കണ്ണിൽത്തിളങ്ങും
നാളെ;
ആയിരം തിരി തെളിയുന്ന
പൂമ്പുലരിയിൽ
മന്ദ്രമധുരം  കിനിയും
കാരുണ്യമാം
മാനവികതയുടെ
നല്ല നാളെ!
തിരുപ്പിറവിതൻ
സന്ദേശമാം
പുതുയുഗം!
-------------------------------------
* സുഗതകുമാരിടീച്ചർക്ക്
25 -12 -2017
----------------------------------------





-------------------------------------------------------






Thursday 21 December 2017

nbk 42/ Pathru/ dr.k.g.b. amazon.com author/ 22-12-2017

nbk 42/ pathiru/ dr.k.g.b/ 22-12-2017
------------------------------------------------
പതിര് /  ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------------------
a poem from from next amazon.com book 2018
---------------------------------------------------------------

വിരിയുവതെല്ലാം
പതിരാണ്; കാലം
ഗതിമുട്ടി വഴിതെറ്റി-
യലയുന്നു;
തുളയുന്നു ചിത്രം!

കരിയുന്നു ചിത്തം
കരയുന്നു വെറുതെ;
മൊരിയുന്നു  പാദം;
നിറയുന്നു ചേതം!

പിഴവേത്? പിഴയെന്ത്?
മഷിനോക്കുവാനാര്?
പഴുതേ ചിലക്കുന്നു
കാർകോടകന്മാർ!

നിറനാഴിയില്ല
നിറരാഗമില്ല
നിറവെന്ന നിറമാർന്ന
സ്വരരാഗമില്ല.

പല രോഗമാർന്നും
കറയിൽ ക്കുളിച്ചും
നിലതെറ്റിയാടും
കലികാലവേഷം!

ഇനിയെത്ര കാലം
കിനാവിൽക്കുളിച്ചും
കനിവാർന്ന വേഷം
നടിച്ചും നടക്കും
ശനിശകുനിമാരാൽ
നയിക്കപ്പെടും നാടി-
നാരേകുവാൻ മോക്ഷ-
മമ്പോ!
ശിവശംഭോ!
നാരായണായ നമഃ!
----------------------------------------------
nbk 42
പതിര് -dr.k.g.b
next poem from my coming amazon.book.
--------------------------------------------------------





  



Wednesday 20 December 2017

nbk 41/ veenapookkadha drkgb/21-12-2017

nbk 41/drkgb/ veenapookkadha/21-12-2017
---------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------------==

ഇന്നും പ്രസക്തതമാണല്ലോ
മഹാകവേ!
നിന്നുടെ
വീണപൂക്കഥയിലെ
രോദനം.
ഒന്നുകൂടിത്തെളീച്ച്-
ഒന്നുകൂടിക്കനം
തന്നുതാൻ- ചൊല്ലാം......
കവേ!
ഭവാനന്നർത്ഥമാക്കിയ-
തൊന്നേ!
അതു നിന്റെ
നഷ്ടപ്രണയമോ!
അതോ- സത്യത്തിൽ!
കെട്ട സമൂഹത്തിൻ
നേർച്ചിത്രചിത്രണ-
മായിരുന്നില്ലേ!
(കാണാമെനിക്കുനിൻ
ഹാസ്യം!
അറിയുന്നു ഞാനീ-
യിരുൾ നിറഞ്ഞാടുന്ന
പകലിനെപ്പറ്റി
നിൻ
-പരിഹാസ-
പ്രവചനം!)

2.
മഹാകവേ!
പൂ വീണു;
താഴെ യിതാ കെട്ട കാലം;
കുനുകുനെയെങ്ങും
നിറയുന്നു;
അഴുകിയ പൂവുകൾ;
ആലോചനയുടെ
മലിനശേഷിപ്പുകൾ;
നിരനിരെ രാപ്പകൽ
ഘോഷങ്ങൾ;
പൂരങ്ങൾ;
നീളുന്നു
റാലികൾ;
കോലാഹലങ്ങൾ;
"ഹാ പുഷ്പമേ!
അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നൊരു
രാജ്ഞി കണക്കയേ!
നീ!.........."

3.
ഹാ! മഹാകവേ!
ഞങ്ങറിഞ്ഞേയില്ലിതുവരെ
അവിടിന്നുദ്ഘോഷിച്ച
വീണപൂക്കഥപ്പൊരുൾ!

ഇന്നിതാ
ഇങ്ങും
എങ്ങും
വീണപൂവുകൾ!
ചീഞ്ഞു നാറുന്നു
മനസ്സിലും ഭൂവിലും
(ദ്യോവിൽ പ്പോലും!)
--------------------------------------
nbk 41.
drkgb വീണപൂക്കഥ
from my coming book / amazon.com
21-12-2017
------------------------------------------------







Saturday 16 December 2017

nbk 40/ nirakalam/ dr.k.g.b./ 16-12-17

nbk 40/ നിറകലം / 16-12-17 dr.k.g.b
-----------------------------------------
nbk 40  നിറകലം 16-12-17
--------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------
ഓട്ടവീണാൽ
വെള്ളോട് കൊണ്ട്
മൂത്ത മൂശാരി തീർത്തതെങ്കിലും
ഓട്ടക്കലം!

"ഓട്ട വീഴാതെ
ഓടനമ്പാടി
ചുട്ടെടുത്ത കലമുത്തമം"
ചൊന്നു മുത്തച്ഛൻ!
അച്ഛനുച്ചത്തിലുച്ചരിച്ചതും
സ്വച്ഛമീരടിയിതേ!
(മറന്നു നാം).

 ഇന്ന്
ഇന്നലയുടെ പാദപങ്കജം
തന്ന
മായാത്ത കാലമുദ്രകൾ
നീളെ നീളെ;
പ്രിയമാതേ!
ഭാരതാംബേ!
ഇനിയെനിക്കായി
ഒരു
മൺകലം മാത്രം
ഒരു നിറകലം മാത്രം
ചിരമരുളണെ!
--------------------------------------- 
a poem from my next Amazon.com
Malayalam poem collection- 2018
---------------------------------------------

 





Friday 15 December 2017

nbk 39/ jambukakukkuta samvadam/ 16-12-2017/dr.kgb

nbk 39/16-12-2017/jambukakukkuta samvadam
------------------------------------------------------------- 
ജംബുകകുക്കുടസംവാദം 
--------------------------------------------------- 
ഡോ  കെ ജി ബാലകൃഷ്ണൻ 
---------------------------------------------------- 

ഓരിയിട്ടപ്പോൾ പൂവ-
നുറപ്പിച്ചുകൂവി;
അതിൻ 
പൊരുളറിയാതെ
കുറുനരി-
യിരുളിൽത്തപ്പി.

ഇരുൾമറയുവതിൻ 
ഭയമകലും 
തലവടിവെന്ന് നിനച്ചു കൂടുതൽ 
കനമാർന്നൊരു 
തിരുവോരിയുമായി കൗശലം;
-ഒരു രക്ഷയുമില്ല കുക്കുടം 
നിറവാർന്നൊരു 
സരിഗമാക്കുവൽ;
കുറുക്കനോ
നാവിൽ ജലമൂറി
നിരാശനായ് 
നിറകണ്ണോടെ മറഞ്ഞു;
പകലവൻ വരവായെന്ന് 
ശപിച്ചു ഖിന്നനായ്!

2.
പിന്നെ,
ഒരു കുക്കുട ജംബുക സംവാദം;
നാടുവാഴിയുടെ തിരുമുൻപിൽ 
സമാധാനയോഗം;
ശുഭം!
-----------------------------------------------------  
ജംബുക കുക്കുട സംവാദം -nbk 39
2017/12/16
---------------------------------------------------







  







Monday 13 November 2017

nbk 38 / athe dr.k.g.balakrishnan 14/11/2017

nbk 38/ athe/dr.k.g.balakrishnan/14/11/17
--------------------------------------------------
അതെ
-------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ 14/11/17
------------------------------------------------------

അതെയിതല്ലാതെ
ഗുരു പറഞ്ഞത്
ഏതതേതെന്നു പറയുവാൻ
ഏതു മാത്ര!
ഏതതേതെന്ന്‌ തിരയുവാൻ
ഏതു യാത്ര!
അതല്ലെങ്കിൽ
ഏത്!
അതേ!
അതും
ഇതും
ഏകമാം!
അത് രഹസ്യം!
പ്രണവമന്ത്രം!
മന്ദ്രമധുരം!
നിരാമയം!

അതറിഞ്ഞവൻ ഗുരു!

ഏതു നാദമതേതു രാഗമ-
തേതു ഗീതമതേതു മന്ത്ര-
മതേതു തന്ത്ര-
മതേ!
"അതെ"ന്നരുൾ!
അതെൻ പൊരുളിവൻ തിരയു-
മമൃതബിന്ദു!
സ്വരമക്ഷരം!
---------------------------------------------------
അതെ / dr.k.g.balakrishnan
nbk 38/ 14-11-2017.
 "എൻറെ കവിതകൾ"
(സംപൂർണം ഭാഗം ഒന്ന്,
ഭാഗം രണ്ട്, ഭാഗം മൂന്നു്
- 1958 -2017-) amazon.com usa
എന്ന ബൃഹത് (1500 ൽ പരം
പേജ്) സമാഹാരത്തിന് ശേഷം
വരുന്ന അടുത്ത കൃതിയിൽ നിന്ന്.
-------------------------------------------------------------

     
  

Saturday 21 October 2017

nbk poem 37 nayaval/ 21/10/17 dr.k.g.balakrishnan kandangath

nbk 37 poem nayaval / dr.k.g.balakrishnan
21-10-17
-----------------------------------------------------
നായവാൽ
-----------------------------------------------------
 ഡോ.കെ.ജി.ബാലകൃഷ്ണൻ
---------------------------------------------------------
ശ്വാനതനയപ്രയോഗത്തിനിത്രയും
മാനമുണ്ടെന്നറിഞ്ഞത്.


ശതാബ്‌ദത്തിൻ വർണ്ണലഹരിതൻ
കുടമാറ്റമാം
രൂപഭാവദശാവതാരങ്ങൾ നീളെ;
ജാഥ; യാത്ര വടക്ക് തെക്ക്;
പ്രകടനം; വഴി, വാഹനം തടയൽ;
കടയടപ്പ്;
ഇത്
ജനാധിപത്യമുറ!
(കോരനിപ്പോഴും കഞ്ഞി കുമ്പിളിൽ).

2.
ഇത് നായവാൽ;
കുഴൽ;
തീരുമാനമുരുക്കിനാൽ;
ഗാനമാലിക; തുള്ളൽ;
കുഞ്ചനോ കുളി
കരികലക്കിയ പരി-
ശുദ്ധ -
സംശുദ്ധതീർത്ഥത്തിൽ!
മൃഷ്ടാന്നം
അമ്പലപ്പുഴ പാൽപായസം;
നമ്പിയാരെന്ന് നമ്പിയാർ.

3.
"ദീപസ്തഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണമെന്നും"
"നായുടെ വാല് വളഞ്ഞേ
തീരൂ!"എന്നും
കുഞ്ചൻ മൊഴി!
---------------------------------------------------------
----------------------------------------------------------
nbk 37






  

Wednesday 18 October 2017

nbk 35/ devendrabharatham/ dr.k.g.balakrishnan


nbk 37/ 19/19/17 Manthram/ dr.k.g.balakrishnan

nbk 37 മന്ത്രം /
dr.k.g.balakrishnan / 19-10-2017
-------------------------------------------

ആദിയുമന്തവുമില്ലാ
പദാർത്ഥം;
അതിൻ പൊരുൾ സദാ
തിരയുമെൻ മനം;
പദമതിനുഴലും
പ്രതിനിമിഷം;
ഇതു കഥ ഭാരതീയം;
പഥമതികഠിനമനന്തം;
മനനമതുമാത്രം
ശരണം;
ഋഷിയുടെ മന്ത്രം;
കവിയുടെ
നാരായമുനയുടെ
ജപതന്ത്രം;
ഏകം.


അശ്വത്ഥത്തണൽ
ഋഷിയുടെ,
കവിയുടെ
ആശ്രമനിലയം;
അറിവിനുറവിടം;
പവിത്രം.

ഇനിയുമതിൻ ധ്വനി
കാതിൽ;
കനി കാകന് പ്രിയം;
ഇനിയുമതിനങ്കുരം
വഴിയരികിൽ തണൽ;
നിൻ നിഴൽ നീളെ നിറഞ്ഞു
മനം;
നിൻ തെളിമയെഴും തുണ
തേടിയുഴലുംചിരം!

ഇനിമ കിനിയും കഥയിത്
തുടരും;
തനിമയിതു മധുരം
മംഗളം!
--------------------------------------------
 nbk 37 Manthram /19/10/17
a poem from my next work
----------------------------------------------











    

Tuesday 10 October 2017

nbk 35 11-10-17/ panamilla phani / dr.k.g.b.

nbk 35 / panamilla phani 11/10/17
--------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
പണമില്ലാ ഫണി
-----------------------------------------------

പണമില്ലാ ഫണി വെറും
പിണമായിത്തുലയുന്ന
ഗുണമേറും കാലത്ത്.

പണിയില്ലാ നേരത്ത് 
പണികിട്ടിക്കുഴയുന്ന
പുഴയുടെ തീരത്ത്.

ചിറകെട്ടി; ഗതിമുട്ടി
പറകൊട്ടിക്കേഴുന്ന
പറയനും പാണനും.

പുഴപാതി കല്ലിട്ടു
പൂഴിമണ്ണണകെട്ടി
പുതുയുഗം തീർക്കുന്നു.

പലവിധം വികസന-
ക്കലകൾക്കു  ശിലയിട്ടു
കലിയുഗം നീട്ടുന്നു.

ജാലങ്ങൾ കാട്ടുന്നു;
വേലത്തരങ്ങളും
ലീലാവിലാസവും!

കയ്യേറ്റഭൂമി തിരിച്ചുപിടിക്കുമെ-
ന്നയ്യോ യിവൻ
പഞ്ചപാവം കളിക്കുന്നു.

കഥകളി തുള്ളൽ തുടങ്ങിയ
വേഷങ്ങൾ
തന്മയത്വത്തോടെ
അവതരിപ്പിക്കുന്നു.

കലിമൂത്തു കളിതുള്ളി
പുലിവേലക്കളിയാടി
വേലി പൊളിക്കുന്നു.

നീലക്കടമ്പിൻറെ
കൊമ്പത്തിരുന്നവൻ
കൊമ്പുകുഴലൂതുന്നു.

