Tuesday 9 January 2018

nbk 53/ dr.k.g.b/marathakappacha

nbk.53/9-1-2018/marathakappacha
----------------------------------
മരതകപ്പച്ച
------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ - 9/1/2018
------------------------------------------------------
പൂത്തു മൂവാണ്ടൻ
പതിവുപോലെ
കായ്ച്ചു മൂവാണ്ടൻ
പതിവിലേറെ.
വാച്ചു കൊതിയുള്ളിൽ
വെള്ളമൂറി
നാക്കിൽ;
കിനാവിൽ നിരനിരന്നു
നിറമാർന്ന സ്വരരാഗ-
കുതുകങ്ങൾ.

മാമ്പഴക്കാലത്തിൻ
മധുരമൂറും
ഭാതങ്ങൾ;
രസമാർന്ന സൗഹൃദം;
സൗഗന്ധികം!

ചിരകാലമോർമ്മയിൽ
തിങ്ങി നിൽപ്പൂ
മരതകപ്പച്ചയിൽ
പൂത്ത (പഴയ) ബാല്യം.

2.
അറിയാമിതൊരു
പഴങ്കഥ;
പതിര്
വിളയുമിക്കാലത്തിൻ
കോലാഹലം; ജാലം;
നിലാവിൽ നിരാലംബം
നീറിപ്പുകയും മാനവീയത;
കവിതയെ, കലയെ-
യാമം വെയ്ക്കും ഭോഷ്ക്;
അതെ;
കലികാലം!
------------------------------------------------
dr.k.g.balakrishnan kandangath
9-1-2018
മരതകപ്പച്ച / nbk 53
-----------------------------------------------











No comments:

Post a Comment