Tuesday 9 January 2018

nbk 54/ pazhochakkinakkalam/ drgb/ 10/1/2018

nbk 54 /10/1/18 dr.k.g.b
--------------------------------
പാഴൊച്ചക്കിനാക്കാലം 
----------------------------------------------
എന്തൊരാരവമെങ്ങും
രാപ്പകൽ സമരാഗ്നിയിൽ വേവും
നാടും നഗരവും.

ചിന്തയോ
വേവേറിക്കരിഞ്ഞ
മാംസച്ചൂരിൽകുഴഞ്ഞ്.

പാഴൊച്ചക്കിനാക്കാലം
ഞെളിഞ്ഞു പുളഞ്ഞുള്ളിൽ
പകയും കണ്ണിൽക്കൂരിരുളും
തോൾസഞ്ചിയിൽ
വെറുതെയൊരു വ്യാജ-
ബിരുദ(മെവിടെന്നോ സം-
ഘടിപ്പിച്ചത്).

നാവിൽക്കുറെ സ്ഥിരവേദാന്തം;
ചുണ്ടിൽ
നിറഞ്ഞ വെളുവെളെച്ചിരി
(നാണം മറയ്ക്കുവാൻ)
വടിവൊത്ത
പുതുപുത്തൻ
വിധാനം;
(തിരക്കിൽ നിമിഷങ്ങൾ 
താഴെ വീണുടയുന്നു)
പാഴൊച്ചക്കിനാക്കാലം.

2.
നാറാണത്തു ഭ്രാന്തൻ ഞാൻ
വോട്ടുബട്ടണിൽ-
ചൂണ്ടാണിവിരലമർത്തട്ടെ!
(അടയാളമെന്നെ നോക്കി-
കണ്ണിറുക്കുന്നോ!)-
എൻറെ
നെഞ്ചകം തുടിക്കുന്നു.

3.
പിന്നെ
സമയം സായം സന്ധ്യ;
ടീവിയിൽ കോലാഹലം.

നാലുനാൾ കഴിഞ്ഞപ്പോൾ
വോട്ടെണ്ണൽ;
ഫലം കാത്തു നേതാവും പ്രജകളും;
പിന്നെയും
പിന്നെയും 
പാഴ്ക്കിനാകോലാഹലം.

ഭൂഗോളം തിരിയുന്നു.
------------------------------------------------------
പാഴൊച്ചക്കിനാക്കാലം
nbk54
10-1-2018/ dr.k.g.balakrishnan kandangath
---------------------------------------------------------






 


   

No comments:

Post a Comment