ആയിരം കൊഴലൂത്തു-
കാരൊപ്പം ശിങ്കാരി-
മേളം തിമർക്കുന്നു.

പഞ്ചാരി ചെമ്പട-
യിങ്ങനെ-
യങ്ങനെ!

എങ്ങനെ? എങ്ങനെ?
ശുഭം!
--------------------------------------------------
nbk 36 11-10-17
പണമില്ലാ ഫണി
==========================
a poem from my next collection
from amazon.com usa. international edition
dr.k.g.balakrishnan
-----------------------------------------------------------


   



  

nbk 34/ swakaryam / dr.k.g.b 11/10/17

nbk/34/ drkgb 11/10/17
---------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------
സ്വകാര്യം
-------------------------------------------------

ഇപ്പോഴും കുഞ്ഞിക്കാറ്റേ!
ചെമ്പനീർപ്പൂവിൻ കാതിൽ
ഇത്തിരിക്കോളം
ആയതിനിയും
മന്ത്രിക്കാലോ!

 നിത്യകാമുകനെൻറെ
കഥയോ!
മാറിപ്പോയി
ചിത്രമെത്രയുമിതു
പീഡനം ശാന്തം! പാപം!

ഒരു നോക്കതു പോലും
പീഡനം! മലർക്കാറ്റേ!
ഒരു ചുംബനക്കഥ
പറയാനുണ്ടോ വേറെ!

കുട്ടിയെക്കുളിപ്പിച്ച
കഥ പണ്ടച്ഛൻ കാതി-
ളുച്ചരിച്ചതു പുതു-
കാലത്തും
പരമാർത്ഥം!

ഇതു സത്യമോ,
അതോ മിഥ്യയോ!
അറിയാതെ
മിതവാദി ഞാൻ നട്ടം-
തിരിയുന്നതേ മെച്ചം!

ഇത്രയും കഠിനമോ
നിയമം! പരിതാപ-
ചിത്രമേ! ഞാനും നീയു-
മെത്രയുമകന്നെന്നോ!

അർദ്ധനാരീശം  രാഗ-
ഭാസുരം  ജടാധരം
അർത്ഥഗംഭീരം കഥ
മറന്നേ പോയോ കാലം!

എന്തൊരു മറിമായം!
നിയമം പോലും മായം!
ഗന്ധമേ
അറിയാതെ കുങ്കുമം
ചുമക്കുന്നോ!

 സത്യവുമസത്യവു-
മറിയാക്കോലം; കാല-
ചക്രമോ തിരിയുന്നു
നിത്യമാമസത്യമായ്!

ഇതു പീഡനകാലം;
ചെത്തിയും ചേമന്തിയും
പുതുഭാഷകൾ തേടും
പേക്കിനാക്കാലം ജാലം!

2.
പറഞ്ഞു പറഞ്ഞു ഞാൻ
പോകുന്നു വാനപ്രസ്ഥം
മുറപോലനുഷ്ഠിക്കാ-
മെൻമനം;
സ്വസ്ഥം! സ്വസ്തി!
====================================
സ്വകാര്യം / nbk 34
11-10-17
dr.k.g.balakrishnan
----------------------------------------------------------------

















nbk 33 10/10/17

nbk 33/10-10-17
-----------------------------------------
പ്രതിസ്പന്ദം പുതുരാഗം
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------

മുരളികയൂതു-
മിളംകാറ്റിനെന്നും
പുതുരാഗമുള്ളിലു-
ണർത്തുവതാരെ-
ന്നറിയുവാനാവാതെ
ചിത്തം.

ഉഴലുന്ന നേരം,
തുണയായൊരുമൃദു-
മർമ്മരം
മുറ്റത്തെ
തേന്മാവിനധരത്തിൽ
നിന്നും!

പച്ചിലക്കൂട്ടങ്ങൾ
പാതിരാക്കാറ്റിൻറെ
ഉച്ചിയിലെന്തോ കുറിച്ചു.

അത്
പിറ്റേന്നു രാവിലെ
മക്ഷികം തേടുന്നു
അക്ഷമമക്ഷരം തോറും.

വിത്തു വിതക്കുന്നു;
പുത്തൻ കതിർക്കുല
നൃത്തം ചവിട്ടുന്നു;
കൊയ്യുന്നു.

കറ്റ മെതിക്കുന്നു
പത്തായം തീർക്കുന്നു.

ചിത്തം നിറയ്ക്കുന്നു;
ചിത്രം വരയ്ക്കുന്നു;
നേരം ചമയ്ക്കുന്നു;
കാലം ചിരിക്കുന്നു,
-----------------------------------------
nbk 33
10-10-17
-------------------------------------------



    

nbk 32/ oru thulli thelineer thalikkam / dr.k.g.balakrishnan 10-10.17

nbk 32/ oru thulli thelineer thalikkam / 10/10/2017
-------------------------------------------------------------
ഒരു  തുള്ളി തെളിനീർ തളിക്കാം
======================================
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------------------

ഒരു മലർമൊട്ടായ് നിമിഷം,
ദിനമൊരു മാല്യമായ്,
കാലമായ്, കാവ്യമായ്‌,
കനകമല കയറുന്നു.

ഒരു തുള്ളി കണ്ണുനീരൊഴുകുന്നു,
ഗംഗയായ് പുതുജന്മമാളുന്നു.

തീർത്ഥത്തിൽ മുങ്ങുവോർ
പരശതം പുണ്യത്തി-
നർത്ഥം നുകരുന്നു;
വെണ്ണിലാപ്പട്ടിൽ പ്പൊതിഞ്ഞു
തന്നുള്ളിലെ
ഉണ്ണിക്കിടാവിനു പഞ്ചമം പാടുന്നു.

ഉണ്ണിയെക്കണ്ണനെന്നമ്മ വിളിക്കുന്നു;
മണ്ണിൽ തുരുതുരെ പൂമഴ പെയ്യുന്നു.

വിണ്ണിൽ തൂമുല്ല പൂക്കുന്നു;
താരാനികരങ്ങൾ
കണ്ണിൽ തെളിയുന്നു.

കാമിനീകാമുകക്കൂട്ടങ്ങൾ
രാപ്പകൽ
ഭൂമിയെ വട്ടം കറങ്ങുന്നു;
ഭൂമാതിനുള്ളം
നിരനിരെ
ചെന്താമരപ്പൂ
വിരിഞ്ഞു
വിൺപൊയ്കയായ്!

ഒരുതുള്ളി തെളിനീർ
തളിക്കാം  നമുക്കൊരു
മരതകപ്പട്ടും വിരിക്കാം!

തുരുതുരെപ്പെയ്യുന്ന
മഴയിൽ നനഞ്ഞു
തിരമാല തീർക്കാം
മദിക്കാം!
---------------------------------------
ഒരു തുള്ളി തെളിനീർ തെളിക്കാം
10-10-17
nbk 31
---------------------------------------------------------










Monday 9 October 2017

nbk 31/ 10-10-17/ dr.k.g.balakrishnan kandangath

nbk/31 /31-10-17
-------------------------------------
dr.k.g.balakrishnan
-------------------------------------
ചാറ്റൽമഴ നനഞ്ഞ്
-------------------------------------

ചാറ്റൽമഴ നനഞ്ഞും
നുണഞ്ഞും
കുളിരണിഞ്ഞും
ആറ്റക്കിളി.

ആരിയൻ-
കതിർമണിമധുരം
മതി നിറയെ.

മാരിവിൽ-
മലർമിഴികൾ,
പീലിച്ചുരുൾ
മുടിയിൽ കണ്ണൻ
വാരിവിതറും കാന്തി.

വേനൽമഴ കലിയിൽ;
തേനൊലി ചുരത്തും
പ്രേമമഴ.

ഇനിയും
വരിക സഖി
ഗാനമഴ തൂവി!
---------------------------------------
ചാറ്റൽമഴ നനഞ്ഞ്
nba 31 / 10-10-17
-----------------------------------------   

 




  

Monday 2 October 2017

nbk 30 ragam /dr.k.g.balakrishnan


nbk 30 / 3/10/17
രാഗം
----------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------

"ലോകാഃ സമസ്താഃ സുഖിനോ ഭവന്തു"
  എന്നാരേ വചിച്ചു;
 പ്രാകാരമാരേയുടച്ചു!

അതിപ്പൊഴും
പാതിരാക്കാറ്റും
പതംഗവും
മേദിനിയും
സുരതാരാപഥങ്ങളും
പാടുന്നുവല്ലോ!

ഭാരതഗീതമതഷ്ടദിഗന്തങ്ങൾ
ചേതോഹരമാ-
യുണർത്തുന്നുവല്ലോ!

2.
ഋഷിയുടെയുള്ളിൽ
വിരിഞ്ഞ ചെന്താമര;
മഷിയുണങ്ങാ ചിര-
മക്ഷരസൗഭഗം;
ആരുടെയാത്മാവിൻ
ചാരുതയിൽ മുങ്ങി
നേരായ് നിറമാർന്നു!
മാതേ!
നമോസ്തുതേ!

3.
ആദിയുമന്തവുമില്ലാ
പ്രവാഹമായ്
ചേതനയിൽകുടി-
കൊള്ളും സുനന്ദമേ!
നാദമായ് നിത്യമായ്
നിത്യപ്രകാശമാം
ചേതോഹരമായ്
നിറയും നിരന്തമേ!
ഭേദമില്ലായ്മയിൽ
നിന്നുയിരിട്ടിടും
രാഗമേ!
നീയേ നിരന്തരമാം
ലയം!
--------------------------------------
രാഗം nbk 30  3/10/17
-----------------------------------------








Thursday 28 September 2017

nbk 29. 28-9-2017 ambada njane! dr.k.g.balakrishnan

nbk 29 28/ 9/2017
അമ്പട ഞാനേ! ഞാനേ!
------------------------------------------

ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------

എന്മനം
വിറകൊൾവൂ!

നന്മതിന്മകളൊരേ
വെണ്മയിൽ
വരവർണ്ണ-
നിർമ്മലഭാവം പൂണ്ടും
പൂനിലാവൊളിയായും
തേങ്കനിക്കനാവായും
മാരിവിൽനിറമേഴു-
മെഴുതും
പൊലിവായും
പൊയ്‌മുഖം ചമയ്ക്കവേ!

ഇതികർത്തവ്യതാ-
മൂഡ്ഢനായ്;
വിമൂകനായ്;
നിലകൊൾവൂ
നിരാലംബം!

കേവലമൊരു
നോക്കുകുത്തിയായ്;
അനങ്ങുവാനാവാത്ത
കട്ടിക്കരിങ്കൽസ്തംഭമായ്;
മിണ്ടാപ്രാണിയായ്!
ഞാൻ!

അമ്പട
ഞാനേ ഞാനേ!
സമ്മതിദായകൻ!
----------------------------------------------- 
nbk 29/അമ്പട ഞാനേ! ഞാനേ!
-----------------------------------------------










Tuesday 19 September 2017

nbk 28 rappakal/pralayam 20-9-17 dr.k.g.balakrishnan

nbk 28
രാപ്പകൽ/ പ്രളയം   
----------------------
ഡോ കെ ജി ബാലകൃഷ്ണൻ
20/9/17
---------------------------------------------

1.
നിറമേഴുമൊളിതൂവും
നിറമെഴാപ്പൊരുളിന്റെ
നിറവായി നിലകൊള്ളും
സ്വരമെഴാ സ്വരമായി!

കറതീർന്ന കനിയായി
കനിവായി കരുണതൻ
നിറദീപം
മിഴിയുന്നു നിത്യമായി!

മഴയായി;
മലരായി;
മനമായി;
മണമായി;
മധുവായി;
മധുപന്റെ
ലീലയായി!

2.
തീരാതെ തീരാതെ
പേമഴ  പെയ്യുന്നു-
തോരാതെ തോരാതെ
വാമഴ പൊഴിയുന്നു.

(പുതുമഴപ്പെയ്ത്തിന്
തുടികൊട്ടിത്തുള്ളുമെൻ
ഹൃദയം പിടയ്ക്കുന്നുവല്ലോ.)          

പേമാരി
പൊയ്മുഖം നെയ്യുന്നു;
മലയുടെ ശിഖരം
പിളർക്കുന്നു.                                                                                  

കലികേറിത്തുള്ളുന്നു.

(കലികാല-
കളികാല-
കമനീയ-
ലീലാവിലാസം!)
-----------------------------------------------
രാപ്പകൽ nbk 28 20/9/17
dr.k.g.balakrishnan kandangath
------------------------------------------------


  


 
 

Saturday 16 September 2017

nbk 27/ 17-9-17 lahari / dr.k.g.balakrishnan

ലഹരി
-------------------------
ഡോ കെ ജി ബാലകൃഷ്ണൻ
nbk 27 17-9-17
--------------------------------------------

പത്താം നിലയിലെ
മച്ചകത്തിൽ
ചെപ്പിലൊളിപ്പിച്ചു
വച്ചതാരാ-
ണുത്തരമുത്തമ-
സത്യമായും
ചിത്തത്തിൽ  നിത്യ-
സുഗന്ധമായുൻ-
മത്തമധുരമവ്യക്തമായും
സുപ്തസുദർശനചക്രമായും!

നേരമെന്നാരോ വിളിച്ചു കൂവി;
കാലമായ് ;
കാലനോ
കാവലാളായ്!

നേരം വെളുത്തും
കറുത്തും
നിരന്തരം
സാരമസാരം തിരമെനഞ്ഞു!

തിരവന്നു കരയെപ്പുണർന്നു
പാടും
സ്വരമേഴുമുണ്ടായി;
സ്വരരാഗസുധയായി;
കനകാംബരം പൂത്തു;
സുരകന്യമാരുടെ
പദകമലങ്ങളായ്;
മദനൃത്തമേളമായ്;
പദമാടി;
നിറമാർന്നു; നിറമാല
മിഴിയായി;
കാണുന്ന  കാഴ്ചയായി!

പകലായി പകലവനുണ്ടായി
രാവായിരുളായി;
പനിമതിയുണ്ടായി;
കനിവായി പൂനിലാവുണ്ടായി!

