Sunday 13 March 2016

സ്വരബിന്ദു ഭാഗം 6
1.അക്ഷരം  
ഡോ കെ ജി ബാലകൃഷ്ണൻ 
14-3-2016 
------------------------------------------ 
നിന്മഹസ്സാഴിയെന്നോതി 
മഹാഗുരു;
എന്മനം തിങ്ങും 
സുഗന്ധമാകുന്നു 
നീ. 
അഗ്നിയാകുന്നു നീ
അർണവം താനുമേ;
ഭൂമിയും വ്യാപ്തവും 
വാതവും നീ തന്നെ;
നാദവും തേജവും
രൂപരസങ്ങളും!
ഗീതമാമവ്യയ-
മക്ഷരബ്രഹ്മമേ!

ജീവന് ജീവനം 
പ്രാണന് പ്രാണനം;
ദേവതയെന്നു 
മുനിയുടെ ഭാഷണം!

സർവ്വം സചേതന-
മെന്നുതാനല്ലെയോ 
ഗർവ്വം ഋഷിയുടെ 
ഭാവം സുനിശ്ചയം!

ഏതൊക്കെ വ്യഷ്ടി- 
സമഷ്ടിയായുണ്മയിൽ 
മായയായ് മേവുന്നു;
നേരൊന്നു മാത്രമാം!
ഈയറിവാണ് പോൽ 
നാരായണമതം 
ഭാരതസംസ്കാര-
പൈതൃകം;
അക്ഷരം! 
--------------------------------------------------- 
സ്വരബിന്ദു ഭാഗം 6 
1.അക്ഷരം 
ഡോ കെ ജി ബാലകൃഷ്ണൻ 
14-3-2016 
-----------------------------------------------------------  

   



  

  

No comments:

Post a Comment