Tuesday 27 February 2018

nbk68/thirunarayam/ dr.k.g.balakrishnan 28-2-2018

nbk 68/ 28/2/2018
----------------------------
dr.k.g.balakrishnan
--------------------------------
തിരുനാരായം
----------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
അത്തിരുനാരായ-
ത്തുമ്പുകൊണ്ടിത്തിരി
കുത്തിക്കുറിച്ചു നീ-
യെഞ്ചിത്തഭിത്തിയി-
ലിന്നലെ-
യിന്നുമതെന്നുമെന്നും
പിന്നെ
നാളെയും നീളെയും
നീലജാലാംബര-
കേവലനിശ്ശൂന്യനിത്യമാ-
മേതോ നിരന്തര-
ഭാവമായും
മൃദുമന്ത്രമായും
തന്ത്രകുതന്ത്ര-
മനന്തമായും!

2.
ആധിയായും നൂറു
വ്യാധിയായും മൂക-
രാഗമായു-
മേതോ നിയാമക-
ലീലയായും!

3.
ഞാനെന്ന രാമനും സീതയും
പാണനുംപാട്ടിയും
വേലനും വേലൻറെ
വേലത്തി ലീലയും
ആടുമൊരായിരം
കോലവും കോലങ്ങൾ
നീളേ ചമയ്ക്കുന്ന
ചായക്കളങ്ങളും
ആയവ
തുള്ളിക്കലികൊണ്ടു
കേവലമൊരുവിരൽ-
ത്തുമ്പിനാൽ
മായ്ച്ചു കളിച്ചു രസിപ്പതും!

4.
അതുതന്നെയല്ലയോ
നേരവും
നേരമില്ലായ്മയും;
അറിവെന്നു മുനിചൊന്ന
അറിവു-
മതിൻപൊരുൾ-
നിഴൽ മാത്രമാം കാണൽ!
രാമനാരായാണം!
-------------------------------------------------
nbk 68/ 28/2/18
 തിരുനാരായം
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------














Saturday 24 February 2018

nbk 67/ ullippiravi/25-2-2018/ drkgb/

nbk 67/ 25-2-2018 ullippiravi
---------------------------------------
nbk 67 ഉള്ളിപ്പിറവി /25-2-2017
-----------------------------------------
വെള്ളിയില്ലാവെള്ളി-
ക്കോൽവണ്ണമാമുള്ളി-
ലൊന്നുമില്ലാ
യെന്നിലുത്തര-
മൊന്നിനു-
മെന്നറിയുംവരെ
ഒന്നിനുമില്ലൊരു
വർണ്ണവും വേവും
വേദവേദാന്തവും!

എല്ലാ
നിറങ്ങളുമൊന്നെന്ന
നേരിനു സാരമാമാനന്ദ-
സൗരകിരണമേ,
ശ്വേതമേ, നിത്യ-
സ്ഫുരണമേ! രാഗമേ!
രാഗനിദാനമേ!
രാഗാധിരാഗമേ!
നീതന്നെയല്ലയോ
നീലനിലാവായി
ജാലമൊരുക്കുന്ന
മായാമഹേശ്വരൻ!

ഉള്ളത്തിലുള്ളതേ
ഉള്ളുവെന്നും ഋഷി
കള്ളക്കറുമ്പനാം
മണ്ണുണ്ണിക്കണ്ണന്റെ
തൊള്ളകാണിക്കലി-
ലീരേഴുബ്രഹ്മാണ്ഡ-
സാരം രുചിച്ചു
സാന്ദ്രാനന്ദമാളവേ
അക്ഷരമാല്യം
കൊരുത്തതും ജീവിത-
സത്യ-
മിതൊന്നുമില്ലായ്മയാ-
മുൺമ;
അതേ!
അതേ!
കസ്തൂരി ഗന്ധവും!