മനുജൻറെ
മനമെന്ന മാറിമായ-
മളവെഴാ നിലയെഴാ-
പ്പുതുപുതുലഹരിതൻ
നിലയമായി! 
---------------------------------------------
  






  
 

    

Tuesday 12 September 2017

nbk 26/ pazhanthen 13-9-17 dr.k.g.balakrishan


nbk 26 pazhanthen /dr.k.g.balakrishnan poem 26
------------------------------------------------------------
പഴന്തേൻ  /  ഡോ കെ.ജി. ബാലകൃഷ്ണൻ
nbk 26 / 13-9-17
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ കവിത
-----------------------------------------------------------------

 "അമ്മിണിപ്പയ്യിൻ നിലവിളി"യെന്നമ്മ;
നേരം
മോന്തിയായെന്നതിൻ
പൊരുൾ;
ധ്വനി;
ശരി
സമയം സായംസന്ധ്യ;
നിയമം ധ്വന്യാലോകം!

ഈ മധുരം നുണയാൻ
ഞാനിപ്പോഴും
പഴങ്കഥയുടെ
പഴഞ്ചോറുണ്ണുന്നു;
അതിൻ പഴന്തേൻ നുകരുന്നു!

ഈ വാഴക്കുടപ്പനല്ലിയി-
ലൊളിയും മധു തേടി
നടന്നേൻ ബാല്യം;
ശിരോമണി മാസ്റ്റർ തൻ
രഘുവംശപാഠനം
മനസ്സിന്നാഴത്തിലുറവയായ്;
നീലത്താമരവിരിഞ്ഞതി-
മധുരം
ചൊരിയുമനുനിമിഷം;
ശാകുന്തളത്തിൻ
തണൽക്കുളിർ!
ഗീതഗോവിന്ദം;
രാഗസുരഭിലം;
അമരകോശത്തിൻ ധ്യാനം!
ഇങ്ങനെ പടിയെത്ര കയറി;
അറിവിനേഴാംമാളികയേറുവാൻ;
പരമപദമടിയനതിപ്പോഴും
അറിവിനപ്പുറം;
അറിവേൻ!
പാമരൻ മരനിവൻ!

പാടിപ്പാടി ഞാൻ പാടിപ്പോയ്
പലതും!
തേടിപ്പോയിത്തിരി വെളിച്ചം!
സുഹൃത്തേ!
--------------------------------------------------
പഴന്തേൻ nbk 26    /2017/9/13
dr.k.g.balakrishnan indian poet
-----------------------------------------------------





     



nbk 25/ patayottm / thayanpaka dr.k.g.balakrishnan

nbk 25/ 13-9-17

പടയോട്ടം/തായമ്പക
--------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
nbk 24 / 13/9/17
--------------------------------------------

ഉത്തരദക്ഷിണം
ദക്ഷിണമുത്തരം;
നെടുകെ കുറുകെ
(തലങ്ങും വിലങ്ങും)
ത്രിമാനം ചതുർമാനം
അനന്തമാനം;
ജനപ്രിയനായകപ്പടയുടെ
പുതിയ (പഴയ ) പടയോട്ടം;
(യാത്രയെന്നോമനപ്പേർ  )

ഏകമാനം (ഏകം) ചിലരുടെ
സംഭാവന;
അണ്ണാറക്കണ്ണൻ ;
ഒറ്റയാൾപട്ടാളം;
ഏതോ ഒരു നിറം; കൊടിയടയാളം;
ഒരു ചിഹ്‌നം തരാതരം;
(മൺവെട്ടിയോ കുടയോ കിണ്ടിയോ
മൺചട്ടിയോ (ഭിക്ഷാപാത്രം)!

അങ്ങനെ വോട്ടുത്സവം;
നാനാവിധം;
മെമ്പർ മുതൽ മന്ത്രി തന്ത്രി വരെ;
പിന്നെയോ വാക്കും ചാക്കും
പാർട്ടിമാറലും കാലാളും
കാലു വാരലും മാറലും
മാറാട്ടവും പ്രച്ഛന്ന വേഷവും;
ആളും ആണും പെണ്ണും;
പണവും;
അടിപിടി; വധം; കോലാഹലം;
തരികിട; തകിൽ;  സ്വരം ഖരം;
അതിഖരം
ഘോഷം;
ധിം തരികിട ധോം;
തായമ്പക!

അന്ത്യം
അന്ത്യാക്ഷരി;
ഈശ്വരോ രക്ഷതു!
-----------------------------------------------------------
nbk 25/ 13-9-2017 പടയോട്ടം / തായമ്പക

indian poet dr.k.g.balakrishnan/ 9447320801
------------------------------------------------------------


nbk 24 poem neelathimingalam/ 13-9-17 dr.k.g.b

നീലത്തിമിംഗലം
24-9-17
------------------------------------
ഡോ.കെ ജി ബാലകൃഷ്ണൻ
-------------------------------------------

അമ്പതു ദിനംകൊണ്ടാനന്ദ-
മായാലയമധുരം
ചെമ്പനീർമലർമാല്യം ചിരം
ബാല്യത്തിനേകും സൂത്രം
വലയിൽ;
ഖിന്നമെന്നകം;
ഭീദിദം ദിനചക്രം
ഞാൻ ചിന്താഗ്രസ്തൻ 
നിന്നച്ഛൻ!

2.
ഇവിടെ നിരോധനമുണ്ടെന്നു
സമാധാനം കൊണ്ടു;
ഇവിടെ സകലവും
സന്തുഷ്ടമാക്കും
ജനപ്രിയനായകപ്പട
കാവലുണ്ടെന്നും കണ്ടു;
പ്രജകൾ സുഖമായുറങ്ങുന്നു!
(ശാന്തം പാപമെന്നെന്നിലെ-
പാവം കവി).

3.
കഥയറിയാതാട്ടം കാണും
വോട്ടുകൂട്ടമാമെങ്ങൾ-
ക്കേതു രക്ഷകൻ വരും!
(കൽക്കി? അന്തിക്രിസ്തു?)
അല്ല!
ഇപ്പോഴെ പണി തുടങ്ങി-
ക്കഴിഞ്ഞല്ലോ നമ്മൾ!
ജപ്തിയരികിൽ!
(ജനപ്രിയനായകരറിഞ്ഞില്ലേ?)
ഇനിയമ്പതു ദിനം!
സ്വസ്തി!
-----------------------------------------------  
  നീലത്തിമിംഗലം 13-9-17
dr.k.g.balakrishnan 9447320801
drbalakrishnankg@gmail.com
------------------------------------------------

  

agnigeetham.blogspot.in: new bk poem 23 ochu karivanti puzha

agnigeetham.blogspot.in: new bk poem 23 ochu karivanti puzha: nb poem no 23 ---------------------------------------- ഒച്ച്  കരിവണ്ടി പുഴ  12 -9 -2017 ----------------------------------------- ഒച്ച...

Monday 11 September 2017

new book 22 12/9/2017 bathtub 12/9/2017


ബാത്ത്ടബ്ബ്‌
----------------------------
ഡോകെജി ബാലകൃഷ്ണൻ
12-9-17 nb 22
-----------------------------------------

മുറ്റത്തെ മൂവാണ്ടൻ
കൊമ്പിലെപച്ചില-
ചെപ്പിൽനിന്നൊരുമണി-
ച്ചെത്തം!

 ആരെന്നറിയാതെ
എന്തെന്നറിയാതെ
കാരണം തേടുന്ന
ചിത്തം!

 കൊച്ചുപിണക്കമോ
പരിഭവമോ കിളി-
യൊച്ചയോ കൊഞ്ചലോ
ശീലോ!

പച്ചപ്പനംതത്ത-
പ്പെണ്ണിന്റെ നാണമോ
നിശ്ചയമില്ലെനിക്കൊട്ടും!


2.
പണ്ടോരു പൈങ്കിളി-
പെണ്ണിനോടിങ്ങനെ
പഞ്ചാരയൊരു കവി
പാടി.

"പുന്നാരപ്പൂമുത്തേ!"
യെന്നു വിളിച്ചു പെൺ-
കൊച്ചിനോടിങ്ങനെ-
കൊഞ്ചി:
"ഉച്ചക്കു നീയെന്റെ
കൊച്ചു വാഴത്തോപ്പി-
ലൊന്നു വാ പൊന്നഴകേ!"

(പുന്നെല്ലിൻ
കതിരഴകേ!)

3.
(പുതുകവിയെന്നുടെ
പാട്ടിലിന്നില്ല നെൽ-
ക്കതിരും കിളിയും
കിനാവും!
 "കാല്പനികം" വെറും
പതിരെന്നു കരയുന്നു;
പുതുമയ്ക്കു
പരതുന്നു നീളെ!
കരളിലെക്കുതുകങ്ങൾ
പതിരെന്നു കേഴുന്നു ;
നിറമെഴാമണമെഴാ-
ക്കടലാസ്സു പൂക്കളാൽ
ഗുണമേഴാ രസമെഴാ
മാല്യം  കൊരുക്കുന്നു;
ചാലേ!)

4.
എന്നിലെപ്പഴമ തേടുന്നതോ
മറ്റൊന്ന്!
എവിടെ പുന്നെല്ലിൻ
കിലുക്കം!

5.
എന്നാൽ,
എവിടെയുമെവിടെയും
പുത്തൻ പണത്തിൻറെ-
യൊച്ചയു-
മൊച്ചയില്ലായ്മയും!
മാത്രം!

6.

നാടാകെ നാകം പണിയുന്ന
പൊൻപണി-
കാരനും ഞാനും നീയും

ചുട്ട നട്ടുച്ചയെ  മഞ്ഞണിപ്പൂനിലാ-
രാവാക്കി മാറ്റുന്ന
കാലം;
നാട്ടിൽ
സപ്തനക്ഷത്രവും
മാളും! നിരനിരെ;
നീളുന്നു നീളുന്നു
മേളം!

7
പച്ചപ്പനംതത്ത മൂളുന്ന
രാഗത്തിൻ
സത്യമറിയാതെ
നമ്മൾ;
നെഞ്ചിലെ നഞ്ചിൽ-
മദിക്കുന്നു;
പിന്നെ
ബാത്ടബ്ബിൽ
കുളിച്ചു തോർത്തുന്നു!
-------------------------------------------
പച്ചപ്പനംതത്തേ!
22 .   12-9 -2017
 ------------------------------------------












Monday 14 August 2017

new book 21/ Perakkam/ 15/8/2017/ dr.k.g.balakrishnan

new book 21/15-8-17
പെരക്കം
-----------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------

1.
ഒരു പെരക്കം;  പെരപെരക്കം;
എവിടെ നിന്നോ!

അകത്തോ പുറത്തോ!
പുറത്തോ അകത്തോ!
ഉത്തരം തിരയവേ വീണ്ടും
പെരപെരാ പെരക്കം!

അർത്ഥമറിയുവാൻ ഞെരുക്കം
ഞെടുക്കം;
കറക്കം; രാപ്പകലെന്ന
നിറഭേദം;
നേരം വെളുത്തും കറുത്തും;
കാലം;
നിറമെഴാ സ്വര-
മോങ്കാരം!
ചുരുക്കം!

2.
മുഴക്കം പെരക്ക-
പ്പെരുക്കം; പെരുപ്പം;
ഋഷിസങ്കല്പം;
സൂക്ഷ്മം; സ്ഥൂലം
സംസ്‌കൃതം!

നിറമെഴാ നിറഭേദം
മുനിമൊഴി;
ഐവർകളി;
ചലനം സകലം;
ചലനമെഴാ നിമിഷമെവിടെ?

3.
ഇനിയൊരു കഥ-
യിതു പലവട്ടം
മുനി മൊഴിഞ്ഞത്;
കവി പാടിപ്പതിഞ്ഞത്;
പൂച്ചൂടിപ്പൊലിഞ്ഞത്;
കാ മൂത്തുപഴുത്തത്;
വിത്തായി മുളച്ചത്!

4
പെരക്കം;
പെരക്കം;
പെരക്കം!
പടക്കം;
മുഴക്കം!
*ഇടിമുഴക്കം!
സർവ്വ-തന്ത്ര-സ്വതന്ത്രം
സാന്ദ്രാനന്ദം;
ശാന്തം; പ്രശാന്തം!

* Big Bang
------------------------------------------
new book 21. പെരക്കം
amazon.com/author/kgkandangath
15/8/17
-------------------------------------------
   



   

Friday 4 August 2017

new book 20 innale 5-8-17

new book 20 innale 5-8-17
----------------------------------------
ഇന്നലെ  5 - 8 -17
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------

1.
ഇന്നലെപ്പെയ്ത  മഴയുടെ സംഗീത-
മിന്നും തുളുമ്പുന്നു കാതിൽ!
ചിന്നമഴയുടെ
ആട്ടവും പാട്ടും
കിന്നാരവും കിളിക്കൊഞ്ചലും
കുഴയലും!

കണ്ണിലും കാതിലു-
മുണ്ണിക്കിടാവിന്റെ
തുള്ളിക്കളിയുടെ
വെള്ളിവെളിച്ചവും!

2.
ഇന്നലെക്കിന്നിലുമിത്തിരി
നീളവും
വീതിയുമേറെയോ-
യെന്നൊരു ശങ്ക-
യതെന്നെക്കുഴയ്ക്കുന്നു;
നിന്നെയോ! പൂമര-
ക്കൊമ്പിലെ
കുഞ്ഞിളംകാറ്റിന്റെ
ചുണ്ടിലെച്ചോപ്പിലെ-
പ്പൈങ്കിളിപെണ്ണേ!
നിനക്കു
വയസ്സറിയിക്കുവാ-
നെന്തേ തിടുക്കമീ
ബാല്യം മടുത്തുവോ!

3.
നേരത്തിനങ്ങനെ
നീക്കുപോക്കില്ലതു
നീളെത്തുഴയുന്നു
തോണി;
ഒരക്ഷരം മാത്രമുരുവിടും
ചൊടിയിണ;
ലഘുഗുരുഭേദമോരാതെ;
നിരന്തരം!

4.
ഇന്നലെയില്ല;
പിന്നെങ്ങനെയില്ലാത്ത
ഒന്നിനളവുകോൽ
തീർക്കുന്നു? നീ വൃഥാ!
-------------------------------------------
ഇന്നലെ
new book 20-  5-8-17
------------------------------------------    



 

  




Friday 28 July 2017

new book 19 nerippotu 29-7-17 dr.k.g.balakrishnan

new book 19, നെരിപ്പോട്  29/7/17
---------------------------------------
നെരിപ്പോട്   ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------------------------

1.
പൊന്നുരുക്കുന്നിടം
മാർജാരനിവനെന്തിന്
വെറുതെ
മിയാം മിയാം?

