Sunday 14 January 2018

nbk61/anchangatikkahani-4/drkgb/15-1-18

nbk-61/anchangatikkahani-4  /15/1/18
----------------------------------------------
4.
*ഉദാത്തം
----------------------------------------------
അതെ;
എൻ പിതാമഹർ
രണ്ടു കണ്ടങ്ങന്മാ-
രഞ്ചങ്ങാടിയിൽ;
പിന്നെ
കനോലിക്കനാൽ കടന്നക്കരെ
വരെയൊരുചെറുസാമ്രാജ്യം;
കാലം കോലം കെട്ടിയാടി;
ഭാരതം സ്വതന്ത്രയായ്‌;
കേരളം;ഐക്യകേരളം;
മലബാർ മാഞ്ഞു;
തിരുക്കൊച്ചിയും!

കാലം ജാലം തുടരുന്നിതെ; പുതു-
കോലം;
സിംഹളക്കാലം കുറെയാടി; ഗൾഫ്-
ജാലം!
അടിമുടി മാറി മലയാളം;
പുതുപുത്തൻ കോലം;
ലീല; കോലാഹലം.

2.
വേഷം മാറി; പാടെ
ഭാഷാഭൂഷണവും!
പകൽനീളമേറിയേറി
രാപ്പകലുകളായി;
സകലം-
അർഘ്യപാദ്യാദികൾ ;
രാഗഭാവാദികൾ;
പോലും
മാളുകൾ
കയ്യേറി (കയ്യേറ്റമെവിടെയും)
മണ്ണിലും മനസ്സിലും!

3.
ഇവിടെ യെൻ കൺകൾ;
ഇരുനൂറ്റാണ്ടിൻ
(ഒന്നിനസ്തമയവും
പിന്നെയിരുപത്തിയൊന്നി-
ന്നുദയവും)
കണ്ടു കാലമേലാപ്പി-
ന്നിളം നീലിമയും കടും-
ചോപ്പും നിറക്കൂട്ടും
നുണഞ്ഞും കൊടും -
കൈപ്പുനീർ കാൺകെ
നീർ നിറഞ്ഞും!

(പലപ്പോഴും കണ്ടില്ലെന്നു
നടിച്ചും മിഴിച്ചും തുടച്ചും
ആരുമറിയാതെയടച്ചും!)

ശിവ ശിവ!
കടുന്തുടി കൊട്ടിയാടുക!

യമധർമനെ കാലാകാലം
കാലാനുസൃതം മാത്രം
നടനമാടുവാനുവാദമരുളുക!
ശിവശഭോ! മഹാദേവ!

കുറിപ്പ്
--------------------
*പുരാവൃത്തപരാമർശം
ഉദാത്തം ശ്രീസമൃദ്ധിയും.
-----------------------------------------------
nbk61.
 അഞ്ചങ്ങാടിക്കവിതകൾ - 15-1-18.
4.
*ഉദാത്തം / nbk61
drkgb/a poem from my upcoming book/ amazon.com
--------------------------------------------------------------------









  

No comments:

Post a Comment