Sunday, 14 January 2018

nbk61/anchangatikkahani-4/drkgb/15-1-18

nbk-61/anchangatikkahani-4  /15/1/18
----------------------------------------------
4.
*ഉദാത്തം
----------------------------------------------
അതെ;
എൻ പിതാമഹർ
രണ്ടു കണ്ടങ്ങന്മാ-
രഞ്ചങ്ങാടിയിൽ;
പിന്നെ
കനോലിക്കനാൽ കടന്നക്കരെ
വരെയൊരുചെറുസാമ്രാജ്യം;
കാലം കോലം കെട്ടിയാടി;
ഭാരതം സ്വതന്ത്രയായ്‌;
കേരളം;ഐക്യകേരളം;
മലബാർ മാഞ്ഞു;
തിരുക്കൊച്ചിയും!

കാലം ജാലം തുടരുന്നിതെ; പുതു-
കോലം;
സിംഹളക്കാലം കുറെയാടി; ഗൾഫ്-
ജാലം!
അടിമുടി മാറി മലയാളം;
പുതുപുത്തൻ കോലം;
ലീല; കോലാഹലം.

2.
വേഷം മാറി; പാടെ
ഭാഷാഭൂഷണവും!
പകൽനീളമേറിയേറി
രാപ്പകലുകളായി;
സകലം-
അർഘ്യപാദ്യാദികൾ ;
രാഗഭാവാദികൾ;
പോലും
മാളുകൾ
കയ്യേറി (കയ്യേറ്റമെവിടെയും)
മണ്ണിലും മനസ്സിലും!

3.
ഇവിടെ യെൻ കൺകൾ;
ഇരുനൂറ്റാണ്ടിൻ
(ഒന്നിനസ്തമയവും
പിന്നെയിരുപത്തിയൊന്നി-
ന്നുദയവും)
കണ്ടു കാലമേലാപ്പി-
ന്നിളം നീലിമയും കടും-
ചോപ്പും നിറക്കൂട്ടും
നുണഞ്ഞും കൊടും -
കൈപ്പുനീർ കാൺകെ
നീർ നിറഞ്ഞും!

(പലപ്പോഴും കണ്ടില്ലെന്നു
നടിച്ചും മിഴിച്ചും തുടച്ചും
ആരുമറിയാതെയടച്ചും!)

ശിവ ശിവ!
കടുന്തുടി കൊട്ടിയാടുക!

യമധർമനെ കാലാകാലം
കാലാനുസൃതം മാത്രം
നടനമാടുവാനുവാദമരുളുക!
ശിവശഭോ! മഹാദേവ!

കുറിപ്പ്
--------------------
*പുരാവൃത്തപരാമർശം
ഉദാത്തം ശ്രീസമൃദ്ധിയും.
-----------------------------------------------
nbk61.
 അഞ്ചങ്ങാടിക്കവിതകൾ - 15-1-18.
4.
*ഉദാത്തം / nbk61
drkgb/a poem from my upcoming book/ amazon.com
--------------------------------------------------------------------









  

Saturday, 13 January 2018

nbk 60/ anchangatiikkahani-3 14/1/18/dr.k.g.b

nbk 60/ anchangatikkahani-3dr kgb
-----------------------------------------------
അഞ്ചങ്ങാടിക്കഹാനി-3
--------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------------

3.
ഉൽപ്രേക്ഷ
--------------------

അതുതാനല്ലയോ
ഇതെന്ന
ആശങ്കയുമായ്
ആനിമിഷംമുതൽ.

ഈ വിപഞ്ചിയുടെ
വിതുമ്പലിന്നഗാധത്തിൽ
ഒരീരിലത്തുടിപ്പായ്പ്പിറക്കും
മിടിപ്പിൻ നനുനനുപ്പ്.

ഇളംകാറ്റിൻ കുളിരിനിപ്പ്;

കൺകാണാ ച്ചിറപ്പ്;
ഇനി
നിനച്ചാൽ
ഈയതിരെഴായ്മയുടെ
കൂടെപ്പിറപ്പ്;
എൻ കവിതയുടെ
നിറച്ചക്രം!

2.
വെറും മണ്ണ്-
അതു നനച്ചു കുഴച്ചല്ലോ
ഞാനീ
പുതുപുതുരൂപ-
രൂപാന്തരങ്ങൾ
മെനയുവാൻ
മൊഴിയൊരുക്കി!

പുതുശീലും
പുതുഭാവരാസപരിണാമ-
ജാലവർണ്ണരാജിയുമൊരുക്കി!

കാലകാഹളലീലാവിലാസവും
പേലവാംഗവിഭൂഷണങ്ങളും
രാഗമാലികയുമൊരുക്കി!