ചെന്ന് വല്ലതും
(ചാളത്തയോ, വാലോ)
തിന്ന്;
ഇത്തിരിപ്പാലും മോന്തി;
ഇണകൂടിയും; തെക്കേ
വീട്ടിലെക്കൊടിച്ചിയൊ-
ത്തൊത്തിരി കലഹിച്ചും
വല്ലപ്പോഴുമൊരെലിയെ-
പ്പിടിച്ചെന്ന് വരുത്തിത്തീർത്തും;
മടിപിടിച്ചും (കൊടിയേന്തിയും
പുതുപുത്തൻ
മുദ്രാവാക്യങ്ങൾ
തരാതരം ചമച്ചും
ആക്രോശിച്ചും;
ജാഥയ്ക്ക്  നീളം കൂട്ടി;
(ബീവറേജ് ക്യൂവിൽ
കാലാൾപ്പടയായ്
വോട്ടുകൂട്ടമായ്
കോലം കെട്ടി കഴിഞ്ഞാൽ-
പ്പോരേ ശുംഭാ!

2.
ഈ നെരിപ്പോടാണെന്റെ
ജീവിതക്കളിക്കളം;
പേരെഴും
സ്വർണ്ണപ്പണ്ടവ്യാപാരി;
സ്വർഗ്ഗത്തിലും
പഞ്ച-
നക്ഷത്രഷോറൂമുള്ള
പരസ്യപ്പടു; വീരൻ!

3.
"ഞങ്ങൾ  
ഒന്നാണെ!
നിങ്ങൾ;
വോട്ടുകുത്തികൾ;
ജാഥയ്ക്കാളുകൂട്ടുവോർ;
ഉപഭോക്താക്കൾ;
നിങ്ങൾ ഞങ്ങടെ
കരുത്താണന്നും!
ഇന്നും;
എന്നും!

3.
ഇവർ വെറും ഭോക്താക്കൾ 
സഖേ! നീപോയ്
സുഖമായ് മയങ്ങുക!
ഞങ്ങളുണ്ടിവിടെ നിൻ കാവലായ്;
നീണാൾ വാഴ്‌വു!
സത്യവും സമത്വവും-----------
സകലം ശുഭം ശംഭോ!
--------------------------------------------------------
നെരിപ്പോട്
new book 19 dr.k.g.balakrishnan indian poet
-----------------------------------------------------------






  

 
 







 
 


Wednesday 26 July 2017

new book 18 27-7-17 minnjannu

new book 18  മിനിഞ്ഞാന്ന് 27/7/17
-----------------------------------------
മിനിഞ്ഞാന്ന്
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------

1.


നിമിഷത്തിൻ തിരിഞ്ഞുനോട്ടം
കാണ്മതിന്നിന്നലെയാം
കഥ;
നേർനിഴലാമഴുകിയ
ജഡം;
പൂനിലാവെളിച്ചമായുള്ളിൽ
നിറയുവത് വെറും
തോന്നൽ;
പകൽ
തണുത്തുറഞ്ഞതിൻ
പിണം!

2.
ഇന്നലയുടെ പിറകെ
നേരിയ
ഒരു മിന്നലാട്ടമായ്
മിനിയാന്ന്;
വേർപിരിയുവാനാവാ
മിഴിക്കാഴ്ച;
ഒക്കെയുമൊരേ
കിരണമൊഴുകും പുഴ;
മിനിയാന്ന്;
ഇന്ന് കൊഴിയുമില-
ക്കൂനയിൽ
കാണാക്കാഴ്ചയുടെ
മൃതകണം;
ഞൊടിയിട;
നിറം മങ്ങിയ;
നേരിയ;
പണമിടയോളം പോലും
കനമിയലാ
കല;
വിരലടയാളം!

3.
ഇന്നലെയുടെ
പുറകിൽ ക്ലാ
പിടിച്ചോട്ടുപാത്രം
മിനിയാന്ന്;
നിറമിഴിയോടെ;
വിടവാങ്ങിയ
വെറുമൊരോർമ്മ;
പെയ്തകന്ന മഴ;
വേനൽമഴ;
വറ്റിയ സരോവരം;
അസ്തിത്വമെഴാ ശൂന്യം!

4
അറിവിൻ തിരനോട്ടം
തിരുമിഴി മിഴിഞ്ഞുണരുമീ
ഇളവെയിൽ;
നിറമിഴി നിറയെ പൂക്കും
കനകമധു;
കാമൻ മദനനടനമാടു-
മംഗോപാംഗം;
പുതുമണിമാല്യം;
പാദകമലം;
കരൾ നിറെയമൃതം;
ഇക്ഷണം;
ജഡമിന്നലെ;
മിനിയാന്നോ!
ഇന്നലെയുടെ
ഭൂതം;
ഇനിയുടെ മോഹാലസ്യം!

5
ഓർമ്മയുടെ നീളം
മിനിഞാന്ന് വരെ;
അതിനപ്പുറമതിന്നാവർത്തം;
സമർത്ഥം സമസ്തം!
--------------------------------------------------

  






 


 








Monday 3 July 2017

new book 17 Akavativu / 4-7-17 dr.k.g.balakrishnan Amazon.com Author

new book 17/  4/7/17
---------------------------------
അകവടിവ്  / ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------------

"ഹ്രസ്വമാകാരം!"
പണ്ട്
പണ്ഡിതപരിഹാസം;
"ദീർഘമാകാരം-
ഹ്രസ്വമകാരം!" -പ്രതിവാദം!

പ്രതിവാക്യമിതു  
സർവ്വസംഗ്രഹം;
കൃതി വേറെയെന്തിനായ്
മതി നിറയുവാൻ!
നിറമേഴും സ്വരമേഴിൽ
പുതുരാഗം മെനയുവാൻ! 

ഇതു ഭാരതം സർവ്വമംഗള-
ഹൃദി
അറിവിൻ രത്നഗർഭ;
അകവടിവിൽ
അമൃതഭരസുകൃത;
ചൊടിയിണയിലായിര-
മമരസ്വരം;
അക്ഷര!

2.
ഋഷി കാഷായധാരി;
മഷിയറിയാ
സാരസ്വതഘൃതവാഹി;
ജ്ഞാനാരണ്യനിവാസി;
സർവ്വമംഗളമൃദുഹാസി!

3.
അമ്മേ!
ഭാരതജനനീ!
നീയെത്ര ധന്യ!
നിന്നകവടിവിൽ;
പൊരുളി-
ലനുനിമിഷമുണരും
അറിവലകൾ തേടി
നിരനിരെ നിരന്നു
പദമൂന്നിയവർ;
 (കഥ പറയുവതെന്തന്!)
മാതേ!
നീയിന്നും
രത്‌ന ഗർഭ!
നീയെത്ര ധന്യ!
-------------------------------------------
അകവടിവ്
4-7-17
new book 17
dr.k.g.balakrishnan Amazon Author
-------------------------------------------------------


 










Sunday 2 July 2017

new book 16 Ghananam dr.k.g.balakrishnan 3-7-17

new book 16/ 3/7/17 dr.k.g.balakrishnan
amazon.com author
-------------------------------------------------
ഖനനം  new book 16/ 7/17
--------------------------------------------------


കരിമ്പാറ തുരന്നു  തുരന്നു
ഞാൻ;

അരണി നിരന്തരം കടഞ്ഞു
കടഞ്ഞു ഞാൻ!

ആരെയോ തിരയുന്നു;
ഇല്ലാത്ത
ഇന്നിൻ താളി-
ലിന്നലെയുടെ
ശീലിന്നക്ഷരം
കുറിയ്ക്കുന്നു!

ആഴുന്നു;
ഉള്ളിന്നുള്ളിൽ
തേടുന്നു
കനകവും മാണിക്യം
മരതകം;
മാതാവിന്നകംപൊരു-
ളെത്രമേൽ പ്രേമോദാരം!

അവിടെ വിളയുന്ന
മണിമുത്തുകളല്ലോ
കവിത!
ഋഷി പാടി-
യൂട്ടിയ
ഛന്ദസ്സുകൾ!

2.
ഇനിയുമൊടുങ്ങാതെ-
ന്നമ്മതൻ ഹൃദി നിത്യം
തെളിയും പരിശുദ്ധ-
മുറവിൻ ഗീതാലാപം!

ആയതിൻ പ്രഭയല്ലോ
നിറമേഴുണർത്തിടു-
മാദിത്യദ്യുതി;
നിത്യനൂതനം
ചമൽക്കാരം!

തേനൂറുമാനന്ദത്തിൻ
നിറമാലകൾ തീർക്കും
ചേലുറ്റ നിലാത്തിരി
തെളിയും മൂവന്തികൾ!

സ്വരമേഴിലും വർണ്ണ-
നിരയാലളവെഴാ
സുരരാഗത്തിൻ സർഗ്ഗ-
സംഗീതധ്വനികളാൽ,
പാലാഴിത്തിരകൾ തൻ
നൂപുരക്കിലുക്കത്തിൻ
ജാലമാധുരി തൂവും
നിറവിൻ സാന്ദ്രാനന്ദ-
മരുളും കരസ്പർശം
പൊഴിയുമിളംകുളിർ
ത്തെന്നലിൻ കളിതോഴർ! 


3.
സച്ചിദാനന്ദം നിറനിറയെ;
ജന്മാന്തരപുണ്യമെൻ
ജനയിത്രി-
സച്ചരിതയാം
ഭാരതാംബിക-
സരസ്വതി;
ഇന്ദിര;
മഹേശ്വരി-
കാലാതീതയാം
സുഹാസിനി
എനിക്കായ് കരുതിയ
സുവർണഖനിയല്ലോ;
ഇവിടെ
ഇവിടെയീ നിമിഷാർദ്ധത്തിൽ!
വരൂ !
സോദരാ!
ഖനനമിതു നിന്റെ;
എന്റെയും ചിരദൗത്യം!
----------------------------------------------------------  

ഖനനം 3-7-17 new book 16
dr.k.g.balakrishnan Amazon.cm Author.
-----------------------------------------------------------









 












 





   



Saturday 1 July 2017

new book 15 kinar/ 2-7-17/ dr.k.g.balakrishnan

new book 15/ dr.k.g.balakrishnan/ 2-7-17
-----------------------------------------------------
കിണർ 2-7-17
-------------------------------------------------------

"കൂപമണ്ഡൂക"മെന്ന് ഋഷി;
അതിൻ പൊരുൾ
വ്യാപകം!

2.
ഞാനും നീയും
വെറും
നിഴൽ
മാത്രമായുഴലുന്ന
മനവും;
നിറഭേദമായ് നിറയുമീ
പഞ്ചവും;
നിലാവെട്ടവും;
എന്തെന്തേതെന്നറിയാ
എൻ
നിനവും;
ഋഷിയുടെ
മൂന്നാം തിരുമിഴിയും;
കാലാതീതമാം
മൊഴിമിഴിവും;
തീരാ തീരാ നിറവും
മലരൊളിയും
ശ്രുതിലയവും
സുഗന്ധവും!

3.

മണിക്കിണർ നിറയെ
നിനക്കർഘ്യപാദ്യങ്ങൾ;
എൻ
അകക്കണ്ണിൽ നിൻ
കനകദ്യുതി;
മതിയിൽ മധു;
പുതുമഴ പൊഴിയും
സംഗീതധ്വനി;
വാണിയുഴിയും
തിരുമംഗളം;
ആത്മാലാപം;
സത്യം ശിവം സുന്ദരം!

4.
ഋഷിയെൻ കാതിലോതിയ
തിരുവചനം;
അതു ഘനീഭൂതമാവേ
പിറന്നുപോൽ
നിറവൈവിധ്യം;
ഭൂവാമുടൽ;
വെന്തു വെണ്ണീറാകിലും
വീണ്ടും
ജനിയാളിലും
സർവ്വം സത്യത്തിൻ
രൂപാരൂപം!

5.

മണിക്കിണറ്റിലെത്തവളത്താൻ
കാണുമാകാശപ്പൊട്ടിൻ
കണി നിത്യവും;
ഋഷിയുടെ
പദധ്വനിയെത്രമേൽ
പ്രഭാപൂർണം!
-------------------------------------------------------
new book 15 /2-7-17
കിണർ   global poet dr.k.g.balakrishnan kandangath
---------------------------------------------------------





















Thursday 29 June 2017

new book 14 ehuthakkoomparam30-6-17

new book 14/30-6-17
dr.k.g.balakrishnan
----------------------------------
എഴുതാക്കൂമ്പാരം
---------------------------------------
എഴുതാക്കവിതയുടെ
കൂമ്പാരമുള്ളിൽ;
എഴുതുവാനെളുതാ-
ഭാവ-
പ്പൊലിമയുടെ
മധുരതരമേതോ
പുതുരാഗധാരാ-
കുതുകസുവിശേഷം
തിരളുമതിഗൂഢമതി-
നേതുസ്വരമരുളും!

2.
പൊരുളതിലുണരും
പുലരിയുടെ പുത്തൻ
തിരിനിരകൾ നെയ്യു-
മിളവെയിൽ
നുണഞ്ഞു-
മിനിമയിലലിഞ്ഞും,
മനശലഭമേതോ
മദലഹരി തേടി-
യനുനിമിഷ-
മാശാവാടിയി-
ലലഞ്ഞും!

3.
ഏഴുതുവതെന്തിനെ-
ന്നെന്നകമിഴിവിലാസുരം
വിഷമയവിലാസം
ചൊരിയുവതെന്തിനോ!

വെറുതെ മധുവുണ്ടു-
മദമാടി മദമത്തനായ്
സുഖനിമിഷലാളനം
മാത്രമനുശീലനം!
ഹൃദയവ്യഥയേതുമറിയാതെ;
വൃഥാ;
പക്ഷെ!
കവിയും ഋഷിയും
മനീഷിയുമുറങ്ങാതെ-
എഴുതിയതല്ലെയീ
നാൾവഴികൾ
മുഴുവനും!

ഇനിയുമെഴുവാനെത്ര!
ഇനിയുമിക്കൂമ്പാരം;
കുമിയുമത്
നിശ്ചയം!
അതിരെവിടെ?
അതിരെവിടെ?
കല്പനാതീതമേ!
----------------------------------------
എഴുതാക്കൂമ്പാരം
30 / 6/17
dr.k.g.balakrishnan amazon Author
new book 14
---------------------------------------------











 

Saturday 24 June 2017

agrajan/ new book 13/ dr.k.g.balakrishnan 25-6-17

agrajan/ 25-6-2017/ new book 13
dr.k.g.balakrishnan
----------------------------------------
അഗ്രജം / ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------

 

agrajan new book 12 25-6-2017 dr.k.g.balakrishnan

agrajar/ 25-6-17 new book 12

agrajan new book 12/ 25-6-2017
അഗ്രജൻ
------------------------------
ഏതോ
ഗതകാലപുണ്യമായ്
ഉൾപ്പൂമധു-
മധുരമായ് കള്ളക്കണ്ണ-
നുണ്ണിക്ക്
ബലരാമനെന്നപോൽ
ഭവാൻ;
മനോമോഹനൻ;
ഹലായുധൻ!

