Monday 4 July 2016

32
ഭാരതീയം 5 / 7/ 16
--------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
English & Malayalam
----------------------------------------------


1.
നിറമെഴാ സത്യമേ!
നിറമാർന്ന നിത്യമേ!
നിറവായ്  സ്വരമെഴാ
സ്വരമായ്  നിലകൊള്ളും
പരമപ്രകാശമേ!
അറിവാമനന്തമേ!

അറിവിൻ നിറവാണ്
നീയെന്ന നിത്യമാ-
മതിഗൂഢസത്യവു-
മതിനുടെ പരിശുദ്ധ-
നിലയവുമെന്നുള്ളി-
ലുയിരായുണർച്ചയായ്
മിഴിയുമാമൊന്നിനെ
നുണയുവാൻ മനനമേ
ശരണമെന്നോതിയുറപ്പിച്ചു
*ഭാരതവർഷം നിരന്തര-
മായതിൻ
ഗായനം ചെയ്‌വൂ
ഋഷിയും
കവിയും
ചരവുമചരവും!

2.
*പാടിയ പാട്ടിന്റെ യീരടി
പിന്നെയു-
മേറ്റുപാടുന്നൂ പതിനാറു
ദിക്കുകൾ!
കേട്ടവർ കേട്ടവരദ്‌ഭുതം കൂറുന്നു;
കേൾക്കാത്ത കൂട്ടരോ
കൊഞ്ഞനം കുത്തന്നു!
നീയാമാനശ്വരമെപ്പൊഴുമെന്നുള്ളി-
ലുണ്മയായ്
വെണ്മപരത്തി നിറഞ്ഞു കവിഞ്ഞു
നിറമാല ചാർത്തി
നിരാമയബിന്ദുവായ്‌!

3
നിത്യനൂതനമാമീ സത്യസൗന്ദര്യം പൂത്ത
ചിത്തമുൽകൃഷ്ടം;
ഭാരതീയമാം;
ഋഷിപ്രോക്ത-
മന്ത്രസംഹിത;
സാരസാന്ദ്രമെൻ
സഹിഷ്ണുത!
------------------------------------------------------------------------
കുറിപ്പ്
-------------------
*വേദോപനിഷത്തുകൾ,
രാമായണം, മഹാഭാരതം, ഭാഗവതം,
ഗീത,
ഋഷികൾ,
ഭാരതീയകവികൾ,
ശാസ്ത്രകാരൻമാർ 
 *Shakespeare, Yeats, Eliot,
Russell, & so on
Newton, Einstein,
Faraday & so on
(Just a peep only)
--------------------------------------------------------------------
-----------------------------------------------
32
ഭാരതീയം -5 / 7/ 16
-------------------------------------------------
dr.k.g.balakrishnan
Amazon,com Author
Malayalam & English
-------------------------------------------------





 


No comments:

Post a Comment