Tuesday 12 July 2016

38
1 *അമ്പലം   12-7-2016
------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Internationally read Author
English & Malayalam
Books
Agnigeetham & Swarabindu
----------------------------------------------


2*ഉള്ളിന്റെ
ഉള്ളിലെ
നിലവറയ്ക്കുള്ളിലെ
നാല് നിലയുള്ള
നിലവിളക്കിൽ

ആയിരം മിഴിയാർന്ന
ആനന്ദപ്പൊലിവായി
പൂവിതൾക്കതിരായി
നിറമായി നിറവായി
നേരായി
നേരത്തിൻ
നാരായവേരായ
നാരായണാഖ്യനാം
കാലിച്ചെറുക്കന്റെ
ലീലാവിനോദങ്ങൾ
കോലുന്ന കാലമാം
ജാലത്തിനുന്മാദ-
മേളം;
പഞ്ചാരി; പാണ്ടി;
ചടുലതാളം!


2.
ഒരു മുളംതണ്ടിൽനിന്നൊഴുകിയ
തേന്മൊഴി;
നിറമാല ചാർത്തിയ
3*ഭാരതശ്രീ
പാഞ്ചജന്യത്തിൻ മുഴക്കമായിപ്പൊഴു-
മെപ്പോഴു-
മോങ്കാരമന്ത്രധ്വനികളായ്
4*അറിവാം പ്രണവമായ്!

3
5 *നിറവും മണവും
ഗുണഗണമിങ്ങനെ
തരവും തിരിവും
പെരുക്കങ്ങളായിരം
നുണയും
നുണക്കഥാ-
വചനവും നടനവും
നാട്യവും ഗോഷ്ഠിയും
കൂട്ടച്ചിരിയും കരച്ചിലും
മരണമാം
അന്ത്യനിമിമേഷ-
നിശാചരഭീതിയും
കശപിശകൂടു-
മുദ്വേഗമാമീവിശ്വ-
ഭാണ്ഡം ചുമക്കുന്ന
മർത്ത്യനാം നശ്വര-
മനിത്യപ്രതിഭാസ-
മുഴലുമാരണ്യവും


6 *അറിവെന്ന
ഒന്നിൻ പിരിവുകൾ;
7 *നിഴലുകളരക്കിൽ-
പ്പണിതീർത്ത    
എഴുനിലമാളിക!


4
8*ഋഷിയൊറ്റ
അക്ഷരംകൊണ്ടു-
മളവറ്റ ചിത്ര-
ചിത്രണംകൊണ്ടും

ആയിരമായിരം
വർണ്ണവിന്യാസങ്ങൾ
നാവിൽ
നിറവായൊളിയും
9*രമണമാം
മൊഴിയെഴാ
മിഴിയുടെ
മൗനവും
വാചാലഭാവ-
പ്രവാഹവും കൊണ്ടും

10 *നാരായണനുടെ
നാത്തുമ്പിൽനിന്നസ്ത്ര-
ധാരാവിശേഷമറിവിൻ
സുമന്ത്രമായ്
മാധ്യമപാണ്ഡവൻ
11*പാർത്ഥന്റെയജ്ഞാന-
ഖണ്ഡനംചെയ്തതിൻ
ധ്യന്യമുഹൂർത്തിൻ
സൃഷ്ടിയുടെ
പാടവം കൊണ്ടും

പുണ്യപുരാതനസത്യമായ്
നിത്യമായ്
യിന്നും മുഴങ്ങുന്നു!
12 *ഇക്ഷണം!

അമ്പലനട
തുറന്നേയിതാ!

ഇതാ!
13*അറിവിൻ
വിളക്കിൻ
തുമ്പിൽ ജ്വലിക്കുന്നു!

14*അറിവിൻ
നിറവായ നീയാം
നിരന്തരം!
നീയായി ഞാനായി-
യൊന്നിൻ
വെളിച്ചമായ്!
15*ഒന്നായ് ജ്വലിക്കുന്നു!
----------------------------------------------------------
കുറിപ്പ്
1*ഉണ്മ
2*അറിവ്
3*ഭാരതത്തന്റെ സ്വരം
4*അറിവ് = ജ്ഞാനം, അനുഭവം
5*ലൗകികം
6* അലൗകികം
7* അരക്കില്ലം
8*ഭാരതീയഋഷിപരമ്പര  
9*രമണമഹർഷി
10*ഉണ്മ   
11* ശിഷ്യപരമ്പര
12*കർമ്മകാണ്ഡം
13*കവിപരമ്പര 
14* ശാസ്ത്രം, Science
15*തത്ത്വമസി 
-------------------------------------------------------------
38
അമ്പലം13-7-2016
 ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Internationally read Author
English & Malayalam
------------------------------------------------------------
(എന്റെ പുതിയ സംഗീതകാവ്യമായ
ഭാരതഗീതം എന്ന രചനയിൽ നിന്ന്
- An Amazon Books Publication from the USA.)
- dr.k.g.balakrishnan, poet, Kerala, India 680702
drbalakrishnankg@gmail.com
9447320801
dr.k.g.balakrishnan books.
-------------------------------------------------------------------



     








 







 


 






No comments:

Post a Comment