Sunday 17 July 2016

41
ആടി 18 -7 -16
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
worldwide read writer
English & Malayalam
------------------------------------------------
1.
ആടി-
യാടുന്നു
പതിവുപോലെ;
മുടിയഴി-
ച്ചാഴി
തേടിയനുരാഗിയാം
പുഴ!

ആടിയാടി പിടിയാന;
കൊമ്പനാം
പാതിയിൽ സ്വയമലിഞ്ഞു;
പുത്തനാ-
യാദിതീർത്ഥമധുരം
ചൊരിഞ്ഞിടും
മാരിയായ്!

താളവട്ടങ്ങൾ മേളവൃത്തങ്ങൾ
ജാലമാലാ- 
വിലാസരാഗങ്ങൾ
കാലമാം പൂരപൂരമായ് നടന-
ലീലയാം
ഭോഗ-
ലോകമാകുന്നു!

2
ആടിയില്ലാതെ
ഭൂതമില്ല;മലർ-
വാടിയില്ല
മൃഗരാശിയില്ല; തിര-
യാടിടും കടലുമില്ല;
പഞ്ചമം
പാടിടും പറവയില്ല
മാനവൻ
കൂടിയും!

3
മൃതിയിലമ്മയാം
പ്രകൃതി-
യർദ്ധ-
നാരിയായ്
പ്പുരുഷനിൽ;
സ്വയ-
മാദിസംഭവമതീന്ദ്രഭാവമാം
ഭൂതിയിൽ പ്രളയമാടി!

 4
*പൂർണ്ണനിശ്ശൂന്യ-
മൂകമാമതിൻ
സത്തയപ്പൊഴും
ആലിലക്കണ്ണനെന്ന
സത്യമായ്
ചിത്രദീപ്തസുകുമാരമായ്!
------------------------------------------------
കുറിപ്പ്
*Full-Nil
*ഭാരതത്തിയചിന്ത
---------------------------------------------------
41
ആടി 18-7 -16
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
worldwide read Author
Malayalam & English
Books
Agnigeetham Vol 1 & 2
Swarabindu
Bharatha Geetham(Sangeetha Kavyam)
-----------------------------------------------------







 








 

No comments:

Post a Comment