3.
പിന്നെയും പിന്നെയും
ആശങ്ക;
ഉൽപ്രേക്ഷാഖ്യയലംകൃതി!
-----------------------------------------------------
ulpreksha/drkgb/ 14-1-18
dr.k.g.balakrishnan
a poem from my next amazon book from usa
international edition

-------------------------------------------------------
  


 


waves: nbk 59- anchangatikkahani-2/ dr.k.g.b/14/1/18

waves: nbk 59- anchangatikkahani-2/ dr.k.g.b/14/1/18: nbk 59/ anchangatikkahani-2/ 14/1/18 ---------------------------------------- ഡോ കെ ജി ബാലകൃഷ്ണൻ ---------------------------------------...

nbk 59- anchangatikkahani-2/ dr.k.g.b/14/1/18

nbk 59/ anchangatikkahani-2/ 14/1/18
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------
അഞ്ചങ്ങാടിക്കഹാനി -2 nbk  59
----------------------------------------------
2 . സകലം
----------------------

പണ്ട്
രണ്ടു നൂറ്റാണ്ടിനപ്പുറം
രണ്ടു കണ്ടങ്ങന്മാർ
ജ്യേഷ്ഠാനുജന്മാർ
കൊച്ചിശ്ശീമയിൽനിന്നു
വന്നു
കൊണ്ടതാണത്രേ; കഥയാടാൻ
കളിത്തട്ടാം (അതോ കളിമുറ്റമോ)
കളിയാട്ടത്തറയോ,
ചരിത്രമോ, കഥയോ,
കെട്ടുകഥയോ,
പുരാവൃത്തമോ,
കവിയുടെയൂൾത്താരിലെ
നിറക്കൂട്ടോ!

ആകാം
പക്ഷെ;
ബാലലീലകളാടിയാടി;
തിമിർത്ത കാലം ചെറ്റു
ജാലമായ് മധുരിക്കെ;
അമ്മൂമ്മക്കഥകളായോർമ്മയിൽ!

ചെമ്മേ
നീലനീലമാം
ഭാവാംബരസീമയിൽ
തൃക്കാർത്തികത്താരകം;
രാമായണമാസത്തിന്നിളം-
തണുപ്പാർന്ന
രാവുകൾ;
ഇടയ്ക്കിടെ
അമ്മൂമ്മ പാടിത്തന്ന
പഞ്ചമിപ്പൊരുളുകൾ!

ഉൾവിളി;
അതിൻ തീരാ തീരാ
ധാരാമൃതം;
അതുമാത്രമെൻ
ഹൃദയാംബരവീഥിയിൽ
ഇന്നും
പ്രഭാപൂരം ചൊരിയും
അത്!
അതുതാനത്!
ഇതും!
സകലതും!
----------------------------------------------------
2.സകലം
ഡോ കെ ജി ബാലകൃഷ്ണൻ
nbk 59 14-1-2018
---------------------------------------------------------
a poem from my new book to be published from
USA international edition.
---------------------------------------------------------------
a historical poem
-------------------------------------------------------------------



 


  



Thursday, 11 January 2018

nbk 58/ anchangatikkahani-1 / dr.k.g.b / 12/1/18

nbk 58/ anchangatikkahani-1/drkgb 12/1/18
--------------------------------------
അഞ്ചങ്ങാടിക്കഹാനി - 1.
---------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ - 12 / 1 / 18
-----------------------------------------------------------
1.
ആമുഖം
----------------
പത്തു ദശാബ്ദമപ്പുറത്തോ
പത്തായക്കുന്നിനു-
മിപ്പുറത്തോ
വെള്ളാട്ടിടവഴി-
ക്കിരുവശത്തോ
വെള്ളാട്ടുതോട്ടി-
ന്നരികുപറ്റി
അഞ്ചങ്ങാടി-
ക്കഥ-
പൂത്തുലഞ്ഞു;
പുഞ്ചനിലത്തിൽ
നിലാവുറഞ്ഞു.

മുത്തശ്ശിയിക്കഥ പാടിപ്പാടി
ചിത്തം നിറച്ചു മധു പകർന്നു.

2.
അച്ഛന്റെ നൂറാണ്ടിനോർമ
പുതുക്കുവാൻ
ശിഷ്യഗണങ്ങളും നാട്ടുകാരും
ഇന്നലെ മേളിച്ച മാത്രയിൽ
സുന്ദരൻ
(അച്ഛൻറെ ശിഷ്യനെൻ
കൂട്ടുകാരൻ)
ഒക്കെയുമൊക്കയുമോർത്തെടുത്തു
ചത്രം വരച്ചു മധുരമായി.


3 .
ഇവിടെയെൻ മുറ്റത്തെ
മൂവാണ്ടൻ മാവിൻറെ
പെരിയ മുത്തച്ഛനോ
മുത്തമ്മയോ

അവിടെയെൻ
മുത്തച്ഛനൂട്ടി വളർത്തിയ
മാന്തോപ്പിൽ
നീണ്ടു നിവർന്നുനിന്നു.

ആകാശം മുട്ടെ നിറഞ്ഞു
പരന്നു പൂ-
പന്തലൊരുക്കിത്തണൽ
വിരിച്ചു.

രാപ്പകൽ ഞങ്ങൾക്കു
കൂട്ടായി മാമ്പഴ-
ക്കാലത്തു തേങ്കനി-
പ്പൂളുതന്നു.

