Wednesday, 10 January 2018

nbk 55/ shambho mahadeva! /dr.kgb/10/1/18

nbk 55/sambho mahadeva! 10/1/18
-----------------------------------
ശംഭോ മഹാദേവ!
-----------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------
പണ്ടാരോ പറഞ്ഞിട്ടുണ്ടത്രെ
(മാർക്സോ,
മഹാത്മാവോ!-മറ്റാരോ?
മറന്നേ പോയ്-)
"ഉറങ്ങിക്കിടക്കുന്ന സിംഹമാം
ജനം"
എന്നോ!
മഹത് വചനം?-കുറെയേറെ-
യുണ്ടല്ലോ,
ആരോർക്കുന്നു?

അല്ല! നേതാവിൻ നല്ല
നാക്കിൽനിന്നുതിരുന്ന
വാക്കുകൾ പ്രമാണമായ്
കാതിലുണ്ടല്ലോ.

വാടാ വാദമുഖങ്ങൾ;
അണപ്പല്ലാൽ
ക്രൂരമായ്ക്കടിച്ചാലും
പൊട്ടാത്ത
കടും പദപ്രയോഗക്കിഴി
കക്ഷത്തുണ്ടല്ലോ.

പിന്നെയെന്തെല്ലാ-
മെന്തെല്ലാ-
മഭ്യാസങ്ങൾ!
(രാപ്പകലുകൾ മാറി മാറി
പ്രയോഗങ്ങൾ
ഒട്ടനവധി).

2.
ഇനിയും വരും
കാലമഞ്ചാണ്ട് തീരു-
ന്നേരമെത്രയും വേഗം;
ഭരണത്തിൻ സുഖശീതള-
ഛായയിൽ കിനാക്കണ്ടു കണ്ടു കൺ-
മയങ്ങുമ്പോൾ.

പ്രതി-
പക്ഷമാകുമ്പോൾ
തീരേ പോരാ വേഗ-
മിതെന്തൊരന്യായം!
ശംഭോ!
മഹാദേവാ!!
-----------------------------------------------------
ശംഭോ മഹാദേവ!
nbk 55/drkgb/10-1-2018
amazon.com/author/kgkandangath
----------------------------------------------------------- 












Tuesday, 9 January 2018

nbk 54/ pazhochakkinakkalam/ drgb/ 10/1/2018

nbk 54 /10/1/18 dr.k.g.b
--------------------------------
പാഴൊച്ചക്കിനാക്കാലം 
----------------------------------------------
എന്തൊരാരവമെങ്ങും
രാപ്പകൽ സമരാഗ്നിയിൽ വേവും
നാടും നഗരവും.

ചിന്തയോ
വേവേറിക്കരിഞ്ഞ
മാംസച്ചൂരിൽകുഴഞ്ഞ്.

പാഴൊച്ചക്കിനാക്കാലം
ഞെളിഞ്ഞു പുളഞ്ഞുള്ളിൽ
പകയും കണ്ണിൽക്കൂരിരുളും
തോൾസഞ്ചിയിൽ
വെറുതെയൊരു വ്യാജ-
ബിരുദ(മെവിടെന്നോ സം-
ഘടിപ്പിച്ചത്).

നാവിൽക്കുറെ സ്ഥിരവേദാന്തം;
ചുണ്ടിൽ
നിറഞ്ഞ വെളുവെളെച്ചിരി
(നാണം മറയ്ക്കുവാൻ)
വടിവൊത്ത
പുതുപുത്തൻ
വിധാനം;
(തിരക്കിൽ നിമിഷങ്ങൾ 
താഴെ വീണുടയുന്നു)
പാഴൊച്ചക്കിനാക്കാലം.

2.
നാറാണത്തു ഭ്രാന്തൻ ഞാൻ
വോട്ടുബട്ടണിൽ-
ചൂണ്ടാണിവിരലമർത്തട്ടെ!
(അടയാളമെന്നെ നോക്കി-
കണ്ണിറുക്കുന്നോ!)-
എൻറെ
നെഞ്ചകം തുടിക്കുന്നു.

3.
പിന്നെ
സമയം സായം സന്ധ്യ;
ടീവിയിൽ കോലാഹലം.

നാലുനാൾ കഴിഞ്ഞപ്പോൾ
വോട്ടെണ്ണൽ;
ഫലം കാത്തു നേതാവും പ്രജകളും;
പിന്നെയും
പിന്നെയും 
പാഴ്ക്കിനാകോലാഹലം.

