Thursday 9 January 2020

new book-യമനം/  2. ശ്വേതം
-----------------------------
9 -1 -2020
------------------------
ഡോ.കെ.ജി.ബാലകൃഷ്ണൻ
--------------------------------------------

ശ്വേതം
---------------------
1.
ഉള്ളത്തിനാഴ-
മളക്കുവാനാവാതെ
വെള്ളം കുടിപ്പിക്കുമേതോ
കള്ളക്കറുമ്പനാരാവാം!

നന്ദകുമാരക-
നമ്പാടിക്കണ്ണനോ,
ചെന്താമരാക്ഷനാം
സുന്ദരരൂപനോ,
വെണ്ണകട്ടുണ്ണിയാം
കണ്ണനോ രാധാ-
രമണനോ
മോഹന-
ശ്രീധര-
വേണുഗോപാലനോ!

2.
ഏഴുനിറങ്ങളുണരും
കിരണമൊ-
ന്നേഴായിരം രാഗമാകും!
പിന്നെയനന്തമാം
മായാവിലാസമായ്
നീലാംബരം രൂപമാളും!
ഓരോ നിമിഷവു-
മേതോനിരന്തര-
ധാരാവിശേഷം
ചമയ്ക്കും
രാവും പകലും
വസന്തഹേമന്തവും
വേവും ശിശിരവും
താവും!

3
ആരുമിതുവരെ-
യാലോചനാരൂപ-
മാരാ നിരന്തരരാഗം
ആഴമളക്കുവാനാവാ
മഹാക്ഷീര-
സാഗരസംഭൂതമായി
നന്ദകിശോരകൻ
മായാമനോഹരൻ
കന്ദപ്രഭാകര-
സാരസാക്ഷ്യൻ
ചെന്താമരാക്ഷൻ
സമസ്തഭാഷ്യൻ
സൗന്ദര്യധാരയായ്
സ്വരസപ്തവീചിയായ്
മന്ദസ്‌മിതഭാവ-
നിത്യചൈതന്യമായ്
വ്യക്തമവ്യക്തമായ്
പ്രത്യക്ഷനിർമുക്ത-
സത്യപ്രകാശമായ്
ഭാരതഭൂവിനു
രക്ഷാകവചമായ്
ചാരുതയായ്
നാദഗീതയായ്
ജ്ഞാനമായ്!
---------------------------------
യമനം -2
ശ്വേതം
9 -1 -20
-------------------------------------


  

Sunday 22 December 2019

new book malayalam /poem-1- urichiri

New book- Malayalam-dr.kgbalakrishnan kandangath
poem 1
22-12-2019
urichiri /
ഉറിച്ചിരി
-----------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------

1 .
ഈയിടെ യെൻ പ്രിയപത്‌നി-
യടുക്കള-
ക്കോണിലൊരുപുരാവൃത്തം
ചമച്ചു.

അമ്മയുമമ്മൂമ്മയും
പണ്ടു
പാൽക്കല-
മുമ്മറക്കോലായിൽ ഞാത്തി
(കരിമ്പൂച്ച കട്ടു
കുടിക്കാതിരിക്കുവാൻ).

2.
ഉള്ളതു ചൊന്നപ്പോഴൊക്കെയു-
മൊക്കെയും
ആ ഉറി
ഊറിയൂറിച്ചിരിതൂകിയത്രെ!
പാരിൽ പഴമൊഴിയൊന്നുകൂടി
ചേലിലവ്വണ്ണം പിറന്നുവത്രെ!

3.
ഉറിയിൽ
പ്രിയയൊരൊന്നാന്തരം
കലം
നിറയെ
കരിമീൻകറി-
(മൂത്ത തേങ്ങ
പിഴിഞ്ഞ് വറ്റിച്ചത്
കൊച്ചുമോൾ ചെന്നെയിൽനിന്നു
വരുംനേരം
സ്നേഹം വിളമ്പുവാൻ)
കാത്തുസൂക്ഷിച്ചു.

4.
കള്ളമാർജ്ജാരൻ മണത്തുവത്രെ;
ഉള്ളതമ്മൂമ്മ പറഞ്ഞുവത്രെ!
ഉറി-
യൂറിയൂറിച്ചിരിച്ചുവത്രെ;
കവി പാടി
കാര്യം പരന്നുവത്രെ.

മെമ്പറും മന്ത്രിയും
വന്നുവത്രെ
ഇനിയിതൊരിക്കലും
വന്നു ഭവിക്കാതെ-
യൊക്കെ ശരിയാക്കാ-
മെന്ന്
കുറുപ്പിന്നുറപ്പു-
കൊടുത്തുവത്രെ.

5.
ഉറിയോ ചിരിയോടു
 ചിരിതന്നെ!

ഉള്ളതു
ചൊന്നാലുറിയു-
മൂറിച്ചിരിക്കുമത്രെ!
------------------------------------------
22 -12 -2019

New Book Poem 1
dr.kgbalakrishnan kandangath
-------------------------------------------








waves: new book malayalam /poem-1- urichiri

waves: new book malayalam /poem-1- urichiri: New book- Malayalam-dr.kgbalakrishnan kandangath poem 1 22-12-2019 urichiri / ഉറിച്ചിരി ----------------------- ഡോ കെ ജി ബാലകൃഷ്ണൻ -...

