Sunday 3 July 2016


SATURDAY, 2 JULY 2016


30
ഭാരതഗീതം 3-7-2016
-----------------------------------
ഡോ. കെ.ജി.ബാലകൃഷ്ണൻ
Amazon.com International Author
Indian Poet
Author of  The Why?English Poems)
Bharatheeyakavitha Vol.1(English Poems)
സ്വരബിന്ദു (Swarabindu)- Malayalam Poems
etc.
--------------------------------------------

അറിവെന്ന നിറവായു-
മറിവാമറിവിലെ
മറവാം സ്വരസൂക്ഷ്മ-
മധുകണമരുളുന്ന
സുഖമായും രസമായും
നിറയുവാനും

ചിറകാർന്ന്  നീയാം
നിരാമയനിത്യത്തിൻ
നിലയമായുള്ളിൽ
നിറഞ്ഞു നിൽക്കും
പരമപ്രകാശത്തിൻ
പരിപൂർണഭാവത്തി-
ലലിവിൻ സുഗന്ധമാ-
യലിയുവാനും

അതുമാത്രമതുമാത്ര-
മറിവെന്ന് ചൊടികളിൽ
ജപമൗനഹാസ-
മുണരുവാനും

ഗുരുവിന്റെ മിഴിയിൽനി-
ന്നൊഴുകുമനുഗ്രഹ-
ത്തിരകളിൽ
നീന്തിത്തുടിക്കുവാനും

പതിവായിയെത്തും
പുതിയ പൂമാരുതൻ
ചൊരിയുന്ന
ലഹരിയി-
ലാഴത്തിലാഴത്തി-
ലാഴുവാനും; സ്വര-
ബിന്ദുവാം സിന്ധുവി-
ലൊരു മൃദുസ്പന്ദമായ്
മിഴിയുവാനും

കാലമെഴാ കാല-
ചക്രക്കറക്കത്തിൽ
പ്പേരെഴാ സാരപ്രഭവമായി;
ആയിരമായിരം ചേലാർന്ന
പേരാർന്ന വൈചിത്ര്യ-
വൈഭവം താനായി
നേരായി
ജാലമായി

നീലമൊളിയും
നിലാവിലെ-
പ്പീതമാം
കാലം മെനയും
ചിത്രാംബരം
പേലവമേനിതന്നാഭയിൽ-
ച്ചാലിച്ച
ചായത്താൽപ്പൂജിച്ച
പുണ്യമല്ലേ!


ഭാരതഗീതമാം രാഗസരസ്വതി
ചാരുത പേർത്തും കൊരുത്തു
തീർത്ത
തീരാച്ചുരുളാർന്ന തങ്കമാല്യം
നീളുന്നു കാലപ്പെരുക്കമായി!
------------------------------------------------------
30
ഭാരതഗീത
 ഡോ കെ ജി ബാലകൃഷ്ണൻ
indian poet
3-7-2016
------------------------------------------------------

No comments:

Post a Comment