Thursday, 13 November 2014

കവി ഡോ കെ ജി ബാലകൃഷ്ണന് എഴുപത്.
---------------------------------------------------------------------
        പ്രശസ്ത കവി ഡോ കെ ജി ബാലകൃഷ്ണന്റെ സപ്‌തതി 24-11-2014ന്.
കവിയുടെ എഴുത്തിന്റെ അൻപതാം വാര്ഷികം.(2014). 11 മലയാള കവിതാസമാഹാരങ്ങൾ. അഗ്നിഗീതം(രണ്ട് ഭാഗങ്ങൾ), ആന്ദോലനം, ത്രയം, ലയം, ലബ് ഡബ്, കുറുക്കൻ @ കുറുക്കൻ. കോം  തുടങ്ങിയവ  പ്രസിദ്ധം.
സര്ഗസ്വരം കവിതാ അവാർഡ്, ശ്രീനാരായണ സാഹിത്യ പരിഷത്ത് അവാർഡ്, ബാംഗ്ലൂർ വിജ്ഞാനവർദ്ധിനി  അവാർഡ്, പോയട്രി .കോം
(യു.എസ്. എ) ടോപ്മോസ്റ്റ് പോയറ്റ്‌ അവാർഡ്, തുടങ്ങിയ അംഗീകാരങ്ങൾ.
മാത്രുഭൂമി വാരിക, ഭാഷാപോഷിണി, കലാകൌമുദി, മലയാളം, ദേശാഭിമാനി
തുടങ്ങി എല്ലാ ആനുകാലികങ്ങളിലും കവിത പ്രസിദ്ധീകരിച്ചുവന്നു.
മലയാളസമീക്ഷ(ഓണ്‍ലൈൻ ) സ്ഥിരമായി എഴുതുന്നു.

കവിയുടെ ഇംഗ്ലീഷ് കവിതാസമാഹാരങ്ങൾ(ആമസോണ്‍)
--------------------------------------------------------------------- ----------------------
ആഗോള വിപണിയിൽ ലഭ്യമായ അഞ്ച് കാവ്യ സമാഹാരങ്ങൾ
ആമസോണ്‍ ക്രിയേറ്റിവ് സ്പേസ് പ്രസിദ്ധീകരിച്ചു. ആസ്ത്രേലിയയിൽ
റിലീസ് ചെയ്തു.
1.The Waves of the Ganga
2.The Hues of the Himalaya
3.My Muses
4.The Australian Plant and Other Poems
5.Nascent Poetry
ഇവ.
ഭാരതീയചിന്തയും സയൻസും ഇഴചേർന്ന അറിവിൻറെ പാൽക്കടൽ
കടഞ്ഞ് കവി അമൃതം അനുവാചകന് തരുന്നു.
സി.രാധാകൃഷ്ണൻ " The Flow of the Eternal" എന്ന് ഈ കവിതകളെ
വിശേഷിപ്പിക്കുന്നു.  "ഉത്തരാധുനിക സാമഗാനം " എന്നും.
------------------------------------------------------------------------------------------------------
പുതിയ കൃതി "Next Moment Poetry"
ഉടൻ ആമസോണ്‍ പ്രസിദ്ധീ കരിക്കുന്നു.
"ത്രയം"(കാവ്യം ) കവി സ്വയം മ്യൂസിക്‌ ചെയ്ത്
ആലപിച്ച് സിഡി ഇറക്കി 

A Poem
=========

Next Moment Poetry- 45- Tat tvam asi That is what you are - dr.k.g.balakrishnan 4-11-2014

next moment poetry- 45-4-11-2014
dr.k.g.balakrishnan kandangath
Poet of Bharatham
=========================
Tat tvam asi   
That is what you are
-------------------------------------------
The Great Spark;
In the dark;
The twinkling Song;
Of the eternal Lark.

The sanctum Spell;
That does the Rishi bell;
Per spell;
That blooming well;
To be the glorious Full;
And to crunch;
Unto the Null-Nil;
The Adwaita-  
The Non-Dual.