2.
ഞങ്ങൾക്കു
വിദ്യാപീഠശൃംഗമേറുവാനഹോരാത്രം
മാർഗ്ഗദർശനമരുളിയ-
മംഗളസ്വരൂപാഖ്യനഗ്രജൻ;
സുകുമാരൻ!

3.
കവിയെൻ കാതിൽ ശക്തി-
മന്ത്രമോതിയോൻ;
ഭുവിൽ
ദ്യോവിലെയനന്തമാം
പൊരുളിൽ
കവിതയാം
സർവ്വവു-
മെന്നോടോതിത്തന്ന
കവി;
ഞാനാദ്യം
നേരിൽക്കണ്ട കവി;
രചനക്കു കലായ-
പുരസ്കാരം നേടി;
ആ ഗ്രന്ഥം
കവിയാമാനുജനു
സ്നേഹോപഹാരമാ-
യരുളിയനുഗ്രഹിച്ച-
"മഹാകവി"!

4.
അങ്ങു വെട്ടിയ വഴി-
ത്താരയിൽ
വെളിച്ചത്തി-
ലിന്നുമെൻ പദപാത-
മങ്ങോള-
മുള്ളിനുള്ളിൽത്തിങ്ങുമാ-
സൗന്ദര്യത്തേൻ
തുള്ളിതൻ
പരിമേയമെളുതാ
ലയം തേടി!

5.
ഓർത്തുപോകുന്നു ഞാനീ
നിമിഷം വരെയെന്നെ
ച്ചേർത്തുനിർത്തിയ,
ഇന്നും
തൻവിരൽത്തുമ്പിൻ സ്നേഹ-
സ്പർശവും കരുതലുമേകിയൊന്നുമേ
പ്രതി-
ഫലമായിച്ഛിക്കാതെ;
അറിവുമാനന്ദവും മാത്രമെ-
ന്നകം പൊരുൾ നിറനിറയെ-
പ്പകർന്നുതന്നേപോരും
പുലർഞായർ; നിർമ്മല-
മിതഭാഷിയെ:
എല്ലാമെല്ലാമുള്ളിൽത്താനൊളിപ്പിക്കും
മഹാമൗനിയെ;
എളിമതൻ നേർരൂപത്തെ!

6.
എന്നെ ച്ചൂഴുമാഗ്നിവൃത്തമാം
രക്ഷാകവചത്തെ-
യൻപിനെയനുഗ്രഹ-
മൊന്നിനെയെന്നെയെന്നു-
മെന്നുമറിഞ്ഞ
എൻ പ്രിയ സുഹൃത്തിനെ;
വഴികാട്ടിയ
മാതൃകാപുരുഷനെ!

മഹാകവിയുടെ
പ്രഭാനാമധാരിയെ;
യെൻ പ്രിയജ്യേഷ്‌ഠനെ!
ഒപ്പം;
പ്രപിതാ-
പിതാക്കളെ!
--------------------------------------------
new book 12/ 25-6-2017
അഗ്രജൻ
ഡോ കെ ജി ബാലകൃഷ്ണൻ
amazon.com author
--------------------------------------------------

Tuesday 20 June 2017

new book 12/ puppulikkali(swagatham)/ dr.k.g.balakrishnan 21/6/17

new book 12/പുപ്പുലിക്കലി (സ്വഗതം)21/6/17
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

നാലുംകൂട്ടി മുറുക്കിത്തുപ്പി
നാലാംനാൾ പുലിക്കളി
ഞങ്ങൾക്ക്;
തൃശ്ശിവപേരുർക്കളി;
കളി കളിച്ചു കലികേറി
പുപ്പുലിക്കലി;
കലികാലക്കലി.

2.
പുലി പുലി ചെമ്പുലി,
ആമ്പുലി പെമ്പുലി;
പുള്ളിപ്പുലി കള്ളപ്പുലി;
കള്ളിപ്പുലി;
സ്വർണ്ണപ്പുലി; വർണപ്പുലി;
മൂവർണപ്പുലി;
വർണ്ണമില്ലാ വരയൻപുലി;
ചോരപ്പുലി; പച്ചപ്പുലി;
സന്യാസിപുലി;
ഞങ്ങടെ സ്വന്തം
പുപ്പുലിക്കളി.

3.
 ശാന്തയായ്
നിറനിറയൊഴുകി
നിറമാലതീർത്ത നിള;
ഭ്രാന്തമാം മനം പോലെ;
ശ്രാന്തമാം തനു പോലെ!
ഗാന്ധാരിക്കഥ;
(ആന്ധ്യം
സ്വയം പേറിയെന്നാരോ പാടി)
സാന്ത്വനം വൃഥാ;
 ഇതു ഞങ്ങടെ കലിയുഗക്കളി;
ഇതു പണ്ടേ മുനി പാടിയ മഹാ-
ഭാരതകഥ;
അമ്മേ!
നിൻ കൊടിയടയാള-
മെന്നുമാ നേരറിവാം
പാഞ്ചജന്യമേ!
ഓങ്കാര ധ്വനി;
രമ്യമധു കിനിയും മുരളീരവം;
പേരാറിന്നോളം;
കവിയുടെ കനവി-
ലൊരേയൊരു നേരിൻ
സ്വരസുധ! സത്യം ശിവം സുന്ദരം!


  4.
കൺ‌തുറന്നു കവി;
പുലർന്നുവല്ലോ!
തെരുവു ശാന്തം വിജനം;
"ഇന്നും ഹർത്താലാണ്;
പതിവുപോലെ"
കവിപത്‌നിയുടെ
സ്വഗതം.
-----------------------------------------------
new book 12/ പുപ്പുലിക്കലി (സ്വഗതം)
dr.k.g.balakrishnan) 21-6-2071
--------------------------------------------------------














  

Saturday 10 June 2017

new book 11/ kadaleevanathile mazha/ 10-6-17

new book poem 11/10-6-17
--------------------------------------
dr.k.g.balakrishnan
---------------------------------------
കദളീവനത്തിലെ മഴ
---------------------------------------

മഴക്കാലമായെന്ന്
വടക്കേത്തൊടിയിലെ
കദളീവനം;
പച്ചപ്പരപ്പിൽ തുരുതുരെ
മഴ മഴ മാമഴ രാമഴ
നട്ടുച്ചമഴ;
നിറനിറെ മഴ;
തോരാമഴ; തീരാമഴ;
അമൃതമഴ.

2,
കഥകളിമഴ കവിതമഴ;
തായമ്പക;
പാണ്ടി പഞ്ചാരി-
യഞ്ചു കാലവും
കൊട്ടി;
കല്യാണസൗഗന്ധികവും
സ്യമന്തകവും തുള്ളി;
നളചരിതമാടി;
ഗോപിയാശാൻ നവരസസുധാ-
സൗകുമാര്യത്തികവിൽ;
മലനാടിൻ
മഹാപുണ്യം
കലാമണ്ഡലം;
മഹാകവിയുടെ കർമ്മഭൂമിയാം
"വള്ളത്തോൾ നഗർ!"

3.
അമ്മേ!
നിൻ ഭാഗധേയം;
കൈരളിയുടെ
തിരുമുൽക്കാഴ്ച;
ഭൂഗോളമാകെ-
യടിമുടി നമിക്കുമെൻ
ജന്മപുണ്യം!

4.
കദളീവനത്തിൽ
മഴയുടെ കേളി;
പടഹം; ചെണ്ടമേളം.
ചേങ്ങില; മദ്ദളം;
ചെണ്ട;
കഥകളിമിഴാവ്‌;
കലാമണ്ഡലം
ഹൈദരാലിയുടെ
പദം;
പേരാറിൻ
ഹരിതമധുരമാ-
മോർമ്മകൾ;
നടനനാട്യച്ചുവടുകൾ;
നിലാരാച്ചന്തവും കേളികൊട്ടും!

5.
രാനിറക്കാഴ്ചയിൽ
മുങ്ങി മുഴുകി
സീരിയൽപ്പൊയ്മുഖങ്ങൾ;
കടലാസുതോണിയിൽ
വിനോദയാത്ര!
ആധുനികനും
ഉത്തരാധുനികനും!
കോലാഹലം;
കാട്ടാളലീല;
അടിപിടി;
കടിപിടി;
കപടമഴ
കദളീവനത്തിൽ!
------------------------------------------
കദളീവനത്തിൽ മഴ
new book 11 10/6/17
-------------------------------------------
 























Friday 9 June 2017

new book 10 kunjan moovatan / 10/6/17

new book poem 10 /10/6/17
--------------------------------------
dr.k.g.balakrishnan
--------------------------------------
കുഞ്ഞൻ മൂവാണ്ടൻ
-----------------------------------------

കവിയുടെ  മലർത്തോപ്പിൽ
കഴിഞ്ഞ
മകരപ്പൊൻവെയിലഴകിൻ
മിഴിമിഴിവിൽ;
കനിവിൽ;
മാസ്‌മരപ്പൊലിവി-
ലുൺമയിലുണരും
മധുരമായ്
കുഞ്ഞുമൂവാണ്ടൻ
പൂത്തു!

ചോരിവാ നിറനിറെ
മാരിവില്ലൊളി തൂവി;
നേരിനു നിറമാർന്ന
പാച്ചിരി മലർച്ചുണ്ടിൽ!
കവിയോ
കനകത്തേരുരുളും
തുടിമെനയും ചിരം
കാതിലതിമൃദു-
സ്പന്ദമായുണരും
സുഖശീതളലയമാ-
മനുഭൂതിതന്നൂഞ്ഞാല-
ത്തിരയുടെ
ആലോലപെരുക്കത്തിൽ! 

2.
അറിഞ്ഞുമറിയാതെയും
പലതുമറിഞ്ഞു ഞാൻ;
പരിപൂർണതയുടെ-
യളവെഴാ
അളവിൻ അളവുകോൽ
തേടി
ഉലകമേഴും താണ്ടി!

3.
മധുരപ്പതിനേഴിൻ
മധുരമതുലമെന്നോതി
കവിപുംഗവൻ;
അതിൻ തനിമയും
തെളിമയും കിനാക്കണ്ടു;
കാണാക്കൺതുറവിലോ,
ഉൾവെളിവിലോ,
അതിൻ മായാജാലവിലാസം
തെളിയവേ,
എന്തൊരാശ്വാസം!
പ്രഭാപൂരലഹരി!

4.
ഈയേഴുനിറമാടുമൊരു
നിമിഷാംശമാമേകം-
 സ്വരകിരണമാ-
മില്ലായ്മയായ്;
ഒഴുകും;
നിറവായ്
നിലകൊള്ളും!

5.
കവിയുടെ തൊടിയിലെ
കുഞ്ഞുമൂവാണ്ടൻ പൂത്തു!
-------------------------------------------------
കുഞ്ഞൻ മൂവാണ്ടൻ
new book poem 10.
10-6-17
--------------------------------------------------

  
   










Thursday 8 June 2017

new book poem 9/ metasandesam/ 9-6-17

new book poem 9/ metasandesam  9-6-17
-----------------------------------------------
മേടസന്ദേശം  / 9-6-2017
==============================
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------
വിഷു കഴിഞ്ഞു;
പുതുമഴ പെയ്തൊഴിഞ്ഞു;
മാമ്പഴമഴയൊതുങ്ങി; മഴ
കൊഴുകൊഴുത്തു;
തുടുതുടുത്തു;
തുടികൊട്ടിയാടുവാ-
നെടവമെത്തി; കവി-
ചിത്തമോ
മണിമുത്തുമാരിയിൽ
നൃത്തമാടി;
പുതുവൃത്തമാർന്നു;
മദമാർന്നു; മാമയിൽ
പുത്തനാം പീലിനീർത്തി;
കാമനകൾ പൂത്തു;
സന്ദേശകാവ്യരചനയിൽ
യക്ഷകാമുക-
നക്ഷരം പ്രതി
ദു:ഖരാഗമധുവുഴിഞ്ഞു;
ശാന്തമായ്
മനസാഗരം!പ്രകൃതി;
പിന്നെയും
ചിത്രരചനയിൽ!

2
എടവമെത്തുന്നു!
 ക്ഷിതി കുതിർക്കുന്നു
മഴയിലന്നമായ്;
മനതിൽ കാർവർണൻ
കുഴലുമായ് ജീവരാഗമൂതുന്നു!
------------------------------------------------------
മേടസന്ദേശം/ new book  poem 9
9-6-2017
---------------------------------------------------------


 




Tuesday 6 June 2017

new book poem 8 mazhachinukkam / dr.k.g.balakrishnan 7-6-17

new book poem 8. mazhachinukkam / 7-6-2017
-----------------------------------------------------------
മഴച്ചിണുക്കം
-----------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------------------
മഴ മുറുകുവതിൻ മുന്നെ
കൂടണയുവാനാമോയെ-
ന്നഴൽ;
കൂടെ
നിഴലായി
രാപ്പകൽ
നേരത്തേരിൽ
പുരോഗമനം;
ഒരേ ദിശ;
ഒരേ താളം;
പൂർവ്വകല്പിതം
പദചലനം വേഗം;
അനുസ്യൂതം;
പുഴയൊഴുകുവതിൻ 
ശ്രുതിയളവതി രമ്യം;
കിറുകൃത്യം;
മറുമൊഴിയില്ലാ പ്രമാണം;
നിറനിറവിന്നലാതചക്രം!

2.
മഴ മുറുകാം കനക്കാം;
പ്രളയപയോധിയൊരുക്കാം;
പല പല
വേഷവിധാനപ്പൊലിവിൽ-
കഥയാട്ടം;
കളിയാട്ടം തുള്ളാം!

3.
അറിവിനറുതിയില്ലെ-
ന്നരുളി ഗുരു;
ഗുരുവരുളതെനുരുവിടു-
ന്നനുനിമിഷം;
വെറുതെ വെറുതെയെന്നാം
മറുമൊഴിയിതുവഴി പാടി-
പ്പറന്നു നീങ്ങും
പറവയുടെ;
നിറനിറവിനുമതുതാ-
നെന്നുമാ
നിറചിരി;
മഴയുടെ മാലപ്പടക്കം!

