Thursday 3 November 2016

3-11-16
-----------------------------
ഒരു തുള്ളി മലയാളം
------------------ ---------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

എവിടെയോ നിന്നൊരു
മധുരമൃദുമർമ്മരം
കവിതയോ,
കവിതയുടെ ലഹരിയി-
ലിളം തെന്നലുതും
മദഭരിതമുരളികയി-
ലുണരും സുഗന്ധമോ;
കല്യാണപുഷ്പമോ;
ഗാഥയോ; ഗീതയോ;
ഗോവിന്ദഗീതമോ!
ഗീതഗോവിന്ദമോ!

2.
*നിന്നിളം ചൊടിയിണയി-
ലൊരു തുള്ളി മലയാള-
മുണരുവതിൻ  സുഖ-
മറിവു നിൻ മൂത്തച്ഛ-
നനുനിമിഷമോമനേ!

ഒരുകിളിക്കൊഞ്ചലായ്
നിന്നരുമമലയാളം;
ഒഴുകിവരൂമീനിമിഷ-
മെന്നു മോഹിച്ചു ഞാൻ
ഐ ഫോണെടുക്കുവതിൻ
മുന്നെ-
യിതാ മണിയൊച്ച-
യെന്തദ്ഭുതം!

3.
"അവ്യയ" നെന്നഭിധാനം-
അതെത്രയു-
മന്വർത്ഥമാം! നിൻ
കവി മൂത്തച്ഛനാത്മാവി-
ലനുഭവിക്കുന്നു;
അയവിറക്കുന്നു;
നിൻ
*ഒരു തുള്ളി മലയാളം
---------------------------------------------    
 *എൻറെ ചെറുമകൻ "അവ്യയൻ"
(ആസ്‌ത്രേലിയയിൽ പിറന്നു)
5 വയസ്സുകാരൻ പച്ചമലയാളം
പറയുന്നതിന്റെ ആനന്ദം -
സുഖം)
--------------------------------------------------
18, bha gee.
dr.k.g.balakrishnan








  




No comments:

Post a Comment