Tuesday 22 October 2019

waves: nbk 71/ Agnathavasam/ 2-10-2018

ente kavitha/introduction for Izha/New Malayalam poetry collection

എന്റെ കവിത
------------------------------

        എൻ്റെ മലയാളകവിതകൾ സമ്പൂർണം  (1958 -2017) -3 വാള്യങ്ങൾ - 10/2017 -ൽ അമേരിക്കയിൽ നിന്ന് ആമസോൺ വഴി പ്രസിദ്ധീകരിക്കുകയുണ്ടായി. ലോകമലയാളികൾ നല്ല സ്വീകരണമാണ് "എൻറെ കവിതകൾ"ക്ക് നല്കിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ വായിച്ചും
ചർച്ചചെയ്തും നല്ല പ്രോത്സാഹനം തരുന്നത് വളരെ ആനന്ദപ്രദമായ അനുഭവമാണെന്ന് പറയേണ്ടതില്ലല്ലോ.

         അതിനുശേഷം ഞാൻ എഴുതിയ 70 മലയാളകവിതകൾ - "ഇഴ"- ഇതാ ആമസോൺ യു എസ് എ വഴിതന്നെ പുറത്തിറങ്ങുന്നു. സന്തോഷമുണ്ട്. പതിവുപോലെ നൂറിൽ പരം രാജ്യങ്ങളിൽ ഇത് ലഭ്യമായിരിക്കും. ഏതൊരു മലയാളിക്കും ഇത്  അഭിമാനകരമായ ഒരനുഭവമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

            എന്റെ കവിത
------------------------------------------

             ഞാൻ ഇംഗ്ലീഷ് കവിതകളാണ് ആമസോൺ വഴി ആദ്യം പ്രസിദ്ധീകരിച്ചത്. അത് വിജയകരമായിത്തീർന്നപ്പോൾ മലയാളകവിതയും
ആവാമല്ലോ എന്ന് തോന്നി.ഇത് എൻറെ പത്തൊമ്പതാമത്തെ ആമസോൺ മലയാളം കൃതിയാണ്.(ഇംഗ്ലീഷ് കൃതികൾ എട്ടെണ്ണം വേറെയുമുണ്ട് ). ഇവയ്‌ക്കെല്ലാം ലോകമെമ്പാടും വായനക്കാരുമുണ്ട്. (പുസ്തകങ്ങൾ ആസ്‌ത്രേലിയയിലെ ഡാർഡവിൻ ലൈബ്രറിയും ബ്രിസ്‌ബേൻ ലൈബ്രറിയും കാറ്റലോഗ് ചെയ്ത് പ്രദർശിപ്പിച്ചിട്ടുമുണ്ട്).

              ഇത്രയും ആമുഖം. ഇനി കവിതകളെപ്പറ്റി. പ്രാരംഭമായി പറഞ്ഞു കൊള്ളട്ടെ. ഇവ ഉത്തര- ഉത്തര ---------- ആധുനിക ഗുസ്തിക്കവിതകളല്ലതന്നെ! തികച്ചും ഭാരതീയം മാത്രമാണ്. പക്ഷേ ഇത് നൂതനമാണ്- കാരണം, ഇത്‌ പിറന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആധുനിക ഭാരതത്തിലത്രേ!

            70 കവിതകളാണ് ഈ സമാഹാരത്തിൽ. പുതിയ ഭാരതത്തിന്റെ (ലോകത്തിന്റെയും ) ഒരു കട്ട് സെൿഷൻ. ഇത് ഒന്നാം ഭാഗമേ ആകുന്നുള്ളു.തീർച്ചയായും തുടർച്ചയുണ്ടാകും.

സ്നേഹപൂർവ്വം,
ബാലകൃഷ്ണൻ.
21 -10 -2019
   

Tuesday 2 October 2018

nbk 71/ Agnathavasam/ 2-10-2018


71 / nbk/2-10-2018
അജ്ഞാതവാസം
------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
ഇമയിൽ നിന്നൂർന്നൊ-
രമരസംഗീത-
രമണ-
രാഗമായുണരുമെൻ
ശ്വസന-
താളമാണു നീ
നിമിഷമേ!
കാലമൂലമന്ത്രമേ!

നീയനന്തമാമറിവിനജ്ഞാത-
മറവിൽ
വിസ്മയപ്പൊരുളിൽ വാചാല-
മൗനനിത്യത്തിൽ
മായയായ്;
നീലമേഘമായ്;
കാവ്യകാരനിൽ
സ്നേഹധാരയായ്!

അമരമീ
നിത്യസത്യമൊന്നിൽ
നീ
പരമസത്യമായ്;
ചിരസനാതനസ്വപ്നസൗന്ദര്യ-
ലഹരിയായ്;
പ്രേമസപ്തവർണ്ണമായ്.

അറിവു മാത്രമാണഖിലമെന്നോതി
ഗുരു;
നിരന്തരം
അറിവിനുണ്മയാം
പ്രണവമന്ത്രത്തിൻ
പൊലിമയിൽത്താനലിഞ്ഞു വാഴുമാ-
മധുരമുഭവിച്ചമരുളുവാൻ ചൊന്നു-
സകലവു-
മോരേയൊരൊന്നിന്റെ
വിവിധഭാവമെന്നോതി;
ശാസ്ത്രവുമതേ വരഞ്ഞു-
ഞാനുമക്കനവിലാണ്ടു
നിമിഷമേ!
 മഹാഭ്രമണമേ!
നിന്നിലെന്നുണ്മ;
 ഹാ!
നിരന്തമേ!
---------------------------------------------------------------------
71 അജ്ഞാതവാസം/ nbk 2/10/2018/ dr.k.g.balakrishnan
----------------------------------------------------------------------