ഭൂഗോളം തിരിയുന്നു.
------------------------------------------------------
പാഴൊച്ചക്കിനാക്കാലം
nbk54
10-1-2018/ dr.k.g.balakrishnan kandangath
---------------------------------------------------------






 


   

nbk 53/ dr.k.g.b/marathakappacha

nbk.53/9-1-2018/marathakappacha
----------------------------------
മരതകപ്പച്ച
------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ - 9/1/2018
------------------------------------------------------
പൂത്തു മൂവാണ്ടൻ
പതിവുപോലെ
കായ്ച്ചു മൂവാണ്ടൻ
പതിവിലേറെ.
വാച്ചു കൊതിയുള്ളിൽ
വെള്ളമൂറി
നാക്കിൽ;
കിനാവിൽ നിരനിരന്നു
നിറമാർന്ന സ്വരരാഗ-
കുതുകങ്ങൾ.

മാമ്പഴക്കാലത്തിൻ
മധുരമൂറും
ഭാതങ്ങൾ;
രസമാർന്ന സൗഹൃദം;
സൗഗന്ധികം!

ചിരകാലമോർമ്മയിൽ
തിങ്ങി നിൽപ്പൂ
മരതകപ്പച്ചയിൽ
പൂത്ത (പഴയ) ബാല്യം.

2.
അറിയാമിതൊരു
പഴങ്കഥ;
പതിര്
വിളയുമിക്കാലത്തിൻ
കോലാഹലം; ജാലം;
നിലാവിൽ നിരാലംബം
നീറിപ്പുകയും മാനവീയത;
കവിതയെ, കലയെ-
യാമം വെയ്ക്കും ഭോഷ്ക്;
അതെ;
കലികാലം!
------------------------------------------------
dr.k.g.balakrishnan kandangath
9-1-2018
മരതകപ്പച്ച / nbk 53
-----------------------------------------------











Monday, 8 January 2018

nbk 52/ pichum peyum / drkgb amazon.com/author/kgkandangath

nbk 52/ pichum/peyum/9/1/18
----------------------------------------------
പിച്ചും പേയും 9-1-18
-------------------------------------------------
മുകളിലാകാശം താഴെ ഭൂമി-
യെന്നുര;
പകലിരവുകൾ മാറിമാറി;
അറിയാ നിനവിടങ്ങൾ;
നാളെ നാളെയെന്നു ഘനശ്യാമം
കാലം; നെടുനീളം.

രാവിരുൾ;
നിലാനിളയോളംമൂളു-
മാനന്ദഭൈരവി,
സ്വരതരംഗിണി,
രസികരഞ്ജിനി.

ഹൃദയവീണയിലുണരും
ലഘുഗുരു;
ഖരമതിഖരമൃദുഘോഷ-
മനുനാസികം.

അകാരാദിയിൽ
ലയവിന്യാസം;
മന്ദ്രമധുരം സുഖഭരിതം
ജീവധാരാമൃതം.

എങ്കിലുമല്പനുരുവിടുന്നു
പ്രതിനിമിഷം വിഷമയം മായം;
മറിമായം.

പണ്ടു  മുത്തശ്ശിയമ്മ
കളിപറയുമായിരുന്നു-
ചിലരുറക്കത്തിലുരിയാടുമത്രെ
പിച്ചും പേയും!

 ഇവറ്റയിപ്പോൾ
പട്ടാപ്പകലും
പത്രസമ്മേളനത്തിലും
പൊതുവേദിയിലും
ചിത്രചിത്രം
മെനയും
വിചിത്രം!
-------------------------------------------
പിച്ചും പേയും
nbk52
9-1-2018
------------------------------------------






Saturday, 6 January 2018

nbk 51 guruvura-Thalukal iniyum 7/1/18 drkgb

nbk 51/ drkgb/7/1/18
----------------------------------
ഗുരുവുര-
താളുകൾ ഇനിയും
--------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------
ഇനിയുമേറെ
താളുകളുരുവിടാനുണ്ട്;
ഉണരുവാനുണ്ട് പുലരികൾ.

2.
ഇനിയുമേതോ
പുതിയ തീരങ്ങൾ
പുണരുവാനുണ്ട്;
തുടരുവാനുണ്ട്
പുണ്യമീയാത്ര.