ഉള്ളവുമൊന്നുമില്ലായ്മയും!
ഉള്ളിപ്പിറവിയും!
--------------------------------------------------------
nbk 67
ullippiravi
ഉള്ളിപ്പിറവി
drkgb 25-2-2018
---------------------------------------------------------




 






 




Saturday 17 February 2018

nbk66.saugandhikam 17-1-18 dr.k.g.b

nbk 66 17 / 2 / 18
ഡോ കെ .ജി . ബാലകൃഷ്ണൻ
-------------------------------------------
സൗഗന്ധികം
------------------------------------------

1.
ഒരു സുരസുഗന്ധമെ-
ന്നുൾത്താരിൽ
നിറയുന്നു;
പരമമതിനനറിവെന്നു
പറയുന്നുമാമുനി.

കാണുന്നു കേൾക്കുന്നു
കോൾമയിർക്കൊള്ളുന്നു;
തേനുണ്ടുറങ്ങുന്നു;
കാലം കറങ്ങുന്നു.

ജാലങ്ങൾ ലീലക-
ളേവം തുടരുന്നു
നേരം തിരിയുന്നു;
മേളം തുടരുന്നു.


2.
 (ഞാൻ മാത്രമേവം
നിരാകാരനിർഗ്ഗുണ-
നിത്യമായ്
സത്യമായേകാഗ്രഭാവമായ്!)

3.
പണ്ടേ പറഞ്ഞുറപ്പിച്ചതാം
പല്ലവി
പാടാതിരിക്കുവതെങ്ങനെ?
(പാടിപ്പതം
വന്ന ശീലുകളെങ്കിലും)!
പാടിക്കൊതിതീരാ
രാഗങ്ങളായിരം
തേടിയെത്തുന്നൊരീ
സാർത്ഥകമാത്രയിൽ!

4.
പാടട്ടെ പാടട്ടെ
പാതിരാക്കാറ്റതു
പാടട്ടെ;
വീണ്ടുമുണരട്ടെ
സ്വർഗ്ഗീയരാഗങ്ങൾ;
സാഗരഗീതങ്ങ-
ളുൻമാദനിത്യമായ്!
----------------------------------
സൗഗന്ധികം
nbk 66/ 17-2-18 drkgb
------------------------------------








Wednesday 14 February 2018

nbk/65/dr.k.g.b.14-2-2018/ mutanthu/

nbk 65/മുടന്ത് / 14-2-18/dr.k.g.b
---------------------------------------------
മുടന്ത്
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
രാ പോയിരുൾ മാഞ്ഞു.   

നേരായ നേരിനു
നാരായവേരായ
സൂര്യനാരായണനവതരിച്ചു!
രാ പോയിരുൾ മാഞ്ഞു.

താരാപഥങ്ങളിൽ
തീരാവെളിച്ചം
നേരായുണർന്നു;
നിറെ നിറഞ്ഞു!

ചേലായി പാലാഴി
കടയുവാൻ രാപ്പകൽ
കാലവും ജാലവും
മത്സരിക്കേ,
നേരിൻ വിളക്കായി
പാരിൻ പൊലിപ്പായി
വാരിജനേത്രനവതരിച്ചു.

2.
നേരമായ് നേരമാ-
യിനിയെന്തു താമസം
നാരായണ!

ഭാരതഭൂവിതിൽ
നീരാജനംകൊണ്ടു
തീരാപ്പുലരികൾ
പൂത്തിറങ്ങാൻ!

3.
ഇനിയും ശകുനി
മുടന്തി മുടന്തിയി -
ക്കനിവിൽക്കലർത്തുമോ
കാളകൂടം!

ആ വിഷജ്വാലതൻ
 വേവിൽ ഭൂമാതിനു
കാരുണ്യമേകുമോ
നീലകണഠൻ!

4.
ആ ദണ്ഡിയാത്രയി-
ലാ വിശ്വതാപസ-
നൂന്നിച്ചവിട്ടിയ
നേർവഴിത്താരകൾ
എന്നേ മറന്നു കഴിഞ്ഞു
നാമിന്നിൻറെ
 മുന്നിൽ മുടന്തുന്നു!
മോചനമെന്നിനി?
----------------------------------------------
 മുടന്ത് nbk 65
dr.k.g.balakrishnan indian poet
15-2-18
--------------------------------------------------