Monday 30 May 2016

11.
തജ്ജ്യോതി:
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ 31-5-2016
-------------------------------------------

     ഇതിഹാസമാട്ടെ ചരിത്രമാട്ടെ
ഋഷി പെയ്ത കാവ്യസുഗന്ധമാട്ടെ;
മധുവാട്ടെ മന്ദ്രമധുരമാട്ടെ;
പ്രഭയാട്ടെ; പാലൊളിപ്പൂനിലാവാം
സുഖദസംവേദനമന്ത്രമാട്ടെ;
അമൃതമായാദികവി മൊഴിഞ്ഞ
സുകൃതസുരഭിലതന്ത്രമാട്ടെ;
ഭരതമുനിയുടെ ശാസ്ത്രമാട്ടെ;
കാമസൂത്രം മുനിവാക്യമാട്ടെ;
മനനം സ്ഫുടം ചെയ്ത കനകമാട്ടെ;
സകലമൊരേ ഞെട്ടിൽ വാർന്ന നോട്ട-
ക്കതിരെന്ന് മാമുനിയക്കമിട്ടു!

ആദിയുമന്തവുമൊന്നായ വൃത്തത്തിൽ
മേദിനി ഭാവം സമന്വയിക്കെ,
രാവും പകലും ത്രിസന്ധ്യയും യാമവും
സാമസംഗീതമായ് രൂപമാർന്നു!
നേരമാം തോണി തുഴഞ്ഞു *തുഴഞ്ഞമ്മ
കാലമാം ജാലക്കുട നിവർത്തു:
ആയതിൻ ഛായയിൽ  സർവ്വചരാചര-
മായാവിലാസങ്ങൾ! കോമരങ്ങൾ!

"ഏഴു നിലയാർന്ന മാളികമച്ചകം
വാഴും" നിരാമയനിത്യഭാവം
ഓരോതുടിപ്പിലുമോരോ തുടുപ്പിലും
നേരായി നീരായി പ്രാണനായി!

*ഭൂമിയിൽ,
ഉള്ളിന്നടരുകൾക്കുള്ളിലും
*ജ്യോതിയായ്
പ്രീതിയാം
ദിവ്യാനുഭൂതിയായ്!
-----------------------------------------------
*ഭൂമി
*മഹാപ്രപഞ്ചം
"*തജ്ജ്യോതി:
------------------------------------------------
തജ്ജ്യോതി: 31-5-2016
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------







  





   

No comments:

Post a Comment