Thursday 7 July 2016

34.
*നിറമാല 7/7/16
-----------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
7 7 2016
--------------------------------------------------

*പുലരി വിരിയുന്നു
പൂമ്പുലരി;
പനിനീർമലർ
ചിരിപൊഴിയു-
മീ നിമിഷ-
മിഴിവിൽ-
ത്തിരിതെളിയുന്നു.

 ആദിനിമിഷത്തിൻ
ആദ്യകിരണത്തിൽ
*ഏഴുനിറമാല്യം;
അന്നേ കൊരുത്തത്!

വാടാമലർനിറമാല
ഈ നിമേഷത്തിൻ
സുകൃതമായിപ്പോഴു-
മാദിത്യനായ്!
ആദിദേവനായ്‌;
ജ്യോതിയായ്!

*മേഘമറ തീർക്കുന്നു,
മഞ്ഞുതിരശീലയാ-
ലാഗ്നേയകാന്തിയും
മായ്ക്കുന്നു;
കാലമാം കാവടി-
ച്ചുവടുകൾ മാറുന്നു
താളം മുറുകുന്നു;
മേളവട്ടങ്ങളിൽ
നേരം നിരന്തരം;
താരാപഥങ്ങളിൽ
ച്ചാരുചിത്രങ്ങളായ് 
രൂപം മെനയുന്നു
ചായമരുളുന്നു,
മായ്ക്കുന്നു;
പിന്നെയോ പുത്ത-
നുടുപ്പുമായെത്തുന്നു 
പൂക്കാലം!

നീ നിത്യമായ്
നിലകൊൾവൂ
സുഗന്ധമേ!
ആറ് ഋതുക്കളും
താളവട്ടങ്ങളായ്
മേളം;
മധുരമീരാഗ-
വിലാസങ്ങൾ!

മേഘമൽഹാർ
ശ്രുതി
വർഷമാകുന്നതും
കല്യാണി കല്യാണ-
ഹർഷമുഴിയുന്നതും
 പൗർണമിരാത്രിയും
പൂനിലാപ്പന്തലും!

ആദിയുഷസ്സിൻ 
പ്രഭാപൂരമാം നിറ-
മാലയിൽ;
ആദിത്യദേവം
നമോസ്തുതേ!
 --------------------------------------
കുറിപ്പ്
*നിറങ്ങളുടെ മാല (spectrum)
*ഓരോ നിമിഷവും ഉദയവും
അസ്തമനവും
* സൂര്യകിരണത്തിലെ
സപ്തവർണങ്ങൾ
*ഉദയാസ്തമനം മിഥ്യ;
ജനിമൃതിയും.
====================================
34
*നിറമാല
dr.k.g.balakrishnan
Amazon.com Author
Internationally available books
English & Malayalam (Indian)
8-7-2016
----------------------------------------------------------------



  


 




  






 


  












No comments:

Post a Comment