Tuesday 27 February 2018

nbk68/thirunarayam/ dr.k.g.balakrishnan 28-2-2018

nbk 68/ 28/2/2018
----------------------------
dr.k.g.balakrishnan
--------------------------------
തിരുനാരായം
----------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
അത്തിരുനാരായ-
ത്തുമ്പുകൊണ്ടിത്തിരി
കുത്തിക്കുറിച്ചു നീ-
യെഞ്ചിത്തഭിത്തിയി-
ലിന്നലെ-
യിന്നുമതെന്നുമെന്നും
പിന്നെ
നാളെയും നീളെയും
നീലജാലാംബര-
കേവലനിശ്ശൂന്യനിത്യമാ-
മേതോ നിരന്തര-
ഭാവമായും
മൃദുമന്ത്രമായും
തന്ത്രകുതന്ത്ര-
മനന്തമായും!

2.
ആധിയായും നൂറു
വ്യാധിയായും മൂക-
രാഗമായു-
മേതോ നിയാമക-
ലീലയായും!

3.
ഞാനെന്ന രാമനും സീതയും
പാണനുംപാട്ടിയും
വേലനും വേലൻറെ
വേലത്തി ലീലയും
ആടുമൊരായിരം
കോലവും കോലങ്ങൾ
നീളേ ചമയ്ക്കുന്ന
ചായക്കളങ്ങളും
ആയവ
തുള്ളിക്കലികൊണ്ടു
കേവലമൊരുവിരൽ-
ത്തുമ്പിനാൽ
മായ്ച്ചു കളിച്ചു രസിപ്പതും!

4.
അതുതന്നെയല്ലയോ
നേരവും
നേരമില്ലായ്മയും;
അറിവെന്നു മുനിചൊന്ന
അറിവു-
മതിൻപൊരുൾ-
നിഴൽ മാത്രമാം കാണൽ!
രാമനാരായാണം!
-------------------------------------------------
nbk 68/ 28/2/18
 തിരുനാരായം
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------














No comments:

Post a Comment