Thus the humble,
Million-hued,
Fragrant
Voice of Bharatham;
Tat tvam asi -
That is what you are.
======================
next moment poetry-45
from
dr.k.g.balakrishnan kandangath
Poet of Bharatham- 4-11-2014
---------------------------------------






  

Monday, 10 November 2014

waves: vellappata- 11-11-2014- dr.k.g.balakrishnan

waves: vellappata- 11-11-2014- dr.k.g.balakrishnan: വെള്ളപ്പട -------------------------------- ഡോ കെ ജി ബാലകൃഷ്ണൻ ----------------------------------------------- 1. അമ്മേ, നിൻ അടിമലർ ...

vellappata- 11-11-2014- dr.k.g.balakrishnan

വെള്ളപ്പട
--------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------
1.
അമ്മേ,
നിൻ
അടിമലർ
വണങ്ങാൻ
വെള്ളപ്പട;
വെള്ളമടിപ്പട;
ചൊടിയിലെപ്പൊഴും
ജനഗണമന.

2.
ഏഴ് നിറങ്ങളുമിണങ്ങി
വാഴുവത് നിന്നിൽ-
നൂറുനിറമാർന്ന് തിളങ്ങി
പൂവാക പൂത്തരുണ-
രാഗം വിളങ്ങി.

3.

അമ്മേ,
"തങ്ങളെത്തങ്ങളാൽ
തങ്ങൾ ഭരിക്കുന്ന
മംഗല്യമാർന്ന
ഭരണകൂടം"
തങ്ങളുടെ  കൈ-
വെള്ളയിലൊതുക്കി
വെള്ളപ്പട;
ഞങ്ങളെ വെള്ളം
കുടിപ്പിച്ചിടും പട.

4.
അമ്മേ,
നിൻ
കണ്‍കളിലെപ്പൊഴും
വെണ്മ പടർത്തുമെ-
ന്നാണയിടും പട;
കാതുകളിൽ
"മധുര"-
വന്ദേമാതരമുണർത്തും
മന്ത്രിപ്പട.

5.

ഉള്ളവും വെള്ളവും
മണ്ണും മലയും
വിളയും
സകലവും
വിറ്റുതുലയ്ക്കും
കൊള്ളപ്പട.

6.
അമ്മേ,
നാട്ടിലും റോട്ടിലും
മേട്ടിലും കാട്ടിലും
വീട്ടിലും
മാമരച്ചോട്ടിലും
തുള്ളിച്ചാടിക്കളിക്കും
മർക്കടപ്പട.

7.
അറിവുകേടും
നെറിവുകേടും
വാരിക്കോരിച്ചൊരിയും
വിതറും
ഓരിപ്പട;
അമ്മേ,
നിന്നടിമലർ പണിയും
തൂ-
വെള്ളപ്പട.
-------------------------------------------
dr.k.g.balakrishnan 11-11-2014
9447320801
---------------------------------------------   
  

    

Friday, 17 October 2014

mindavathalla mindaapraanikalute indal 17-10-2014

മിണ്ടാവാതല്ല
മിണ്ടാപ്രാണികളുടെ
ഇണ്ടൽ
=======================
ഡോ കെ ജി ബാലകൃഷ്ണൻ
===========================
നിമിഷങ്ങളുടെ
നുര
മദിരയായി
ഇന്നായി

പ്രളയകാലത്ത്

2.
ബന്ദും
സമരവും
മണക്കുന്ന
മന്ദമാരുതൻ.
ഈ വിഷദംശമേറ്റ്
കരിയുന്നത്
എൻറെ ഇന്ന്.

3.
ഇന്നലെയുടെ
കറുത്ത തുണികൊണ്ട്
നാളെയുടെ
മുഖം
മറയ്ക്കുന്നതാര്?
   ഈ കരിനിഴൽ
ദൂരെ
ചക്രവാളംവരെ
നീളുന്നത്.
നീ നിലകൊള്ളുന്നത്
നിനക്ക് വേണ്ടി.

4.
അത് മഹാശ്ചര്യമെന്നും
നമുക്കും കിട്ടണം പണം
എന്നും
ഉണർത്തിച്ചുകൊണ്ടേ
കുഞ്ചൻ.

5.
വെളുത്ത പശു
കറുമ്പിയെ പെറ്റത്
ആഗോള പ്രതിഭാസമെന്ന്
നിൻറെ
സമവാക്യം.

6.
തൊട്ടതിനും പിടിച്ചതിനും
വില കയറുന്നതിന്
തൊട്ടാവാടിയെ
കുറ്റം പറഞ്ഞ്
വിടുവായൻ.
അവനറിയാം
ഞാൻ
മിണ്ടാപ്രാണി.
ഇണ്ടൽ കൊണ്ട്
പശിയാറ്റുന്നവൻ.

