Thursday 11 January 2018

nbk 58/ anchangatikkahani-1 / dr.k.g.b / 12/1/18

nbk 58/ anchangatikkahani-1/drkgb 12/1/18
--------------------------------------
അഞ്ചങ്ങാടിക്കഹാനി - 1.
---------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ - 12 / 1 / 18
-----------------------------------------------------------
1.
ആമുഖം
----------------
പത്തു ദശാബ്ദമപ്പുറത്തോ
പത്തായക്കുന്നിനു-
മിപ്പുറത്തോ
വെള്ളാട്ടിടവഴി-
ക്കിരുവശത്തോ
വെള്ളാട്ടുതോട്ടി-
ന്നരികുപറ്റി
അഞ്ചങ്ങാടി-
ക്കഥ-
പൂത്തുലഞ്ഞു;
പുഞ്ചനിലത്തിൽ
നിലാവുറഞ്ഞു.

മുത്തശ്ശിയിക്കഥ പാടിപ്പാടി
ചിത്തം നിറച്ചു മധു പകർന്നു.

2.
അച്ഛന്റെ നൂറാണ്ടിനോർമ
പുതുക്കുവാൻ
ശിഷ്യഗണങ്ങളും നാട്ടുകാരും
ഇന്നലെ മേളിച്ച മാത്രയിൽ
സുന്ദരൻ
(അച്ഛൻറെ ശിഷ്യനെൻ
കൂട്ടുകാരൻ)
ഒക്കെയുമൊക്കയുമോർത്തെടുത്തു
ചത്രം വരച്ചു മധുരമായി.


3 .
ഇവിടെയെൻ മുറ്റത്തെ
മൂവാണ്ടൻ മാവിൻറെ
പെരിയ മുത്തച്ഛനോ
മുത്തമ്മയോ

അവിടെയെൻ
മുത്തച്ഛനൂട്ടി വളർത്തിയ
മാന്തോപ്പിൽ
നീണ്ടു നിവർന്നുനിന്നു.

ആകാശം മുട്ടെ നിറഞ്ഞു
പരന്നു പൂ-
പന്തലൊരുക്കിത്തണൽ
വിരിച്ചു.

രാപ്പകൽ ഞങ്ങൾക്കു
കൂട്ടായി മാമ്പഴ-
ക്കാലത്തു തേങ്കനി-
പ്പൂളുതന്നു.

4.
അഞ്ചങ്ങാടിക്കഹാനിക-
ളേറെയുണ്ടിനിയും
പറയാം കേൾ!
ഞങ്ങൾ
ചെറുതലമുറയുടെ പുതു-
സഞ്ചാരകഥകളും
കൂടുമാറ്റവും
കുടമാറ്റവും!
---------------------------------------------
nbk 58
അഞ്ചങ്ങാടിക്കഹാനി -1.
12/1/18
--------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
nbk 58.
------------------------------------------------------










No comments:

Post a Comment