Saturday 17 February 2018

nbk66.saugandhikam 17-1-18 dr.k.g.b

nbk 66 17 / 2 / 18
ഡോ കെ .ജി . ബാലകൃഷ്ണൻ
-------------------------------------------
സൗഗന്ധികം
------------------------------------------

1.
ഒരു സുരസുഗന്ധമെ-
ന്നുൾത്താരിൽ
നിറയുന്നു;
പരമമതിനനറിവെന്നു
പറയുന്നുമാമുനി.

കാണുന്നു കേൾക്കുന്നു
കോൾമയിർക്കൊള്ളുന്നു;
തേനുണ്ടുറങ്ങുന്നു;
കാലം കറങ്ങുന്നു.

ജാലങ്ങൾ ലീലക-
ളേവം തുടരുന്നു
നേരം തിരിയുന്നു;
മേളം തുടരുന്നു.


2.
 (ഞാൻ മാത്രമേവം
നിരാകാരനിർഗ്ഗുണ-
നിത്യമായ്
സത്യമായേകാഗ്രഭാവമായ്!)

3.
പണ്ടേ പറഞ്ഞുറപ്പിച്ചതാം
പല്ലവി
പാടാതിരിക്കുവതെങ്ങനെ?
(പാടിപ്പതം
വന്ന ശീലുകളെങ്കിലും)!
പാടിക്കൊതിതീരാ
രാഗങ്ങളായിരം
തേടിയെത്തുന്നൊരീ
സാർത്ഥകമാത്രയിൽ!

4.
പാടട്ടെ പാടട്ടെ
പാതിരാക്കാറ്റതു
പാടട്ടെ;
വീണ്ടുമുണരട്ടെ
സ്വർഗ്ഗീയരാഗങ്ങൾ;
സാഗരഗീതങ്ങ-
ളുൻമാദനിത്യമായ്!
----------------------------------
സൗഗന്ധികം
nbk 66/ 17-2-18 drkgb
------------------------------------








1 comment:

  1. Pure Indian 100% 21st century Poetry by the veteran bilingual poet-writer having global readers! The FIRST of this kind in Malayalam Poetry.

    ReplyDelete