Friday 1 July 2016

29.
വിസ്മയം  2-7-2016
---------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Indian Poet
---------------------------------------

സൃഷ്ടിയുടെ
ഉള്ളവുമുള്ളും
വെളിച്ചവും
വ്യഷ്ടിസമഷ്ടി-
സമാസസമന്വയ-
മെന്ന് നിസ്സംശയം
ചൊന്നു മഹാമുനി!

ഇന്നുമതിൻ പൊരുൾ
ലൗകികഭൗതികരൂപ-
നാമങ്ങളിൽ
വിന്യാസനിർധാരണത്തിന്
മന്വന്തരങ്ങളായ്
രാപ്പകലെന്നിയെ
നാലുവഴികളും
നൂറുമിഴികളും
ചേലൊത്തൊരായിരം
വർണവിശേഷവും
സാരസമ്പൂർണമെ-
ന്നാരോ വിധിച്ചതാം
കാര്യത്തിലൂന്നി
സമർത്ഥിയ്ക്കുവാൻ സദാ
ഞാനെന്ന മോഹവും
മോഹത്തിനൂഹവും!

വെറുതെ വെറുതെയെൻ
പരിമാണസങ്കലപ-
മിഥ്യയും;
അവ്യയനിത്യമേ!
നിന്നാദി നിന്നിൽ നിമഗ്നമാം
കാരണം;
നിന്നന്ത്യമോ നിന്റെ
മായാവിലയനം!

മിന്നും പ്രകാശമാ-
മൊന്നിനുമൊന്നായൊ-
രൊന്നിൻ പ്രദർശന-
മെന്നുമീ വിസ്മയം!

2.
 പിന്നെയും പിന്നെയു-
മുള്ളിലെയീ വ്യഥ-
യുന്നയിച്ചൂ *ന്യൂട്ടൻ;
*ഐൻസ്റ്റീൻ തുടങ്ങിയ
ശാസ്ത്രവിശാരദർ;
സത്യപ്രവാചകർ!
കാവ്യവിചക്ഷണർ!

മുന്നേ ഋഷീശ്വരൻ
ചൊല്ലിയുറപ്പിച്ച
പൊന്നക്ഷരത്തിൻ
പൊരുളുമതൊന്നെന്ന്
വായിച്ചു കേൾപ്പിച്ചു
*ഫാരഡേ;
ഉള്ളിന്റെ
ഉള്ളിലെ ചൈതന്യമാ-
മനുഭൂതിയാം
സർവം സമസ്ത-
മറിവെന്ന
സത്യമാം;
നിത്യമതെന്നും
പറഞ്ഞു വച്ചൂ ഗുരു!
------------------------------------------------
*** ഈ  ആധുനിക ശാസ്ത്ര പ്രതിഭകളുടെ
ഉക്തികൾ പ്രസിദ്ധം.
-------------------------------------------------------------------

വിസ്മയം - 2 -7 -2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Indian Poet
-----------------------------------------------------  

























 


  

No comments:

Post a Comment