Saturday 19 March 2016

സ്വരബിന്ദു 7.
1. *എഴാംമാളിക
20-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------
ആ *നതോന്നതയുടെ
താളത്തിലൊളിയുന്ന
കാനനഛവിയോർക്കെ
ഭാവനയുണരുന്നു.

"എഴാംമാളിക" തന്നിൽ
വാഴുമാ പ്രഭാപൂരം
ഭാരതഋഷിവാഴ്ത്തും
നിറവാമകം പൊരുൾ!

എന്നിലെ സ്വരബിന്ദു
ജീവരാഗമായുള്ളി-
നുള്ളിലെ മധുകണ-
മക്ഷരം നാദബ്രഹ്മം!

പൊന്നോടക്കുഴലൂതി
പുരുഷൻ;പ്രകൃതിയു-
മൊന്നായി, പരിപൂർണ-
മെന്ന ഭാവനയായി

 വെണ്ണിലാനിറമാർന്ന
മഞ്ഞനൂലിഴ ചേലിൽ-
ത്തുന്നിയ പൂമ്പട്ടിന്റെ-
യംബരപ്രതിഭാസം!

ഏഴു വർണമാമേഴു-
സുസ്വരം, ശ്രീരാഗമാ-
യൊഴുകിയലിയുമാ-
മേഴാം കാലവും, പിന്നെ

*"ആഴമേറും നിൻ  
മഹസ്സാമാഴിയിൽ ഞങ്ങളാകവേ
ആഴലും" സാന്ദ്രാനന്ദ-
മാധുര്യം നുകരലും!

തോഴനാം സുദാമാവാ-
മെന്നിലെ
യനന്തമാ-
മാഴമാണല്ലോ നീയാം
പരമം നിരാകാരം!

2.

അല്ലായ്കിൽ
*ഊർജകണധാരയാം മഹാവിശ്വ-
സല്ലാപം;
*"ഒരു നൂലിൽ കോർത്ത മുത്തുകളല്ലോ"!



കുറിപ്പ്
----------------
*കുമാരനാശാൻ-
"കാവ്യകല അഥവാ ഏഴാമിന്ദ്രിയം"
*രാമപുരത്ത് വാര്യർ
*ഗുരു
*കണാദൻ, Quantum Theory
*ഗീത
---------------------------------------------------------------------
സ്വരബിന്ദു 7.
1. *ഏഴാം മാളിക
ഡോ കെ ജി ബാലകൃഷ്ണൻ
20-3-2016
---------------------------------------------------------------------


   
  





  

No comments:

Post a Comment