Friday 1 June 2018

Yamanam / poem 2. / thalam/1-6-2018/drkgb

യമനം / 1-6-2018

2. താളം
-----------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

1.
മീശ മുളയ്ക്കാത്ത പയ്യനായി
ആശകൾ തിങ്ങും മിഴിയുമായി
മുറ്റത്തു തെക്കേയരികിലായി
കൊച്ചുമൂവാണ്ടൻ തളിർത്തു നില്പൂ.

ആരുമറിയാതെ താനേ മുളച്ചവൻ
നേരും നെറിയും തുണയായുള്ളവ-
നല്ലായ്കിൽ,
ആയിരമായിരക്കൂട്ടത്തി-
ലേകനിവൻ
തിരി
നീട്ടിയതെങ്ങനെ!


ആരോ
എറിഞ്ഞു കളഞ്ഞ മാങ്ങണ്ടിയി-
ലാരേ കിളിർപ്പിച്ചതീ മണിക്കുട്ടനെ!
നേരിൻ തുടിപ്പായി
ആരാരുമറിയാതെ-
യീ സുരസുന്ദരൻ
മിഴിയുവതെങ്ങനെ!

2.
കവിയുടെ നെറ്റി-
ത്തടത്തിലിളംകുളിർ-
ത്തെന്നലിൻ സാന്ത്വനം-
കവിയുടെ യുള്ളിലെ-
പ്പൈങ്കിളിപ്പെണ്ണിൻറെ
കവിത;
മധുരമാം രാഗവിസ്താരണം
_ "ഹേ കവേ!
നമ്മളിരുവരുമിവ്വണ്ണ-
മൊരു നിമിഷത്തിൻ
മാറിമായമല്ലയോ?
നിനവിൽ തിരതള്ളു-
മെത്ര കിനാവുകൾ
മെനവായുണരുന്നു?"
(-കൃതിയുടെ മന്ത്രണം).

3.
ഉള്ളിൽ മുഴങ്ങുന്നു താളം;
കണ്ണിൽ കാണുവതിന്ദ്രജാലം.
-----------------------------------------------------
താളം
Yamanam/ 2. Thalam
dr.k.g.balakrishnan/ 1-6-2018
---------------------------------------------------------


  

 






No comments:

Post a Comment