4.
മഴ കൊഴുത്തു;
പഴയപടിതന്നെ  നേരം;
വേഗവും;
താളവും ലയവുമതേ
നിറവടിവി-
ലൊരു മിഴിവോളം;
കടുകുമണിയോളം;
പിശകുവരാതെ;
നിരന്തരം
പദചലനമിതേ
സത്യം ശിവം സുന്ദരം!
--------------------------------------------
മഴച്ചിണുക്കം / new book 8 7/6/17
---------------------------------------------






 

 



 

  



  

waves: avatharika - c. radhakrishnan

waves: avatharika - c. radhakrishnan: അവതാരിക സി.രാധാകൃഷ്ണൻ പലതരം കടലുകൾ ഉണ്ടല്ലോ.ആഴമുള്ളതും ഇല്ലാത്തതും, തിരയുള്ളതും ഇല്ലാത്തതും,നീലയും ചുവപ്പും, മഞ്ഞയായതും ആവാത്തതും. അ...

Monday 5 June 2017

avatharika - c. radhakrishnan

അവതാരിക

സി.രാധാകൃഷ്ണൻ

പലതരം കടലുകൾ ഉണ്ടല്ലോ.ആഴമുള്ളതും ഇല്ലാത്തതും,
തിരയുള്ളതും ഇല്ലാത്തതും,നീലയും ചുവപ്പും,
മഞ്ഞയായതും ആവാത്തതും.
അതുപോലെ കവിതയും പലതുണ്ട്.കടലെല്ലാം കടലായതു പോലെ
കവിതയും ആകാം. പക്ഷേ ശാന്തവും അഗാധവും ആയതാണ്
യഥാർത്ഥ സാഗരം,കവിതയും.

ഈ കവിതകൾ ശാന്തവും അഗാധവും ആകുന്നു. എന്നുവെച്ച് ഇവയിൽ
ശബ്ദമില്ല എന്നല്ല. ഉണ്ട്. പക്ഷേ ഒരു ഓങ്കാരധ്വനിയാണ്. കോലാഹലമില്ല,
ലയസംഗീതമാണ്. ഇവയിൽ ചലനം ഇല്ലെന്നല്ല. ഉണ്ട്. പ്രപഞ്ച സ്പന്ദനത്തിന്റെ
പ്രശാന്തമായ അലയിളക്കം.

ഉവ്വ്‌,അനുഭവങ്ങൾ ഇതിലേക്ക് നിപതിക്കുന്നു. പ്രാപ്യസ്‌ഥാനം അതാണല്ലോ.
അവിടെ ഓരോ അനുഭവത്തിനും അതിന്റെ തനിമയോടെ പരിലസിക്കാൻ
സൗകര്യമുണ്ടാവുന്നത് വല്ലാത്തൊരു സുഖം തന്നെ!

മലയാളകവിത ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ഭാഷയാണ് ഇതെന്ന് പറഞ്ഞുകൂടാ. എങ്കിലും ഈ  ഇനത്തിലും താളത്തിലും തെളിമയിലും അത് മുമ്പുണ്ടായിട്ടില്ല. അതേ  സമയം ഇതൊരു പരീക്ഷണമല്ല. ഒരു വിളവെടുപ്പാണ്. കടയ്ക്കും കതിരിനും നല്ല കനം! ഇത് കേരളീയകവിത മാത്രമല്ല. ഭാതീയകവിതകൂടിയാണ്. ഇതിലൂടെ ഋഷിമാർ  നമ്മോട് സംസാരിക്കുന്നു. നമുക്ക്  വേണമെങ്കിൽ ഉറക്കം നടിച്ചു കിടക്കാം. ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കഴിയില്ലെന്ന് പ്രമാണമുണ്ടെന്നു നാം കരുതുന്നു. എങ്കിൽ പക്ഷേ ഈ കവി അത് സമ്മതിച്ചു തരില്ല. ഞാൻ ഉണർത്താം എന്നുതന്നെയാണ് ഭാരതവാക്യം പോലും!

നമുക്കൊരു പാട്ട് ലോകത്തോട്  മുഴുവൻ പാടിക്കേൾപ്പിക്കാനുണ്ട്. അത് ഈ
യുഗത്തിന്റെ ആവശ്യമാണ്. പഠിച്ച്, പാടാനുള്ളത് പാടിത്തരികയാണ്
ഡോ.കെ.ജി. ബാലകൃഷ്ണൻ എന്ന ഈ അനുഗൃഹീതൻ.

ഞാൻ ഇതിനെ സന്തോഷത്തോടെ,
അഭിമാനത്തോടെയും,
ലോകസമക്ഷം സമർപ്പിക്കുന്നു.

സി. രാധാകൃഷ്ണൻ,
 1- 6- 2017



Sunday 4 June 2017

new book poem 7 / 5-6-17/ raamaricheththam

new book poem 7. 5/6/17/രാമാരിച്ചെത്തം
--------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------------

രാമാരിച്ചെത്തം
---------------------------------------------------------

പാതി നൂറ്റാണ്ടിനപ്പുറം
പരതുമോർമ്മയുടെ
പഴമ്പുരാണം;
കഥ കേരളീയം;
അറബിക്കടലോരം;
അരങ്ങോ
ചേറ്റുവാ മണപ്പുറം.

2.
അവിടെ
നാട്ടോടുമേഞ്ഞ
 പുരാതനപൈതൃകമാം
നാലുകെട്ട്;
കർക്കിടകരാമഴ പൊടിപൂരം;
വിദുഷിയാമമ്മൂമ്മയുടെ
രാമായണം കഥ;
സുഖദമധുരമാമിളം
ചൂട്;
നടുമുറ്റം നിറഞ്ഞു
വിരിഞ്ഞു
കവിഞ്ഞു തെളിനീർമഴ;
തെക്കുപടിഞ്ഞാറൻ
നാടൻ മേളത്തഴക്കം.

3.
അവിടെമഴയിവിടെ മഴ;
രാപ്പകൽ മഴ;
അമ്പലക്കുളത്തിലും
ആല്മരച്ചോട്ടിലും
ആലുവാപുഴയിലും
തേന്മഴ മധുമഴ;
പ്രണയമഴ;
മലനാട്ടിൽ
നിറ നിറനിറയൊരുമയുടെ
പനിനീർമഴ!

4
ഓർമ്മയിലെ മഴയെവിടെ!
മലയാളമനസ്സിലെ
രാമഴച്ചെത്തമെവിടെ!
എവിടെയുമൊച്ച;
ഡെസിബെൽക്കനം
കണ്ടിക്കണക്കിൽ;
മോട്ടോർവണ്ടിപ്പെരുക്കം;
പുതുകവിതയുടെ
ഗതിയറിയാ
മലവെള്ളപ്പാച്ചിൽ;
എവിടെ മലയാളിയുടെ-
യൊരുമപ്പെരുമ?
ആതിഥ്യപ്പെരുമഴ?
നേർമഴ!
എളിമയുടെ
പൂത്തിരിമഴ!
നിറപുഞ്ചിരിമഴ?
ആനന്ദക്കണ്ണീർ മഴ!

5.
ഇന്നു ഞാനെഴുപതുകാരനാം
യുവകവി;
പാതിശതകമായ്
പരിശോധനക്കുഴൽ മൂളും
സ്വാസ്ഥ്യമസ്വാസ്ഥ്യക്കഥകേട്ട
കാതുടമ;
വ്യഥകേട്ട കരളുടമ;
പറയുവതു പേ!
പക്ഷെ; പക്ഷെ;
പറയാതിരിക്കുവതെങ്ങനെ!
(അല്ല!
പാടാതിരിക്കുവതെങ്ങനെ!
അന്നമ്മൂമ്മ പാടിത്തന്ന
നേർമൊഴി
രാമാരിച്ചെത്തം!)
------------------------------------------------
5-6-2017
രാമാരി ച്ചെത്തം
new book poem 7.
------------------------------------------------

























Wednesday 31 May 2017

new book poem 6. mazhayarivu/ 1-6-2017

new book poem no.6 / മഴയറിവ്   1.6.17
------------------------------------------------------
മഴയറിവ്
------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------------

വൃത്തം ശ്ലഥകാകളി;
മഴയുടെ;
ഭക്തിഭരിതം
രാമായണം കഥ.

ചിലവുരു
നൃത്തം ലാസ്യം;
നതോന്നത വാര്യരുടെ
കുചേലവൃത്തം സൗമ്യം;
ചിലനേരം കിരാതം
രൗദ്രം കഥകളി
നളചരിതം;
നമ്പ്യാരുടെ
കല്യാണസൗഗന്ധികം.

2.
ശൃംഗാരം;
മധുരം;
രമണചന്ദ്രികയുടെ
 പ്രണയം;
കരുണയുടെ കാവ്യരസം;
പ്രേമസംഗീതപ്പൊലിമ;
മലയാളത്തിൻ
ലളിതമഞ്ജരീനിനാദം
പീയുടെ  തിരുവോണം;
ജിയുടെ
തിരുവോടക്കുഴുൽവിളി;
ഇനിയും നവനവരസമേറെ!
മഴയുടെ നടനം ഗംഭീരം!

3.
കവിയുടെ താളം; മേളം;
കവിതയുടെ താലപ്പൊലി;
ജീവിതരഥസാരഥിയെന്നും
പാർത്ഥസാരഥി;
പൂവിളിയുള്ളിൽ; പുതുപനീർ-
പ്പൂമണമെങ്ങും;
നിറമാല;
ലക്ഷം നെയ്ത്തിരി;
തെളിയുവത്
ഋഷിയുടെ മൂന്നാം
തിരുമിഴിയിൽ നിന്നേ!
 ഇത്
ഭാരതജനനിയുടെ പുണ്യം;
കർമ്മം;
ജ്ഞാനം; ധർമ്മം;
സത്യമാർഗം!
-----------------------------------------------
മഴയറിവ്-1-6-2017
new book poem 6,
------------------------------------------------








Tuesday 30 May 2017

new poem 5 saumyam 31-5-17 dr kg balakrishnan

new book poem 5 31-5-17 സൗമ്യം
-----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
സൗമ്യം
----------------------------------------------

ഇനിയുമിനിയുമിതൊഴുകും
പാരാവാരപ്പരപ്പിലലിയും
കിനിയുമൊരു പുതുരാഗമാ-
യുദയമാളും; ക്രിയയിതു തുടരും
നേരമായ്;
നിറനിറവായ്;
നിത്യമായ്‌ നിലകൊള്ളും!

ഇനിയുമിനിയുമിതി
നരുണിമയിൽ
നീന്തിനീരാടി രൂപം
പലതരമാർന്ന്;
"കലകളറുപത്തിനാലും"
കളിച്ചും;
"പതിനാറായിരത്തെട്ടു"
വേഷം ചമച്ചും;
ഇനിയുമിതവതരിക്കും
ആയിരം പേരിലറിയു-
മോരേയൊരറിവിൻ
നിറമെഴാ നറുമണവടിവായ്
ശ്രീനിവാസാഖ്യമാകും!

ഇനിയുമിനിയു-
മിതൊരു വെറും
കനവിലൊളിയും
കാനലായ് ദൂരെ ദൂരെ;
അകലുമകലുമാശാ-
കനകഹരിണമായ്;
മാരിവില്ലായ്;
മനമഥനലീലയാടു-
മനന്തമായിതു തുടരും;
നിത്യമാം സത്യരൂപം
പുനരവതരിക്കു-
മിനിയും
കിറുകൃത്യമേ
കാലചക്രം!

2.
മുനിയരുളിയ
അറിവിൻ
നെയ്‌വിളക്കിന്നുമെന്നും
തനിമയൊടെ
തെളിമയൊടെ;
"ഹന്ത! ഭാഗ്യം ജനാനാ"-
മിതു സ്വരം ഭാരതീയം!
മധുരമധുരം; മാധുരം
കവിയുടെ ചൊടിയിൽ
കാവ്യമുല്ലേഖരമ്യം!
ഋഷിയുടെ മൊഴിവിൽ
സത്യസമ്പൂർണ്ണസൗമ്യം!

3.
എവിടെയെവിടെയുണ്ടിതുകണക്കേ
സുഗന്ധം
പൊഴിയുമൊരു ചിന്താസൗഭഗം
വേറെയേറെ-
പ്പരിമിതമല്ലാതുള്ള വെൺശോഭനീയം!
ഇനിയുമെവിടെ മൊഴിയൊന്നാശതൻ
രമ്യഹർമ്യം
പണിയുമിതുപോൽ
ധിഷണയിൽ
ഹൃത്തടത്തിൽ!
------------------------------------------------------------
  new book poem 5
 
31/5/2017 സൗമ്യം ഡോ .കെ.ജി.ബാലകൃഷ്ണൻ
----------------------------------------------------------------------
 






new book poem 4 / nizhal koottam 30-5-17

new book poem 4 നിഴൽക്കൂട്ടം
30-5-17
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
അറിയാനാവാ നിഴൽക്കൂട്ടമായ്
ആകാശത്തിൽ
അറിവിൻ വെൺമേഘങ്ങൾ;
നിറയെ;
നിറപറ;
പൂപ്പറ; മലർപ്പറ!

അവിടെ
അനന്തമാമുൾപ്പിരിവുകൾ;
വഴിയറിയാ നിനവുകൾ;
ആയിരം കനവുകൾ;
വെറുതെ വെറുതെ ഞാൻ
തിരയുമതിരെഴാ
അതിരിന്നതിരുകൾ!
ഉള്ളിനുള്ളിലെയൊരു
വെള്ളിനൂൽക്കിരണമാ-
യുള്ളിനുണ്മയായ്:
നിറമാർന്നിടാ
നിറക്കൂട്ടായ്‌!

3.
ഇനിയും പാടാനുണ്ട്;
ശീലുകൾ
നിലാനിറച്ചേലുകൾ:
നിരന്തരം!
നിത്യത്തിൻ
നിറവുകൾ!
സത്യത്തിൻ
നിഴൽകൂട്ടം!
--------------------------------------------
new book poem 4.
നിഴൽക്കൂട്ടം
30-5-2017
-------------------------------------------


 

new book poem 3, kettappura 30/5/17

new poem 3. കെട്ടാപ്പുര  30-5-17
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------------

ചോരുന്നു രാവും പകലുമെൻ
മൺ കൂര;
ചോർന്നൊലിക്കുന്നുവെൻ
പൊൻകിനാവും!

ഓലപ്പുരയിതു മേയുവാനാവാതെ
കാലം കടന്നുപോകുന്നുവല്ലോ!