7.
നീ
നാളെ നാളെ നാളെയെന്ന്
വിളിച്ചുകൂവുന്നവൻ.
(നറുക്കെടുപ്പ് ).

8.
നീ 
ഇന്നിനെ നോക്കി
കള്ളച്ചിരി ചിരിച്ച്‌
കാട്ടുതീയ്ക്ക്
നാളം കൊളുത്തുവോൻ
എൻറെ മിണ്ടായ്മയിൽനിന്ന്
ഊറ്റം കൊണ്ട്
മുദ്രാവാക്യം
മുഴക്കുവോൻ.

9.
സുഹൃത്തേ,
നീ കേൾക്കുന്നുവോ-
ഒരു വേണുനാദം;
അത് മാധവനാണ്;
പാർഥസാരഥി-
നാവിൻതുമ്പിൽ
"യദാ യദാഹി ....... "
=======================
dr.k.g.balakrishnan kandangath
9447320801
drbalakrishnankg@gmail.com
17-10-2014
=========================

  








Tuesday, 16 September 2014

ottakkannittunottam

ഓട്ടക്കണ്ണിട്ടുനോട്ടം - 1.
======================
ഡോ കെ ജി ബാലകൃഷ്ണൻ
==========================
  മദ്യനിരോധനം
================= 

 ഇത് കഥയല്ല കവിതയുമല്ല.ഈ എഴുപത്കാരൻ പൌരന്റെ ചില ചെറു- നോട്ടങ്ങൾ. ഒന്നുമില്ല.വെറുതെ ഒരോട്ട ക്കണ്ണിട്ടുനോട്ടം.
നോട്ടം രണ്ട് തരം. ഒളിഞ്ഞ് തെളിഞ്ഞ് ഇങ്ങനെ. എന്റേത് ഒളിഞ്ഞതാണ്.
കള്ള കൃഷ്ണൻ ആണല്ലൊ ഞാൻ. പോരാത്തതിന് കവിയാണേ! കവിഞ്ഞ്
നോക്കുന്നവനാണ് കവി.കാണുന്നവനും. ഈയിടെ നോക്കിയതും കണ്ടതും
കവിതയാക്കി.പത്രമാസികകളിൽ പ്രസിദ്ധീകരിച്ചു.പിന്നെ പുസ്തകമാക്കി.
"കുറുക്കൻ@ കുറുക്കൻ.കോം" എന്ന് പേരിട്ടു.അതിൽ കുറെ നോട്ടങ്ങൾ ഉണ്ട്.
ഒളിഞ്ഞതും തെളിഞ്ഞതും.കവിതയുടെ പട്ടികയിൽ പെട്ടവ.ഇപ്പോൾ തോന്നു ന്നു.
ഇവയെ മറ്റെന്തോ പേര് ചൊല്ലി വിളിക്കണമെന്ന്.അങ്ങനെ ഈ ഓട്ടക്കണ്ണിട്ടു- നോട്ടം. ഒന്നെന്ന് നമ്പറിട്ടത് ഇനിയും സഞ്ചിയിൽ ഉണ്ടെന്നതിന്റെ സൂചന.

