Thursday 9 January 2020

new book-യമനം/  2. ശ്വേതം
-----------------------------
9 -1 -2020
------------------------
ഡോ.കെ.ജി.ബാലകൃഷ്ണൻ
--------------------------------------------

ശ്വേതം
---------------------
1.
ഉള്ളത്തിനാഴ-
മളക്കുവാനാവാതെ
വെള്ളം കുടിപ്പിക്കുമേതോ
കള്ളക്കറുമ്പനാരാവാം!

നന്ദകുമാരക-
നമ്പാടിക്കണ്ണനോ,
ചെന്താമരാക്ഷനാം
സുന്ദരരൂപനോ,
വെണ്ണകട്ടുണ്ണിയാം
കണ്ണനോ രാധാ-
രമണനോ
മോഹന-
ശ്രീധര-
വേണുഗോപാലനോ!

2.
ഏഴുനിറങ്ങളുണരും
കിരണമൊ-
ന്നേഴായിരം രാഗമാകും!
പിന്നെയനന്തമാം
മായാവിലാസമായ്
നീലാംബരം രൂപമാളും!
ഓരോ നിമിഷവു-
മേതോനിരന്തര-
ധാരാവിശേഷം
ചമയ്ക്കും
രാവും പകലും
വസന്തഹേമന്തവും
വേവും ശിശിരവും
താവും!

3
ആരുമിതുവരെ-
യാലോചനാരൂപ-
മാരാ നിരന്തരരാഗം
ആഴമളക്കുവാനാവാ
മഹാക്ഷീര-
സാഗരസംഭൂതമായി
നന്ദകിശോരകൻ
മായാമനോഹരൻ
കന്ദപ്രഭാകര-
സാരസാക്ഷ്യൻ
ചെന്താമരാക്ഷൻ
സമസ്തഭാഷ്യൻ
സൗന്ദര്യധാരയായ്
സ്വരസപ്തവീചിയായ്
മന്ദസ്‌മിതഭാവ-
നിത്യചൈതന്യമായ്
വ്യക്തമവ്യക്തമായ്
പ്രത്യക്ഷനിർമുക്ത-
സത്യപ്രകാശമായ്
ഭാരതഭൂവിനു
രക്ഷാകവചമായ്
ചാരുതയായ്
നാദഗീതയായ്
ജ്ഞാനമായ്!
---------------------------------
യമനം -2
ശ്വേതം
9 -1 -20
-------------------------------------