ജാലം പറയും യമനുമെൻ ജീവന്
ലേലം വിളിക്കുന്നു;
കലികാലവൈഭവം!

ഉള്ളത്‌ ചൊന്നാലുറിയും
ചിരിക്കുമെന്നന്നെ
പറഞ്ഞു പിതാമഹന്മാർ!

ഇന്നത് ചോന്നാലറിയും
വിവരമെ-
ന്നെന്നേയറിഞ്ഞു
ബുധജനങ്ങൾ!

ഒന്നുമറിയാത്ത
ഭാവത്തിലങ്ങനെ
കണ്ണുമടച്ചു കഴിഞ്ഞു കൂടാൻ
അന്നേ വിധിച്ചു കഴിഞ്ഞുവോ
ഞങ്ങളെ
കോമരരാഷ്ട്രീയകാപട്യമേ!

2.
ഇത്തിരി
പച്ചയായ് ചൊന്നുപോയ്;
മാലിന്യ-
മെത്രയും വട്ടം കഴുകിയിട്ടും
ചിത്രമതിൽ വീണ
കന്മഷം പിന്നെയു-
മിത്തിരിക്കോളം തെളിഞ്ഞു
കാണും!

കേട്ടാപ്പുരയിതു
കെട്ടുവാനാവാതെ
നട്ടം തിരിയുന്നു
വോട്ടുകൂട്ടം!
------------------------------------------
കേട്ടാപ്പുര  new book poem 3.
30-5-2017
----------------------------------------------  


 




   






Monday 29 May 2017

new book poem 2. mazhayocha. 30 5 17

മഴയൊച്ച new book poem 2. 30.5/17
--------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------

മുത്തച്ഛനുണ്ടായിരുന്ന കാലം മഴ
യിത്രയുമുച്ചത്തിൽ പെയ്തിരുന്നോ!
നൃത്തച്ചുവടുകകളിത്രയും പാരുഷ്യ-
ചിത്രം വരച്ചു രസിച്ചിരുന്നോ!

ചിത്തിലിപ്പോഴുമാ മഴക്കാലത്തിൽ
തത്തിപ്പറന്നതിൻ സ്വപ്നരാഗം
ചിത്രവിപഞ്ചിതന്നിഴ മെനയും  വർണ്ണ-
ചിത്രമായ് മങ്ങാതെ പൂവിടുന്നോ!

രാവിലമ്മൂമ്മതൻ രാമായണക്കഥ
കാതിലിപ്പോഴും കതിരിടുന്നോ!
കാവിൽത്തളിരിടുമേഴിലംപാലയെൻ
നാവിൽ ഹരിശ്രീ കുറിച്ചിടുന്നോ!

മേലൂർ മനയിലെക്കൊമ്പന്റെ കൊലവിളി
നാലു ദിശയിലുമലയടിക്കെ,
"അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ കിരീടി"യാ-
യായിരമമ്പനവതരിക്കെ,
നാലുപാടും മഴ യേതോ നിശാചര-
ഭാവം പകർന്നു തൊഴിതൊഴിക്കെ,
കൂരിരുൾച്ചാർത്തിൽ മഴയുടെയാരവം
പാരിനെപ്പാടെ വിഴുങ്ങുമെന്ന
ഭാവത്തിൽ താളത്തിൽ കരിവേഷമാടുന്ന
നേരമ്മൂമ്മതൻ മാറിലൊരു കിളി-
ക്കുഞ്ഞായ് മയങ്ങിയ ബാല്യകാലം
ഉള്ളോർമ്മയായ്-
മഴയൊച്ചയിൽ മാധുരി;
ഉണ്മയായ്;
ഉണ്മ തൻ നേരിനു നേരായ്
സുഗന്ധമായ്!
------------------------------------------------------------
മഴയൊച്ച 30-5-17
new book poem 2.
---------------------------------------------------------------
    

 
  



     

Sunday 28 May 2017

perumazha. Poem 1. new book. 2017 / 29/12.

പെരുമഴ  - new book poem 1.
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------
മഴ വന്നു മഴ വന്നു;
പാണന്റെ തുടിയായി;
വേലന്റെ നന്തുണി-
യിഴയുടെ മിടിപ്പായി;
കിളിയുടെ ചോടിയിലെ-
ച്ചോപ്പായി കരളിലെ-
യിനിപ്പായി;
മലയാളിമങ്കയുടെ 
നിറമാറിലാമോദ-
ക്കുളിരായി;
മദമായി മണമായി;
മധുരക്കിനാവായി;
പുതുമാരനെത്തുന്ന
ചേലായി
മഴ വന്നു.

2.
മഴ വന്നു;
കൊട്ടും കുരവയും
കേൾക്കായി;
ആനന്ദത്തിരയായി!
എങ്കിലും;
കവിയുടെയുള്ളിലെ-
ത്തീയാറാ-
നിനിയെത്ര
പെയ്യണം
മധുമഴ
മലർമഴ!
മാമഴ;
മനതാരിൽ നിറയുവാൻ
നേരിൻ പെരുമഴ! 
----------------------------------------------
29 / 12 / 17
ന്യൂ ബുക്ക് -1
---------------------------------------------









Monday 15 May 2017

3.

കനവോളം
------------------------------------------

കനവിന് കടലാഴം
മുഴുവൻ നുകരണം
തനതാം സുകുമാരം
മധുരം മുകരണം!

അവിടെയനന്തമാം
നീലനിർമ്മമലവ്യോമ-
ച്ഛവിയായ്
നിരാകാര-
നിത്യത്തിൻ
നിറക്കൂട്ടിനുറവാ-
യാനുനിമിഷമുണരും
മഹാമന്ത്രപ്പൊരുളിൽ;
നിരാമായ-
മൗനസത്യത്തിൽ
വിരാജിക്കും 
സ്വരലയസൗഭഗം
നുണയണം!

2.
കനവാമെല്ലാമെല്ലാം!
മാനസസരോവരം
നിറയെ
സഹസ്രദളസുമം;
ഋഷിയുടെ
നാരായമുന കോറിയ
ചിത്രചിത്രണം;
സകലവും നുണ;
നേരൊന്നതിന്നോളം;
സർവ്വം!

3.
അവിടെ
സാക്ഷാൽ വാണീദേവി;
അറിവിൻ പൊൻവീണയി-
ലായിരം രാഗം;
സുരഭിലം;
പ്രണവധ്വനി;
നിത്യം!

അംബേ!
നീകനിഞ്ഞരുളുമീ-
*സൗന്ദര്യലഹരി!


കുറിപ്പ്
*ശ്രീശങ്കരൻ
------------------------------------------
25-9-16  ഭാരതഗീതം ഭാഗം 2
----------------------------------------------


Friday 12 May 2017

ഭാ.ഗീ 50 2 / 5 / 17
അളവ്
-------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
അറിവേനളവറിവീലയെൻ
പുരോഭാഗഗമനം;
അധോഭാഗപതനം;
മറിമായം!

ദിങ്മുഖം വൃത്താകാരം;
പൊയ്‌മുഖം മാത്രം; സത്യം
ഉണ്മയായ് വിരാജിക്കും
നിർമ്മലനിദർശനം!

ദുഷ്കരമതിൻ വർണനം;
ദിക്കുകൾ വെറും മിഥ്യ;
ചക്രമാമിതിൻ ഗതി-
യറിയാ ഭവം ഭവ്യം.!

2
ഇനിയും പാടാനുണ്ടാമറിയാം;
ഗതിയേതു ദിശയെന്നറിവീല;
ഇനിയും വഴി തേടി
അലയാൻ വിധിയത്രെ!

വെറുതെ
അളക്കുന്നു; അളവേതതിൻ
മാത്ര?
നിറവിന്നളവെഴാ
നിറവാരറിയുന്നു!

3.
നിറവിൽത്തെളിയുമൊരായിരം
തിരിവെട്ടം;
നിറമാലയായ്;
താരാജാലമായ്;
നീയാം നിത്യ-
സത്യമായറിവായു-
മറിവിൻ പൊരുളായും!

4.
അകലെക്കാണാകുന്നു;
നിറദീപമായേതോ
കനവിൻ കമനീയ-
 ലയവിന്യാസം പോലെ!

അറിവമാനിതരം; മന്ത്രമധുരം;
നിനവായ് നിലകൊള്ളും
നീലമംബരം;രാഗമായിരം;
താളം;
പ്രേമഭരിതം; ഗംഗാധരം;
സത്യം ശിവം സുന്ദരം!

5.
പാലാഴിതിരകളി-
ലാലോലം;
ചിദാനന്ദപ്പൊരുളിൻ
പൂനിലാച്ചുരുളി-
ലാലേലിഖിതം;
മഞ്ജുളം!
--------------------------------------- 

Sunday 30 April 2017

ഭാ.ഗീ ഭാഗം 2
49
ശരി
----------------------------
ഡോ കെ ജി ബാലകൃഷ്ണൻ
1-5-2017
--------------------------------------------

ഋഷിയുടെ മലർമിഴിയി-
ലൊരു
കിരണമെപ്പൊഴും
മഷിയുണങ്ങാതെ
മണമടങ്ങാതെ
ചിരസ്വരരൂപിയാം
ഓങ്കാരമന്ത്രമായ്!

അച്ചുണ്ടനക്കത്തി-
ലേഴ്‌ സ്വരങ്ങളും
സ്വച്ഛനിരാമയനിത്യമായ്;
മന്ദ്രമധുരരാഗസഹസ്രമായ്!

ഗംഗാതരംഗമായ്;
തീരാപ്രവാഹമായ്;
അംബാപ്രസാദമാം
ചിന്താവിലാസമായ്!

2.
ഒരു ശരി മാത്രമെന്നോതി
മഹാമുനി;
ഒരു നോക്കിൽ മാത്ര-
മൊതുങ്ങി മുഴുവനും!

ഈ സുരമൗനമെ-
ങ്ങാക്രോശമെങ്ങാം!

സ്വരധാരാപ്രവാഹമെങ്ങാം!
സഖേ!


കനകമാമല-
യേറി മണിമുത്തുകൾ
ഋക്കുകൾ;
സത്യമാമുക്തികൾ


നിത്യസൗന്ദര്യലഹരിയെങ്ങു-
ണ്മയെ-
യനുഭവിപ്പിക്കുന്നു?
ഇവിടെയല്ലാതെ;

ഗന്ധമല്ലാതെ;

ശ്രീശംഖമംഗളനാദമല്ലാതെ;
ഭാരതഗീതമല്ലാതെ!
-------------------------------------------------------

ശരി
dr.k.g.balakrishnan amazon.com author
1-5-17
----------------------------------------------------------

 







     






Tuesday 25 April 2017

ഒഴുക്ക് 15-3-17
-----------------------------------
ഡോ.കെ.ജി. ബാലകൃഷ്ണൻ
--------------------------------------------- 

1.
തോണിയിലംബര-
മേറുവാനാവില്ല;
കോണിയിൽ സാഗരം
താണ്ടുവാനും!

പുത്തനുപാധിയെ-
ന്നാർത്തുവിളിക്കുന്നു;
പുത്തൻ മയനുടെ
ചിത്തരോഗം!

2.
ചിത്രമെഴുതുന്നു
നർത്തകൻ; നർത്തന-
മർത്ഥപൂർണം കവനം
രസമയം.

 ഋഷി പറഞ്ഞു നിനവിലും
കനവിലും
മഷിയുണങ്ങാതെ;
പകലുമിരവുമായ്;
നിറവുമാത്രമാ-
യുണരുമാനന്ദ-
പ്പൊരുളിൽ വീണതൻ
നിനദനിത്യമായ്
മരുവുമാകാശ-
പ്പെരുമ തേടുവാ-
നൊരു സ്വരം മാത്ര-
മഖിലമായ്;
പരമസത്യമായ്
പോരുമതിനെയാം
കവിതയെന്നുകവി;
സകലവും കവിത;
കലകളൊക്കെയു-
മതിൻ
വകതിരിവുകൾ;
കേവലം;
അറിവുതന്നെ;
നിറമാലയുഴിയുമീ
നിമിഷമേ
കർമ്മകാണ്ഡമേ! 
-----------------------------------------------
ഒഴുക്ക്
15-3-2015
indian poet dr.k.g.balakrishnan
Amazon.com Author
--------------------------------------------------




  

 

Wednesday 22 March 2017

വിനീതവിധേയ-
ദാസൻ    22 -3-17
----------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------
1.

ചിതലരിച്ചു പോം സകലം
കേവലം
സൂചി കുത്തുവാനിടം പോലും
കിടയാക്കലികാലം;

ചിതകെടാക്കാലം;
ഭീകരം
കോലം;
ബകനിവനുടെ
ലീലാവിലാസം.

2.
വേഷം ബഹുവിധ-
മെന്നാൽ
ദോഷം സമമഖിലം;
തോഷം പ്രതിനിമിഷം;
പ്രസന്നവദനം;
മൃദുഹാസം;
കപടം മുഖഭാവം;
മാനസം
സമസപ്തമം;
ഉത്തമം.

3.
കരുണാനിധി;
സകലകലാവല്ലഭൻ;
സർവജ്ഞൻ;
സർവ്വമതസ്നേഹ-
സമ്പന്നൻ;
വിശാലഹൃദയൻ;
സഹൃദയൻ;
ജനസേവകൻ;
നായകൻ.

4.
ആരിതു
പറയാമോ;
ആരുടെ അമൃതവാണി

കർമ്മഭൂമിയുടെ പുണ്യം!

5.
എങ്കിലും
ഈ ചിതലരിക്കുന്നു
സകലം;
പൊതുസേവകനിവൻ;
പ്രവർത്തനനിരതൻ
പ്രതിനിമിഷം
പ്രസ്താവനയിറക്കാം;
ഭരണം
പൊടിപൊടിക്കാം;
പ്രിയസമ്മതിദായക!
നീയേ
പരമാധികാരി;
ഞാൻ
നിൻ വിനീതവിധേയ-
ദാസൻ!
-------------------------------------------------
വിനീതവിധേയ-
ദാസൻ  22 -3-2017
------------------------------------------------











 


Wednesday 15 March 2017

*ചാർവ്വാകം 15 -3 -2017
-----------------------------------------

1.
പാടുന്നു പൂങ്കുയിൽ;
ആടുന്നു മാമയിൽ;
കാടു പൂക്കുന്നു;
പഴങ്കഥ പിന്നെയും.