ഇന്നത്തേത്:
ഇന്ന് 16-9-2014. ഇന്നലെ ശോഭാ യാത്രകൾ കണ്ടു. കൂടാതെ ജന്മാഷ്ഠമി ആഘോ- ഷിക്കുന്ന ചില പുത്തൻ കൂട്ടുകാരെയും കണ്ടു. ആവാം. ഗീതാകാരനാണല്ലോ
കൃഷ്ണൻ.തത്ത്വമസിയുടെ പ്രയോക്താവ്. നല്ലകാര്യം. ചിലർക്കൊക്കെ അല്പം എതിർപ്പുണ്ടത്രേ. അത് ശരിയല്ല.കൃഷ്ണൻ ആരുടെയും കുത്തകയല്ല.
കുത്തക:
ഇത് കുത്തകകളുടെ കാലം. ഭൂമിയും കാറ്റും വെള്ളവും എല്ലാം കുത്തകകളുടെ  സ്വന്തം. കസേര മൂട്ടിൽ ഒട്ടിപ്പിടിക്കുന്ന അതിശയം. ഇരിക്കുന്ന
മഹാമനസ്കൻ ടോയ് ലെറ്റിൽ പോകുമ്പോൾ പോലും ഒട്ടിപ്പിടിക്കുന്ന ആസനം.
 മദ്യനിരോധനം:
ഈ ഐവർകളി കാണുവാൻ നല്ല ഹരം. എനിക്ക് നാല്പത് കൊല്ലം മുന്പത്തെ  ഒരോർമ.
ഞാൻ മെഡിസിൻ കഴിഞ്ഞ് വീട്ടിൽ എത്തിയ കാലം. വീട്ടിൽ എന്റെ പാപ്പൻ
വല്ലപ്പൊഴെ ഉണ്ടാകൂ. മദ്യപാന തല്പരനാണ്. ആൾ അധ്യാപകനാണ്. പ്രഗല്ഭനായ സയൻസ് മാസ്റർ. പാനം മൂലം എന്നും പണത്തിന് മുട്ടാണ്. ഇടക്ക് എന്നോട് പണം ചോദിക്കും. പണവും വാങ്ങി ഒരു പോക്കുണ്ട്.(ആ വേഗത! ആൾ ഇന്നില്ല.) പോകുമ്പോൾ പറയും "പാപ്പൻ ഒക്കെ തിരിച്ച് തരുന്നു- ണ്ട് ".
പിന്നെയാണ് രസം. തിരിച്ചെത്തിയാൽ പാപ്പൻ മദ്യനിരോധനത്തിന്റെ വക്താവാണ്‌. പാനത്തിന്റെ ദൂഷ്യങ്ങളെ   അപഗ്രഥിച്ച് ഒരു ക്ലാസ്സ്‌.(ആൾ സയൻസ് മാഷാണല്ലോ?- ഞാൻ ഡോക്ടറും!). ഈ സർക്കാരിന് ഇതങ്ങ് നിരോധിച്ചു കൂടെ എന്നൊരു അർത്ഥവത്തായ ചോദ്യവും!
"മോനേ നീ കുടിക്കരുത് കേട്ടോ." ഉപദേശിച്ച് ആൾ പോകും ഷാപ്പിലേക്ക്!
- ഇത് കുമാരൻ മാസ്ടരുടെ കഥയല്ല- പുതിയ വർജനക്കാരുടെ കഥ.
(സുധീരന്റെ ശ്രമം വിജയിക്കട്ടെ!)
====================================== 16-9-2014
dr.k.g.balakrishnan 9447320801 ottakkannittunottam-1
drbalakrishnankg@gmail.com
=======================================




Wednesday, 3 September 2014

ലോഫ്ടിൽ
എലികൾ
ചിരിക്കുന്നു
==================
ഡോ കെ ജി ബാലകൃഷ്ണൻ
==========================
തട്ടിൻ മുകളിൽ
ഒരു പെരക്കം
പിന്നെ,കിലുക്കം.
ഉത്തരത്തിൽ
ചത്തിരിക്കുന്നത്-
കിക്കിലുക്കം
കിലുകിലുക്കത്തിന് ശേഷം.
അതെ, അത്
നേരായ നേരിൻ
ഒടുക്കം-
അന്ത്യമെന്നും
അവസാനമെന്നും
പ്രളയമെന്നും ഒക്കെ.
കൂലം കുത്തി യൊഴുകുന്നത്
പ്രവാഹം;
അതെ;അതുതന്നെ-
ചതി-
പോരിന് കാരണം.
ചോരയുടെ കുത്തൊഴുക്ക്
ശകുനിയുടെ
കള്ളക്കളിയുടെ കഥ;
-മുനിയന്നെ
പറഞ്ഞത്.
-നൂറ്റൊന്ന്
ആവർത്തിച്ചത്-
(ക്ഷീരബലയെന്ന്
ആയുർവ്വേദം.)

2.
ഇറാക്കിലും
ഗാസയിലും
തേര്
ഉരുളുന്നത്;
ഇവിടെ,
ഭൂമിയുടെ
തട്ടിൻപുറത്ത്-
ഒരു പെരപെരക്കം.

3.
ഇരുളുന്നു ആകാശം-
മഴ വരാനെന്നത് മണ്ടത്തരം;
 വരാനിരിക്കുന്നത്
പേമാരി;
മഹാമാരി;
തീരാ, തോരാമഴ;
മഴമഴ;മഹാമഴ;
കോരിച്ചൊരിഞ്ഞ്;
ഊരും പാരും നിറഞ്ഞ്;
അങ്ങനെ,അങ്ങനെ;
ലോകാവസാനം.

