Thursday 4 January 2018

nbk 50/ mannu/ drkgb/ 4/1/18

nbk 50/mannu/drkgb/4/1/18
-------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------
മണ്ണ്
---------------------------------------------------

മനസ്സിൽ സംഗീതത്തിൻ
മധുരം കിനിയുന്നു.

മഴ, മാമഴ;
മാതേ!
മലരായ് വിരിയുവതേതൊരു
നിരാമയനിത്യത!
നിശ്ശബ്ദത!

വെറുതെ വെറുതെയെൻ
മോഹങ്ങൾ;
നിറവൈവിധ്യം  നിറയും
മഹാവിശ്വവിസ്മയം;
താരാപഥം.

തുടക്കമൊടുക്കവുമറിയാ
സമയമാം
കടങ്കഥയുടെ തുടർക്കഥ.

2.
മണ്ണ്-
പണ്ട് കാർവർണൻ
കള്ളനമ്മയെക്കളിപ്പിക്കാൻ
തിന്ന പാഴ്‌മണ്ണ്;
മൂന്നുലോകവും
പണിതീർത്തതാം
കുഴമണ്ണ്!

3.
സകലം നിന്നിൽ നിന്നേ!
ഭൂമിയും മഹാവിശ്വകോശവും
പകലും രാവും തീർക്കും
പ്രതിഭാസവും
അമ്മേ!
നീയല്ലാതെ നീയില്ലാതെ
നീയാം തീരാ വിസ്മയമല്ലാതെ;
ഒരു പിടി മണ്ണല്ലാതെ;
ആശ്രയം മറ്റെന്തുള്ളു?
------------------------------------------------------ 








 






  

No comments:

Post a Comment