4.
അഞ്ചങ്ങാടിക്കഹാനിക-
ളേറെയുണ്ടിനിയും
പറയാം കേൾ!
ഞങ്ങൾ
ചെറുതലമുറയുടെ പുതു-
സഞ്ചാരകഥകളും
കൂടുമാറ്റവും
കുടമാറ്റവും!
---------------------------------------------
nbk 58
അഞ്ചങ്ങാടിക്കഹാനി -1.
12/1/18
--------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
nbk 58.
------------------------------------------------------










Wednesday, 10 January 2018

nbk 57/ kunchiramavilasam/drkgb/11-1-18

nbk 57/ dr.kgb/ kunjiramavilasam/11-1-2018
----------------------------------------------------------
nbk 57/കുഞ്ചിരാമവിലാസം /
-------------------------------------------------------------
കുഞ്ചന് നമസ്കാരം!
"ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു
കുഞ്ചിരാമന്മാർ......."
ഓട്ടനും ശീതങ്കനും
വർത്തമാനത്തിലും
തുള്ളിയാടും  കഥ
(ആടിയ തുടർക്കഥ)
അന്നേ പറഞ്ഞു രസിപ്പിച്ചതിന്നും,
അരക്കിട്ടുറപ്പിച്ചതിന്നും!

2.
കഥയുടെ കഥകളിയുടെ
പാഠമൊന്നെ 
പഥമൊന്നെ; പദം വിധം മാത്രം
മാത്രയിൽ
ചെറ്റു മാറ്റം.
അത് പക്ഷെ ഡാർവിൻ
പിന്നെയും പിന്നെയു-
മുറപ്പിച്ചു തന്നത്!
പരിണാമമിനിയും;
കഥ തുടർക്കഥ!

3.
വേഷം പച്ചയാടാൻ
മോഹം;
കത്തിയും
ചുവന്ന താടിയും
കരിയുമരങ്ങു
നിറയെ!
(അണിയറയിലും)

4.
രമണീയം കഥ
കമനീയം മുഖം;
സുഖം സുഖം;
അതു താൻ നിൻ രാഷ്ട്രീയം;
പുതുപുത്തൻ ഭാഷ വേഷം;
കാര്യമടിപൊളി;
അധികാരം;
ശുഭം!
----------------------------------------------
കുഞ്ചിരാമവിലാസം/ nbk 57
-----------------------------------------------






nbk 56/varumkalamaliyan/ dr.kgb/11/1/18

nbk/56/dr.kgb/ 11-1-18/ varunkalamaliyan
=======================
വരുംകാലമളിയൻ
----------------------------------------------
ഡോ .കെ.ജി.ബാലകൃഷ്ണൻ
-------------------------------------------------
അഞ്ചങ്ങാടിയിലുണ്ടായിരുന്നൊരു
മൊഞ്ചൻ
"നീണ്ടിക്കുമാരൻ".

നീണ്ടു നിവർന്നു 
കരമീശ വയ്ച്ച
വണ്ടത്താൻ.

പുതുപൂവുതേടി
കരയും പുരയും
പുതുപൂരവും തേടി
രാപ്പകൽ
തേരാ പാരാ
ഒഴലൂരു
ദേവസ്വം കാര്യക്കാരൻ.

ആളൊരു കലാകാരൻ;
നാട്ടിലെ ചന്ദ്രേട്ടന്റെ
നാടകക്കളരിയിൽ
നായകനടൻ
പാട്ടുകാരൻ.

2.
ഒന്നു കെട്ടിയോൻ
പിന്നെച്ചെന്ന
നാട്ടിലൊക്കെയുമോടി-
നടന്നും ചാഞ്ഞും ചരിഞ്ഞും
കിടന്നും
പെണ്ണുകെട്ടി -
പിഴച്ച പെണ്ണിൻ മാനം കാത്ത
രക്ഷകൻ
ജനസേവകൻ.

3.
ഏതൊരു യുവാവിനെ-
യെവിടെപ്പരിചയപ്പെട്ടാലും
സരസമൊരേയൊരു 
തമാശ:
"ഞാൻ നിൻ  വരുംകാലമളിയൻ!"
പിന്നെ
മമ്മദ്  കാക്കാന്റെ
ചായക്കടയിലൊ-
രച്ചാര സല്കാരം.

3.
പതിനാറായിരത്തെട്ടു കെട്ടിയ
ഭഗവാനേ!
ഭവാനെൻറെ സാരഥി;
നിരാലംബകൾക്കാശ്രയമരുളുവാൻ
ഞാനുണ്ട്;
സാർവ്വലൗകിക-
രാഷ്ട്രീയ-
വരുംകാലമളിയൻ-
നീണ്ടിക്കുമാരൻ!
---------------------------------------------------------------
nbk 56/ varumkalamaliyan/dr.kgb 
a poem from my upcoming book from amazon.com USA
amazon.com/author/kgkandangath
11-1-2018
-------------------------------------------------------------------------