ആടുന്നു കാലം
കവിയതു മൂളുന്നു;
രാഗവും താളവും
മേളലയമാളുന്നു;
നീളുന്നു നീളമാം
നീളമെഴായ്മ;
നിമേഷമായ്;
കാളുന്നു കതിരവൻ;
നിത്യൻ പ്രഭാമയൻ.

രാപ്പകൽ തീർപ്പതു
താനെന്ന കള്ള-
ക്കഥയുടെ
ചമത്കാരമധുരം
സ്വദിപ്പവൻ
മാർത്താണ്ഡ-
നൂർജ്ജസന്ദായകൻ
ഭാനുമാൻ!

3.
"മാമുനി ചാർവ്വാക-
നോതിയത് നിരീശ്വര"-
മാരോ  പറഞ്ഞ നുണ;
ഐശ്വര-
മനുഭൂതി
മാത്രമെന്നറിയാതെ-
യുഴലുമെ-
ന്നകമിഴിവിൽ
നിറയുമിരുൾ;
*മുപ്പത്തിമുക്കോടി-
യഭിധാനധാരിയാ-
മൊന്നിനെയൊരേ-
യൊരു കിരണമാമൊന്നിനെ
അനുഭവമൊന്നിനെ
ആരേ നിഷേധിച്ചു?
ആരതിനേകിയൊരു
രൂപം?
ആ രൂപനിഷേധമാം
*ചാർവ്വാകം!
ഋഷിയുടെ സത്യസുദർശനം!

4.
"തത്ത്വമസി"  "തത്ത്വമസി"
ഋഷിയുടെ മന്ത്രണം!
ചിത്രമിത് വ്യക്തം;
ഭാരതദർശനം!
-----------------------------------------------------------  
കുറിപ്പ്
*ചാർവ്വാകദർശനം
*അനന്തം
ഏകവും അനന്തവും ഒന്നെന്ന് ഋഷി
(ഋഷി ഒരു വ്യക്തിയല്ല)
------------------------------------------------------------

*ചാർവ്വാകം
dr.k.g.balakrishnan Amazon.com author  16-3-2017
--------------------------------------------------------------
























Tuesday 14 March 2017

ഒഴുക്ക് 15-3-17
-----------------------------------
ഡോ.കെ.ജി. ബാലകൃഷ്ണൻ
---------------------------------------------

1.
തോണിയിലംബര-
മേറുവാനാവില്ല;
കോണിയിൽ സാഗരം
താണ്ടുവാനും!

പുത്തനുപാധിയെ-
ന്നാർത്തുവിളിക്കുന്നു;
പുത്തൻ മയനുടെ
ചിത്തരോഗം!

2.
ചിത്രമെഴുതുന്നു
നർത്തകൻ; നർത്തന-
മർത്ഥപൂർണം കവനം
രസമയം.

 ഋഷി പറഞ്ഞു നിനവിലും
കനവിലും
മഷിയുണങ്ങാതെ;
പകലുമിരവുമായ്;
നിറവുമാത്രമാ-
യുണരുമാനന്ദ-
പ്പൊരുളിൽ വീണതൻ
നിനദനിത്യമായ്
മരുവുമാകാശ-
പ്പെരുമ തേടുവാ-
നൊരു സ്വരം മാത്ര-
മഖിലമായ്;
പരമസത്യമായ്
പോരുമതിനെയാം
കവിതയെന്നുകവി;
സകലവും കവിത;
കലകളൊക്കെയു-
മതിൻ
വകതിരിവുകൾ;
കേവലം;
അറിവുതന്നെ;
നിറമാലയുഴിയുമീ
നിമിഷമേ
കർമ്മകാണ്ഡമേ!
-----------------------------------------------
ഒഴുക്ക്
15-3-2015
indian poet dr.k.g.balakrishnan
Amazon.com Author
--------------------------------------------------











  

Friday 10 March 2017

സുധീരകാണ്ഡം 11-3-2017
----------------------------------------------------- 
ഡോ കെ ജി ബാലകൃഷ്ണൻ 
----------------------------------------------------- 

ഒരു തുള്ളി പുൽപ്പച്ച 
തൂവെള്ള ഖാദിയിൽ 
പ്പുരളാതെ നേരിൻറെ
പരിശുദ്ധരശ്മികൾ 

പകരും പ്രഭാതമേ! 
ഗഗനം വിശാലം 
വിശുദ്ധം സുഗന്ധമാം 
നിറമേഴു മെനയും
വരവർണനിത്യമേ! 

നിന്നിലെ സംഗീതമാം 
പ്രേമസൗഭഗ-
മുള്ളിൽ നിറയും നിമിഷ-
മെത്രമേൽ സ്നിഗ്ദ്ധം; 
യുധിഷ്‌ഠിരസംഭവം! 

2.
ശകുനിയുടെ കാപട്യ-
മറിയുന്നവൻ 
ഭവാൻ;
സകലവുമറിഞ്ഞവൻ;
നിറമിഴി തുറന്നവൻ! 

വനവാസകാലം കഴിഞ്ഞു 
മൃദുസുസ്മിതം
ജനമാനസത്തിൽ 
തെളിഞ്ഞു;
പുതുലഹരിയായ്‌
നിറമാല; 
കാലമുഴിഞ്ഞു 
പൂക്കാലം;
സുയോധന-
ധാർഷ്ട്യം കവിഞ്ഞു; 
കഥ 
പറയുവതെന്തിന്? 
സകലം    
മന്ദ്രമധുരം
ഋഷിപ്രോക്തമല്ലയോ! 

 3.
ഭാരതം! ഭാരതം! 
സനാതനഭാരതം!
സാരസമ്പുഷ്ടം;
സനാതനധർമ്മം!

അതിമനോഹരമേ 
സുധീരകാണ്ഡം!
------------------------------------------- 
 
 സുധീരകാണ്ഡം 11-3-2017
A poem to my forthcoming work 
BHARATHAGEETHAM Vol.2.
to be published and shipped from
US  Amazon.com publication 
----------------------------------------------- 
 

 


  



 
 
  
 
  

   

Sunday 5 March 2017

കാവ്യസൗഭഗം  6 -3 -2017
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
കുവിത മോങ്ങുന്നു;
തുടരുമതു പുലരുവോളം;
കുകവി മീട്ടുന്നു കടലാസ്സുവീണ;
മദമിളകിയ കരി പോലെ;
ഗതിയറിയാതെ പായുന്നു;
ഇതു വിധി വിഗതി;
കുകവിതയും കവിത;
മായ്ക്കുമത് കാലം;
നിറനിറവിൽ വിരിയും
പുതുപുലരി; കരകവിയും
സുരസരിത;
മിഴിയും ദളമയുതസാക്ഷ്യം;
സുകവിത കമലം;
അമലദലഭരിതം;
മതിമധുരലളിതം;
സുഖസുമസാമാനം;
മദനഖരലാളനം!

2.
ഇവിടെ ചില കിളികളുടെ
കുള കുള കുനാദം;
ഇവിടെ ചില കേകിയുടെ
അതിഖരവിലാപം;
പുതുകവിത പുതുകവിത
താളം
തവിടുപൊടി;
വെറുതെ
നക്രനയഫലിതം!

3.
ഇതിനു കലിതുള്ളും;
ദ്രുതഗതിയിൽ
കോമരം;
വിധിവിഹിതമത്രെ;
കളികളുടെ കാലം;
മതി മതി
കലിയുഗവിശേഷം!

4.
ഭാരതാംബിക
രാഗമയിയാം
സരസ്വതി;
സാരമായ് ത്രിവേണിയി-
ലുണരും നിരാമയി;

താമരപ്പൂവിൽ നിത്യ-
സത്യമായ് വാഴും ദേവി;

ഭൂവിനുണ്മയായ് വാനിൽ
നിറയും സുരഗംഗാദേവിയാ-
യനാദിയായ്;
ഭാവിയായ് നിറമേഴായ്;
നിറമെഴാ സ്വരമേഴായ്;
ആയിരമലയാർന്ന
ലീലയായ്;
സമസ്തയായ്‌;
വീണാവാദിനിയായി;
വുദൂഷീമണിയായി;
പാണനാർ ശീലിൽ
പേലവാംഗിയായ്;
സംഗീതമായ്;
പ്രാണനിൽ
തുടിപ്പായി;
വേണുവിൽ ചിനപ്പായി;
സ്ഥാണുവിൻ നൈരന്തര്യ-
ഭാവമായ് ശിവമായി;
കാവ്യസൗഭാഗമായി!
------------------------------------------------
കാവ്യസൗഭഗം 6-3-2017
indian poet dr.k.g.balakrishnan
Amazon Author
indian english poet
------------------------------------------------









---------------------------------------------




 

Saturday 4 March 2017

കയ്പ്പമംഗളം 5-3-2017
--------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
ഞാൻ
പഴയ "കൈപ്പമംഗളംകാരൻ";
അന്ന്
അവിടം
തെന്മലബാറാമോണംകേറാമൂല;
മണപ്പുറം;
അറബിക്കടലോരം;
കൃഷി; രാമച്ചം;
തൊഴിൽ പാനെയ്ത്ത്;
മൽസ്യബന്ധനം;
പിന്നെ
 കേരവും;
നെല്ലും പച്ചക്കറിയും വിളയും
കേദാരവും!

2.
കള്ള് മോന്തണമെങ്കി-
"ലക്കരെ" പ്പോണം;
സാക്ഷാൽ
കൊച്ചിരാജ്യത്തിൽ
(പിന്നെ "ഐക്യകേരളം"
പിറന്നാണ്ടുകൾ
കഴിഞ്ഞപ്പോൾ
തെങ്ങിന്  കുംഭം
ശോണം;
കിരീടമലങ്കാരം; മതി നറു-
നിലാഫുല്ലം; ശോഭിതം;
ഇന്നാകട്ടെ
മണിസൗധപൂരിതം ദേശം
കേരരഹിതം മനോഹരം!


(പ്രിയസഖേ!
കവി ഞാൻ പുളകച്ചാർത്തണിഞ്ഞു;
പാടാമൊരു വരി മണിപ്രവാളം;
"ആനന്ദലബ്ധിക്കിനിയെന്തു വേണം!")

2.
കയ്പമംഗലമിന്നു പേരാർന്ന
"നിയോജകമണ്ഡലം"
പോരാതെ സീരിയലിൽ
"കറുത്തപൊൻകഥ"
കാലാകാലമായ് നിറഞ്ഞാടുന്നു;
പൊടിപൊടിക്കുന്നു.

അതും
പോരാഞ്ഞിതാ
വരുന്നുവത്രേ
നിയമപാലകനിലയം;
( അതിൻ പോരായ്മ
നേതാവിന് ബോധ്യമായ്;
അമ്മൂമ്മയെക്കൊന്നു
പേരമോൻ കുറിച്ചല്ലോ
സച്ചരിതം;
ഇനി വിളംബമരുതെ!)

ഒരു ലക്ഷം
വോട്ടാളി തുല്യം ചാർത്തി
പരിപാവനമാക്കി
നീട്ടുന്നു മെമ്മോറാന്റം
(സമർപ്പിക്കുന്നു)
മന്ത്രി സ്വീകരിക്കുന്നു;
ഓർഡറാവുന്നു;
ഇതാ വരുന്നു
പോലീസ്‌സ്റ്റേഷൻ!

4.
നാട്ടിലെയോരോ
മണൽത്തരിയും
കോരിത്തരിക്കുന്നു;
മണ്ണുമാഫിയയിനി-
നക്ഷത്രമെണ്ണും!
നാട്
മാവേലി വാഴും
നീതിനാടാകും;
നാകം പോലും
നാണിച്ചു തല താഴ്ത്തും.

5.
ഈയ്യിടെയെന്റെ
കൈപ്പമംഗളം
സന്ദർശിച്ച
പണ്ഡിതൻ വ്യാഖ്യാനിച്ചതെത്രയോ
ശരി!
മുതുനെല്ലിക്കനാടിൻ
ഖ്യാതി
ജ്യോതിയായ്
മണ്ണിൽ വിണ്ണിൽ
മനസ്സിൽ
ജ്വലിക്കട്ടെ!
----------------------------------------------

   



 














  

Monday 27 February 2017

ഗ്രീഷ്മകാണ്ഡം 27 -2-2017
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

വേനൽ
കൊടും വേനൽ;
വറചട്ടിയായ് മനം;
കാനൽ;
കലികാലം;
ജനരോദനം.

കണ്ണുനീർച്ചാലായ്
പൂമ്പുഴ; മാനത്തു
കണ്ണുമായ് വേദാന്ത-
മെണ്ണുന്നു മാലോകർ.

നെറ്റിലും പോരാഞ്ഞു
ടീവിയിൽ പത്രത്തിൽ
വറ്റിയ ഡാമിൻറെ
വാർത്ത വായിക്കുന്നു.

ആഘാതമേറ്റു മരിച്ച
ഗ്രാമീണന്റെ
ദു:ഖത്തിലാഴ്ന്ന
കുടുംബത്തിനാശ്വാസ-
മായുടനെത്തിയ
മന്ത്രിയുടെ
നന്മകൾ പാടുമണികളും
പോയ സർക്കാരിൻറെ
പോരായ്മയാണെന്നു
ന്യായം പറയും
ഭരിപ്പുകാരും
അതിൽ
കാമ്പില്ലയെന്നു കട്ടായം
മുഴക്കുന്ന മുന്മുഖ്യനും!
പിന്നെ
കോരനു കുമ്പിളിൽക്കഞ്ഞി-
യെന്നാശ്വാസമാളും
നിഷേധിയും!

സപ്തവും പഞ്ചവും
സംഗമിക്കും മന്ത്രി-
മന്ദിരം;
ശീതളഛായയിൽ
മയങ്ങു-
മാഡംബരവാഹനശ്രേണി;
ജനദാസനു വന്ദനം!

2.
*"ഞാനു ഞാനുമെന്റാളും
പിന്നെയാ നാല്പതുപേരും
പൂമരം
കൊണ്ടൊരു കപ്പലുണ്ടാക്കും!" 

"കപ്പലിലേറ്റി നിങ്ങളെല്ലാരേം
........... ............ ;
ചെപ്പടിവിദ്യ കാണാൻ
കൊണ്ടോകും!".
(സ്വഗതം)
--------------------------------------------------
* പ്രസിദ്ധമായ ഗാനത്തോട് കടപ്പാട്

---------------------------------------------------------
ഗ്രീഷ്മകാണ്ഡം) 27-2-2017
ഡോ കെ.ജി.ബാലകൃഷ്ണൻ
dr.k.g.balakrishnan
Amazon.com Author
----------------------------------------------------------