Wednesday 14 February 2018

nbk/65/dr.k.g.b.14-2-2018/ mutanthu/

nbk 65/മുടന്ത് / 14-2-18/dr.k.g.b
---------------------------------------------
മുടന്ത്
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
രാ പോയിരുൾ മാഞ്ഞു.   

നേരായ നേരിനു
നാരായവേരായ
സൂര്യനാരായണനവതരിച്ചു!
രാ പോയിരുൾ മാഞ്ഞു.

താരാപഥങ്ങളിൽ
തീരാവെളിച്ചം
നേരായുണർന്നു;
നിറെ നിറഞ്ഞു!

ചേലായി പാലാഴി
കടയുവാൻ രാപ്പകൽ
കാലവും ജാലവും
മത്സരിക്കേ,
നേരിൻ വിളക്കായി
പാരിൻ പൊലിപ്പായി
വാരിജനേത്രനവതരിച്ചു.

2.
നേരമായ് നേരമാ-
യിനിയെന്തു താമസം
നാരായണ!

ഭാരതഭൂവിതിൽ
നീരാജനംകൊണ്ടു
തീരാപ്പുലരികൾ
പൂത്തിറങ്ങാൻ!

3.
ഇനിയും ശകുനി
മുടന്തി മുടന്തിയി -
ക്കനിവിൽക്കലർത്തുമോ
കാളകൂടം!

ആ വിഷജ്വാലതൻ
 വേവിൽ ഭൂമാതിനു
കാരുണ്യമേകുമോ
നീലകണഠൻ!

4.
ആ ദണ്ഡിയാത്രയി-
ലാ വിശ്വതാപസ-
നൂന്നിച്ചവിട്ടിയ
നേർവഴിത്താരകൾ
എന്നേ മറന്നു കഴിഞ്ഞു
നാമിന്നിൻറെ
 മുന്നിൽ മുടന്തുന്നു!
മോചനമെന്നിനി?
----------------------------------------------
 മുടന്ത് nbk 65
dr.k.g.balakrishnan indian poet
15-2-18
--------------------------------------------------













No comments:

Post a Comment