Sunday 10 July 2016

37.
വഴി 10-7-2016
ഡോ കെ.ജി.ബാലകൃഷ്ണൻ
Amazon .com Author
Internationally read writer
books English & Malayalam
The Why? English
Bharatheeyakavitha Vol.1 English
Agnigeetham Vol.1&2 Malayalam
----------------------------------------------------------

1.
ഇതു വഴിയെത്ര നാൾ
 മണൽ ചവിട്ടി-
പ്പുതുവഴി തേടിയെൻ
ബാല്യകാലം!

ഇന്നുമെന്നുള്ളിൽ
സുഗന്ധമായി
മിന്നിത്തിളങ്ങും
വസന്തകാലം!

2.
മലയപ്പുലയനാ
മാടത്തിൻ മുറ്റത്ത്
മഴ വന്ന നാൾ നട്ട
വാഴ കണ്ടും

മലരണിക്കാടുകൾ
തിങ്ങിവിങ്ങും
മരതകക്കാന്തി
മുകർന്നുകൊണ്ടും

മമ്മദ് കാക്കതൻ
ചായക്കടയിൽ നി-
ന്നിമ്മിണി ദാഹജലം
നുകർന്നും

അമ്മ തരും
പൊടിയരിച്ചോറും
മധുരവു-
മുമ്മയുമുണ്മയിൽ
ചേർത്തു വയ്ച്ചും

വഴിയോരക്കേൾവിയ്ക്ക്
കാത് കൊടുക്കാതെ
കണ്ണിമവെട്ടാതെ
നേരിൻ വഴിയിലൂടോടിയും
ചാടിയും കൂട്ടുകാരൊത്തു
മദിച്ചു കളിച്ച നാൾ

ഓർമയിൽ വീണ്ടും തികട്ടുന്നു;
തേന്മഴ
പെയ്യുന്നു.

ഉൾമിഴി
നെയ്യുന്നു പുത്തനുടുപ്പുകൾ;
മാരിവിൽ തെളിയുന്നു.

മാനം നിറയെ
നീർമണിമുത്തുകൾ!

3.
ടൈലിട്ട മുറ്റത്തു
വാൻ വന്ന് നിന്നുവോ!

കുഞ്ഞുമോൾ ഭാണ്ഡവും
 പേറിയെന്നരികിൽ.

വെയിലേറ്റു വാടിയ പൂവായി;
ആംഗലേയത്തിലും
"മലയാല"മെന്ന
പുതുവാണി തന്നിലും
ഉരിയാടി-
യെന്തോ
ഏതോ -
കലികാലവൈഭവം!

4.
ഉള്ളിന്റെ
ഉള്ളിൽ
മുഴങ്ങുന്നു:
"അണ്ണാറക്കണ്ണാ "..........

5.
ഇടവഴിപ്പൂഴിയിൽ
പൂത്തുനിന്ന
പുലരികളൊക്കെ
പ്പുലർന്നു തീർന്നു!

കിരുകിരെക്കിങ്ങിണി
ക്കാലൊച്ച കേൾപ്പിച്ച
തരിമണൽ ഫ്ലാറ്റിന്
സിരകളായി!

മലയപ്പുലയനോ
കോൺക്രീറ്റ് കൂരയാം
ചൂളയിൽ വെന്ത്
വിയർത്തൊരു തുള്ളി-
ക്കുടിനീരിനായി
മിഴിനീരൊഴുക്കി-
യൊരു പഴമ്പായിൽ-
ച്ചുരുണ്ടുകൂടി!


6.
"വരവായി വരവായി
വാസന്തമിതുവഴി"
പാടുന്നു രാഷ്ട്രീയ-
മാടമ്പിമാർ!

അറുപത്തിയൊമ്പതു
വത്സരം പിന്നിട്ടു;
പറയുവതിന്നു-
മതൊന്നുമാത്രം!

ഇനിയെത്ര കാലം
കഴിയണമിതുവഴി
കനിവൂറുമൊരുമലർ-
ക്കാറ്റ് വീശാൻ!
-------------------------------------------
37
വഴി 11-7-2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com international author
dr.k.g.balakrishnan
Malayalam & English
Books
Agnigeetham & Swarabindu
----------------------------------------------------







 




















No comments:

Post a Comment