Wednesday, 14 December 2016

രാധയുടെ പാട്ട്
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------------
15-12-2016
--------------------------------------------------

മുരളീരവമാരുടെ? ആരുടെ?
തിരയുവതെന്തിനേ!
അത്
മുരളീധരനുടെ!

കുഴൽവിളി കേൾക്കുന്നു!
അരികിൽനിന്നോ,
അതോ
പുഴയുടെയോള-
ച്ചൊടിയിൽനിന്നോ,
അല്ല
സരിഗമമൂളു-
മളിയിൽ നിന്നോ!

2
ഇളവെയിലേറ്റ്
കുണുങ്ങി നിൽക്കു-
മിളയുടെ പൂങ്കവിളിൾ-
ച്ചോപ്പിൽ നിന്നോ,

അല്ല!
എന്നുള്ളിലെ
നറുനിലാവൊളിയുടെ
ചുരുളിലെയൊരുകുഞ്ഞു-
നിനവിൽ നിന്നോ!

മലരൊളി തൂവും
കനവിൽ നിന്നോ
കരളിലെക്കാഞ്ചന-
ച്ചെപ്പിൽ നിന്നോ,
മരതകം പൂക്കുന്ന
കാവിൽ നിന്നോ,

അല്ല
മലയപ്പുലയന്റെ
മകളുടെ തെളിവാർന്ന
നയനപൊലിമ തൻ
അഴകിൽ നിന്നോ!

3
കുഴൽവിളി കേൾക്കുന്നു!
കുയിൽനാദമാണത്!
അഴകിയുണർത്തും
മധുരഗീതം!
അവളുടെ സ്വപ്‌നങ്ങൾ
ചിറകുവിടർത്തുന്ന
നവരാഗധാരതൻ
മൊഴിവഴക്കം!

3.
ഇനി
മുരളികയൂതുക കണ്ണനല്ല!
(മുരളീധരനല്ല!)
അത്
രാധികയൂതും
സ്വരസുഗന്ധം!

ജയജയഭാരത-
വിജയഗീതം!
--------------------------------------------
 രാധയുടെ പാട്ട്
----------------------------------------------
 indian poet dr.k.g.balakrishnan
amazon.com author
9447320801
drbalakrishnankg@gmail,com
15-12-2016
---------------------------------------------------













   


Monday, 12 December 2016

Saturday, 12 November 2016

ചക്രം
----------------------------
ഡോ .കെ.ജി.ബാലകൃഷ്ണൻ
----------------------------------------------
തിരിയുവത് ചക്രം;
അത്
തിരിയുവാനുള്ളതെ-
ന്നറിയുവത് സത്യം;
പരിപൂർണ്ണവൃത്തം;
നൃത്തമത് താണ്ഡവം!

മന്ത്രം സുദർശനം;
മഹാവ്യൂഹഭേദനം;
ചിരമെന്നുറപ്പിച്ചൊരീ
മൗനഭഞ്ജനം!

നാളെയുടെ നാമ്പിൻ
നിറമിഴി തുറക്കുവാൻ
നീളേ തെളിയും നിറമാല;
നിർമ്മലം.

ഇവിടെ യഭിമന്യുവി-
ന്നറിവിൻ വിളക്കിൻ
തെളിമയിലൊളിക്കുമിരുൾ; -
തിരിയുവത് ചക്രം.

ഇനിയുമൊരു പുലരിയുടെ-
യൊളി ചെവിയിലൂതും
കനിവിനൊരു നിമിഷം
മുരളിയൊലി തൂവും!

2
ഇനിയുമൊരു പാട്ടിൻ
പുതിയ പദമാടി
തിരിയുമിത്; നിമിഷം;
കിനിയുമൊരു പൂവിൻ
മധുകണികമായി
നിറനിറവിലൂറും
നിറമയുതമാളും!
--------------------------------------------
14 -10 -16 bha. gee.17



ചക്രം
----------------------------
ഡോ .കെ.ജി.ബാലകൃഷ്ണൻ
----------------------------------------------
തിരിയുവത് ചക്രം;
അത്
തിരിയുവാനുള്ളതെ-
ന്നറിയുവത് സത്യം;
പരിപൂർണ്ണവൃത്തം;
നൃത്തമത് താണ്ഡവം!

മന്ത്രം സുദർശനം;
മഹാവ്യൂഹഭേദനം;
ചിരമെന്നുറപ്പിച്ചൊരീ
മൗനഭഞ്ജനം!

നാളെയുടെ നാമ്പിൻ
നിറമിഴി തുറക്കുവാൻ
നീളേ തെളിയും നിറമാല;
നിർമ്മലം.

ഇവിടെ യഭിമന്യുവി-
ന്നറിവിൻ വിളക്കിൻ
തെളിമയിലൊളിക്കുമിരുൾ; -
തിരിയുവത് ചക്രം.

ഇനിയുമൊരു പുലരിയുടെ-
യൊളി ചെവിയിലൂതും
കനിവിനൊരു നിമിഷം
മുരളിയൊലി തൂവും!

2
ഇനിയുമൊരു പാട്ടിൻ
പുതിയ പദമാടി
തിരിയുമിത്; നിമിഷം;
കിനിയുമൊരു പൂവിൻ
മധുകണികമായി
നിറനിറവിലൂറും
നിറമയുതമാളും!
--------------------------------------------
14 -10 -16 bha. gee.17







Thursday, 3 November 2016

3-11-16
-----------------------------
ഒരു തുള്ളി മലയാളം
------------------ ---------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

എവിടെയോ നിന്നൊരു
മധുരമൃദുമർമ്മരം
കവിതയോ,
കവിതയുടെ ലഹരിയി-
ലിളം തെന്നലുതും
മദഭരിതമുരളികയി-
ലുണരും സുഗന്ധമോ;
കല്യാണപുഷ്പമോ;
ഗാഥയോ; ഗീതയോ;
ഗോവിന്ദഗീതമോ!
ഗീതഗോവിന്ദമോ!

2.
*നിന്നിളം ചൊടിയിണയി-
ലൊരു തുള്ളി മലയാള-
മുണരുവതിൻ  സുഖ-
മറിവു നിൻ മൂത്തച്ഛ-
നനുനിമിഷമോമനേ!

ഒരുകിളിക്കൊഞ്ചലായ്
നിന്നരുമമലയാളം;
ഒഴുകിവരൂമീനിമിഷ-
മെന്നു മോഹിച്ചു ഞാൻ
ഐ ഫോണെടുക്കുവതിൻ
മുന്നെ-
യിതാ മണിയൊച്ച-
യെന്തദ്ഭുതം!

3.
"അവ്യയ" നെന്നഭിധാനം-
അതെത്രയു-
മന്വർത്ഥമാം! നിൻ
കവി മൂത്തച്ഛനാത്മാവി-
ലനുഭവിക്കുന്നു;
അയവിറക്കുന്നു;
നിൻ
*ഒരു തുള്ളി മലയാളം
---------------------------------------------    
 *എൻറെ ചെറുമകൻ "അവ്യയൻ"
(ആസ്‌ത്രേലിയയിൽ പിറന്നു)
5 വയസ്സുകാരൻ പച്ചമലയാളം
പറയുന്നതിന്റെ ആനന്ദം -
സുഖം)
--------------------------------------------------
18, bha gee.
dr.k.g.balakrishnan