Monday 8 January 2018

nbk 52/ pichum peyum / drkgb amazon.com/author/kgkandangath

nbk 52/ pichum/peyum/9/1/18
----------------------------------------------
പിച്ചും പേയും 9-1-18
-------------------------------------------------
മുകളിലാകാശം താഴെ ഭൂമി-
യെന്നുര;
പകലിരവുകൾ മാറിമാറി;
അറിയാ നിനവിടങ്ങൾ;
നാളെ നാളെയെന്നു ഘനശ്യാമം
കാലം; നെടുനീളം.

രാവിരുൾ;
നിലാനിളയോളംമൂളു-
മാനന്ദഭൈരവി,
സ്വരതരംഗിണി,
രസികരഞ്ജിനി.

ഹൃദയവീണയിലുണരും
ലഘുഗുരു;
ഖരമതിഖരമൃദുഘോഷ-
മനുനാസികം.

അകാരാദിയിൽ
ലയവിന്യാസം;
മന്ദ്രമധുരം സുഖഭരിതം
ജീവധാരാമൃതം.

എങ്കിലുമല്പനുരുവിടുന്നു
പ്രതിനിമിഷം വിഷമയം മായം;
മറിമായം.

പണ്ടു  മുത്തശ്ശിയമ്മ
കളിപറയുമായിരുന്നു-
ചിലരുറക്കത്തിലുരിയാടുമത്രെ
പിച്ചും പേയും!

 ഇവറ്റയിപ്പോൾ
പട്ടാപ്പകലും
പത്രസമ്മേളനത്തിലും
പൊതുവേദിയിലും
ചിത്രചിത്രം
മെനയും
വിചിത്രം!
-------------------------------------------
പിച്ചും പേയും
nbk52
9-1-2018
------------------------------------------






No comments:

Post a Comment