Thursday 10 March 2016

സ്വരബിന്ദു ഭാഗം 5.
--------------------------------
2. ജലം
11-3-2016
ഡോ.കെ,ജി,ബാലകൃഷ്ണൻ
------------------------------------------

പാടിപ്പറക്കും പതംഗമായ്
വിണ്ടലം
തേടിയനന്തമാം
വീഥികൾ താണ്ടിയെൻ
അന്തരംഗത്തിൽ;
അറിവിൻ വെളിച്ചമായ്-
ച്ചിന്തും സുഗന്ധമായ്
സപ്തസ്വരസത്യ-
നിത്യപ്രണവമായ്
ആഴമാമാനന്ദസാന്ദ്രമായ്;
മൌനമായ്
ശാന്തിനികേതമായ്;
ആയിരം
സൂര്യനുദിച്ച
പുലരിപ്പൊലിമയായ്;
ഞാനെന്ന ഞാൻ;
 നീയായി;
പൂവിനഴകായി;
ആദിയുമന്തവു-
മില്ലാപ്പൊരുളായി!

 2.
ഇവിടെയീ ഭൂമിയിലൊഴികെ-
യൊരു തുള്ളി-
യെവിടെ യെവിടെ,
എന്നാണെന്റെ
കുതുകം;
അറിവിനുമറിവായി
എന്നുള്ളിൽ മാത്രമാണതിനു
നികേതനം;
ചിത്രം;
നവരത്നഖചിതം
പൂർണം;
സവർണമവർണം;
അനുപമം;
അവർണനീയം!
---------------------------------------------------
ഭാഗം 5,
2. ജലം
11-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------------  
 
  
  

 
   

No comments:

Post a Comment