വഴിയിൽ നിരനിരെ
വിരിയുവാനായി
മലരുകൾ മദലഹരിയിൽ.

നിറമൊരായിരം
കുതുകമായി
നിലാവെളിച്ചത്തി-
ലലിയുവാൻ പ്രേമ-
മിഴി തുറക്കുന്നു.

ഇരുളലിഞ്ഞു
മധുമാസമാരുതൻ
കരകവിഞ്ഞു;
കരൾ കുളിരണിഞ്ഞു;
തരുലതാദികൾ പദമാടി.

എങ്കിലും

അതിരെഴാ
പഥമിതങ്ങനെ
*അറിവുമാത്രമായ്.

3.
തുടരുമീയാത്ര
ഇനിയുമെത്രയു-
മകലെയാണതി-
നുത്തരം തേടി
ചിത്രഗുപ്തനും!

കൃത്യരേഖയതില്ല;
അപ്സര നൃത്തമാടുന്നു
പിന്നെയും!
------------------------------------------
*ഗുരുവുര


-nbk51/  dr kgb/ 7-1-2017
-------------------------------------------













Thursday, 4 January 2018

nbk 50/ mannu/ drkgb/ 4/1/18

nbk 50/mannu/drkgb/4/1/18
-------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------
മണ്ണ്
---------------------------------------------------

മനസ്സിൽ സംഗീതത്തിൻ
മധുരം കിനിയുന്നു.

മഴ, മാമഴ;
മാതേ!
മലരായ് വിരിയുവതേതൊരു
നിരാമയനിത്യത!
നിശ്ശബ്ദത!

വെറുതെ വെറുതെയെൻ
മോഹങ്ങൾ;
നിറവൈവിധ്യം  നിറയും
മഹാവിശ്വവിസ്മയം;
താരാപഥം.

തുടക്കമൊടുക്കവുമറിയാ
സമയമാം
കടങ്കഥയുടെ തുടർക്കഥ.

2.
മണ്ണ്-
പണ്ട് കാർവർണൻ
കള്ളനമ്മയെക്കളിപ്പിക്കാൻ
തിന്ന പാഴ്‌മണ്ണ്;
മൂന്നുലോകവും
പണിതീർത്തതാം
കുഴമണ്ണ്!

3.
സകലം നിന്നിൽ നിന്നേ!
ഭൂമിയും മഹാവിശ്വകോശവും
പകലും രാവും തീർക്കും
പ്രതിഭാസവും
അമ്മേ!
നീയല്ലാതെ നീയില്ലാതെ
നീയാം തീരാ വിസ്മയമല്ലാതെ;
ഒരു പിടി മണ്ണല്ലാതെ;
ആശ്രയം മറ്റെന്തുള്ളു?
------------------------------------------------------ 








 






  

Wednesday, 3 January 2018

nbk 49/ yugaantham/dr.k.g.b/ 4-1-18

nbk 49/ യുഗാന്തം / dr.kgb/ 4-1-18
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
യുഗാന്തം 
----------------------------------------------

കാലമിത്ര
ക്രൂരമോ സഖേ!
നീലമേലാപ്പിൽ നിറ നിറെ-
ക്കാണുവാനെന്തേ കറ?

പരശതം
കോലാഹലങ്ങളും കഥകളും
കഥകളികളുമരങ്ങു തകർത്തിട്ടും
സ്വച്ഛ-
നീലമായ് നിദിദ്ധ്യാസമായ്
യുഗമയുതം നിലകൊണ്ട
ജാലമിന്നെന്തേയേവം!
ഭീതിദം!
വിഹായസ്സിത്ര
വികൃതം?
കൊടും ക്രൂരം?
വികലം?
വിധ്വംസകം!

2.
അല്ല!
എന്നകവും
ഇന്നിതുപോലെ-
യല്ലയോ!
കവിയെൻറെ
ചിന്തയുംകൂടിപ്പുകപടലം
പേറുന്നല്ലോ!

3.
സ്നിഗ്ദ്ധമാം സ്വരസപ്ത-
സംഗീതലയം പോലും
വ്യർഥമേ!
കാലത്തിന്റെ ലീലയോ!
കലിയുഗമേളമോ!
യുഗാന്തമോ!
--------------------------------------------- 
യുഗാന്തം nbk49
indian poet dr.k.g.balakrishnan
4-1-17
-----------------------------------------------