Thursday 26 May 2016

9.
നേരവട്ടം 
ഡോ കെ ജി ബാലകൃഷ്ണൻ 
27-5-2016 
-------------------------------------------- 

   പറയുന്നു മാമുനി 
"നിറപറയാമിത്!
നിറയുവാനില്ല 
കുറയുവാനില്ല 
നിരനിരയായി 
നീളുവാനില്ല 
ചീളുവാനില്ല;
തിരിയുമീവൃത്തം;
ആവൃത്തം 
ആവൃതം;
അനാവൃത-
മിക്ഷണം 
മാത്രം;
മാത്രയതി സൂക്ഷ്മം;
സ്ഥൂലം മായാമരീചിക;
മാരീചജാലം;
വെറുമൊരു തോന്നലാം
നേരവട്ടം!" 

2. 
ഗുരുവിതൂതിടുന്നു;
അനുനിമിഷമെൻ 
മിഴിവിൽ;
മൊഴിവിലുരുവിടുന്നു;
ഹൃദയതന്ത്രിയിൽ
ഒഴുകിയൊഴുകിയുൾ- 
മിഴിയിലീണമായ്;
സ്വരസുനന്ദമായ്;
മധുരമമൃതമാം  
ചിരസമസ്യയായ്;
മരുവിടുന്നു;
സുഗന്ധസൂനമായ്;
അറിവിലാനന്ദ-
മപരിമേയമായ്! 

3.
ഒരു കിനാവായി നിഴലിടും രാവിൽ;
സുഖസുഷുപ്തിയിലാഴുമെന്മനം
നിറയെ നിറയെയീ നറുനിലാപ്രേമ-
മധു പകർന്നു ശ്രീഗുരുവരുളിടും
*സുഖം
അതിരെഴാ നീല-
ഗഗനമഖിലവും 
പുതിയ പുതിയ നൂ-
ററിവിനിതളുകൾ ! 

4.
*അഖിലസാരവും 
സ്നേഹമാമൊന്നായ്‌ 
പ്രകടമാകുമിക്ഷണ-
വിശുദ്ധിയിൽ
അഭിരമിക്കുന്നു;
അറിവിനാഴമായ്
അതുലമാം മഹ-
സ്സാദിയായന്ത-
ഭേദമില്ലാതെ;
നിനവ് മാത്രമാം
സമയചക്രമായ്!


*"വാഴണം വാഴണം സുഖം!"
*"സ്നേഹമാണഖില-
സാരമൂഴിയിൽ"
-------------------------------------------
നേരവട്ടം
ഡോ കെ ജി ബാലകൃഷ്ണൻ
27-5-2016
--------------------------------------------














     












No comments:

Post a Comment