Sunday 20 March 2016

സ്വരബിന്ദു 7.
2. *മാർത്താണ്ഡൻ
ഡോ കെ ജി ബാലകൃഷ്ണൻ
21-3-2016
-------------------------------------------
ആഗ്നേയമാണ് നീ-
യാകാശവീഥിയിൽ
സാധകം ചെയ് വത്
യാഗവും യോഗവും!

നിന്നെ പ്രണമിച്ചു
മാമുനി നിത്യവും
സ്വർണം വിളയിച്ചു
ചിന്താസരണിയിൽ!

നീ നിത്യമായ് നിലകൊൾവൂ;
ദിഗന്തങ്ങൾ
നീയെന്ന സത്യം
വിളംബരം ചെയ്യുന്നു!

അൺഡകടാഹത്തി-
ലാദിത്യനാണ് നീ
വിണ്ടലം തന്നിൽ
ക്കെടാവിളക്കും
ഭവാൻ!

ത്രേതാഗ്നി നിന്നി-
ലുണർന്നു പ്രഭാങ്കുര-
നാദമായ് ജീവ-
സ്ഫുരണമായ്;
ഊർജമായ്;
അണ്ഡമമൃതമായ്;
പാഞ്ചജന്യത്തിൽ
പ്രണവമായ്;
കുരുക്ഷേത്ര-
ധർമ്മഭൂവിൽ
കർമ്മകാൺഡ-
നിമഗ്നമായ്!

ആയിരം നാവെഴും
ഘണ്ടാനിനദമായ്,
ആയിരം വർണമായ്
ചിത്രപ്രപഞ്ചമായ്!

വാണിതൻ വീണയിൽ
മൂകസംഗീതമായ്;
രാഗമനന്തമായ്;
സാഗരസപ്തമായ്!

നേരമായ്
നേരമെഴായ്മയായ്
നേരത്തിൽ
നേരും നെറിയുമായ്;
നേരം നിരന്തരം
സാരസന്ദേശമായ്!

2.
നേരമളക്കുവാൻ
സൂചികളുണ്ടായി;
നാഴികയുണ്ടായി;
കാലവുമുണ്ടായി!

ഇല്ലാ ദിനചക്രമുണ്ടായി;
ചാക്രികം
മാധവമാസവും
വർഷഹേമന്തവും
ഇങ്ങനെയാറു
ഋതുക്കളുമുണ്ടായി;
സ്വപ്നങ്ങൾ പൂത്തു പൂങ്കാവന-
മുണ്ടായി!

3..
ഭാസ്കരങ്ങയെ
മാർത്താൺഡബിംബമായ്
നിത്യം നമിക്കുന്നു
നേരറിയുന്നവർ!


കുറിപ്പ്
------------------
*നിരുക്തം ഓർക്കുക
-----------------------------------------------------
സ്വരബിന്ദു 7.
2. *മാർത്താൺഡൻ
ഡോ കെ ജി ബാലകൃഷ്ണൻ
21-3-2016
---------------------------------------------------------


     







 

   


No comments:

Post a Comment