Wednesday 23 March 2016

സ്വരബിന്ദു ഭാഗം 7.
6. ആത്മഗീതം
24-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
ആഴമായാഴമാ-
യാഴുമ്പൊഴാനന്ദ-
മേഴാമറിവായ്
മിഴിതുറക്കും!

ആ "ഗുണശൂന്യമാം
പരിപൂർണനിശ്ചല-
മതിഗോപ്യമെ"ന്ന്
*ഗുരു മൊഴിഞ്ഞു!

അതുമാത്രമതുമാത്ര
മതുമാത്രമേ സത്യ-
മതുതന്നെ നിറവാ-
യുദിച്ചു പൊങ്ങും

"കോടി
ദിവാകരരൊത്തുയരും
പടി"
ജ്യോതി പരന്നു
വിളങ്ങുമതെന്നും
അരുളി *മഹാമുനി;
അറിവതുതാനെ-
ന്നറിയണമെന്നും;
അറിയാ ഭ്രമമാം
പുറമിത് വെറുതെ
നിറമായ് *മായാമൃഗമായ് -
അകലെ യനന്തത
നീളും
സരണികളറിയാ
മിഥ്യകൾ; നിറഭേദങ്ങൾ!

2.
ഭാരതമെന്നേ
*പാടിയുണർത്തിയ
തീരാ നേരത്
തേടിയലഞ്ഞ്
വലഞ്ഞ്
നിലാവൊളി കണ്ട് ഭ്രമിച്ച്
മനുഷ്യൻ;
പുതുമദലഹരിയിൽ;
വഴിയറിയാതെ............
മഴയുടെ യതിരുകൾ
തേടും *ബാലകകുതുകം
പോലെ!

കുറിപ്പ്
---------------
*ഋഷി
*ഋഷി
*മരീചിക (മാരീചൻ ഓർക്കുക )
*ശ്രുതി
*Modern Science

-----------------------------------------
സ്വരബിന്ദു ഭാഗം 7.
6.ആത്മഗീതം
24-3-2016
ഡോ കെ.ജി .ബാലകൃഷ്ണൻ
-----------------------------------------------



 







         

No comments:

Post a Comment