Monday 5 March 2018

nbk 70/ puthugeetha/dr.k.g.b

nbk 70/  /6-3-12/
-----------------------------------------
പുതുഗീത
-----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------
dr.k.g.balakrishnan
6-3-18
------------------------------------------
1.
ഇനിയൊന്നുമില്ല!
ഇനിയൊന്നുമില്ല!
പറയുവാനെനി-
ക്കിനിയൊന്നുമില്ല
മെനയുവാൻ!

ഇനിയില്ല രാഗ-
മിനിയില്ല താളം;
കിനിയില്ല കവിത;
മനതാരിലില്ല-
യൊരുതുള്ളി പോലു-
മമൃതം.

2.
കിനാവിലൊളിമിന്നുമേതോ
നിനവിൻ നിലാവിൽ
കനകാക്ഷരത്തിൻ
ചിരസൗഭഗത്തിൽ
നിറമാല നീളെ;
സ്വരമേഴിൽ നീന്തു-
മരയന്നനിരപോൽ ;
രാവിൽ
കരിവാനിൽ താരാ-
നികരങ്ങൾ പോൽ
മധുരം ചുരത്തും!

അതുതന്നെയാമെ-
ന്നകമെന്ന നേരിൻ
നിരയിൽ നിരക്കും
കരുണാകടാക്ഷം!

ഇനിയൊന്നുമില്ലെന്ന
തോന്നൽ;
വെറുതെ വെറുതെ-
യതിനെന്തു മൂലം!
അറിവിൻ ചിരം മാത്ര-
മെരിയും മനസ്സിൽ
കവിയും വെളിച്ചം
അറിവായുണർത്തും
കവിതാതരംഗം
പുതുഗീതരാഗാമൃതമായി
നിത്യം
നിലകൊൾവു!
മാതേ!
ജയതേ! ജയതേ!
തവ സുപ്രഭാതം!!
----------------------------------------------
nbk 70 പുതുഗീത
dr kgbalakrishnan amazon author
6-3-18
---------------------------------------------------











No comments:

Post a Comment