അതെ,
എല്ലാ കഥകളും തീരുന്നത്
ഒരേപോലെ-
സകല പടഹധ്വനികളും
അടങ്ങി-
മൂകം,ശാന്തം;
തുടക്കം
ഒടുക്കം
ഒന്നായുറഞ്ഞ്.

4.
എന്റെ മുറിത്തട്ടിൽ
പെരപെരാപെരക്കം;
കിലുകിലെക്കിലുക്കം.

എലി;
നേരിനെ;
പരിഹസക്കുന്നതിൻ സ്വരം;
-അതുകേട്ട്‌ കലിതുള്ളും
കവിമനസ്സ്-
എലി പെരുകിയിട്ടുണ്ടെന്ന്
വീട്ടുകാരിയുടെ പരാതി
(- മായം ചേർക്കാത്ത
-പരിശുദ്ധ-
എലിവിഷം പോലും
കിട്ടാനില്ലാത്ത
കലികാലത്തെപ്പറ്റി
ഓർമപ്പെടുത്തൽ)
-അത് മാത്രമാണ്
ഈ പുത്തനിന്നിന്റെ
പച്ചപ്പെന്ന്
എന്റെ കമന്റ്-
എന്റെ പ്രിയതമയുടെ
+മണിയൊച്ച;
-പൊട്ടിച്ചിരി-
ലോഫ്ട്ടിൽ
എലികൾ ചിരിക്കുന്നു.
=========================
dr.k.g.balakrishnan, kattoor-680702,Thrissur.
Mob. 9447320801
drbalakrishnankg@gmail.com
==================================

 






Thursday, 5 June 2014

wave-6 ente diaryriyil ninnu 5-6-2014


എന്റെ ഡയറിയിൽനിന്ന്
========================
ഡോ കെ ജി ബാലകൃഷ്ണൻ
=========================
ഭാരതം,
ഒക്ടോബർ രണ്ട്, 2013

വിങ്ങും വിതുമ്പും
മനസ്സിന്റെ ദുഃഖമേ,
നിന്നിലെൻ സംഗീത-
മാതപിക്കുന്നുവോ?

പാടിപ്പറക്കും
പറവ കണക്കവേ
കൂടണയും സ്വപ്ന-
രാഗമാകാതെ നീ
മാനസപ്പൊയ്കയിൽ
നീന്തി നീരാടുന്ന
നാനാ കിനാനിര
തൂവും വെളിച്ചമേ,
സ്പർശരസഗന്ധ-
 നാദദർശങ്ങളാൽ
ഹർഷം ചൊരിയും
വിഭാതമാകാതെ നീ
കൂരിരുൾ തിങ്ങും
വനാന്തരാളങ്ങളിൽ
ഓരിയിടുന്ന
രാപ്പേടിയാകുന്നുവോ?

അന്ന് ഞാൻ പാടിയ
സ്വാതന്ത്ര്യഗീതികൾ
ഇന്ന് വിഴുപ്പായ്
കുമിഞ്ഞു നാറുന്നുവോ?
ഓരോ നിമേഷവും
വേവും ചുടലയിൽ
നീറായമർന്നു
തുലഞ്ഞു തീരുന്നുവോ?

2014 ജനുവരി 30

എന്റെ നിണം വീണ്
ചോന്നൊരീ മണ്ണിൽനി-
ന്നെന്ന് മിഴിയുമെൻ
സൌവർണ്ണഭാരതം?

2014 മെയ് 16

ഭാതമേ, നീയെൻ
മുളംകുഴലൂതുമോ,
നാദമേ,
നീയെൻ
അഭിരാമമാകുമോ?

2014 June 5

ഭൂതത്തിൽ നിന്നുയിർ-
ക്കൊള്ളും
പുതുരാഗ-
മേകമായ്,
സത്യസമത്വസ്വാതന്ത്ര്യമായ്,  
നാനാത്വമേ,
ഒരേ
ധാരാപ്രവാഹമായ്
മാനവമാനസ-
സൌന്ദര്യപൂരമായ്;
ഭാരതഗംഗാ-
തരംഗ-
മുണരുമോ?
========================
6-6-2014
========================