Sunday 1 May 2016

5.
തോന്നൽ
--------------------
ഡോ കെ.ജി.ബാലകൃഷ്ണൻ
--------------------------------------------
2-5-2016
-----------------------------------------------

ഉള്ളിനുമുള്ളിൽ
ഇല്ലായ്മയിൽ
ഉള്ളതാമുള്ളത്തിനുള്ളിൽ
ഉണർച്ചയായ്;
ഒരു വെറും തോന്നലായ്‌;
*നിറയും നിറപറ;
നിറയാ നിലവറ;
നീലഗഗനമായ്!

പറവകൾ പാറി-
നിമിഷമായ്;
കാലമായ്;
ഒഴുകുന്നു; പിന്നെയും
മുഴുകുന്നു *കർമ്മമാം
തീരാപ്രവാഹത്തിൽ;

ചിന്താതരംഗങ്ങ-
ളേഴു സ്വരങ്ങളി-
ലേഴു നിറങ്ങളിൽ;
മൂളുന്നു;മെനയുന്നു;
നീളുന്ന നീളുന്ന
നീളമായ് *വട്ടം വരയുന്നു;

മേളം;
ഏഴു കാലങ്ങളിൽ;
താളം മുറുകുന്നു;
*ഏഴാം നിലയിൽ നീ
സ്മേരവദനനായ്;

താഴെ
നിൻ തോഴൻ വയസ്യൻ
സുദാമാവ്;
തോളിൽ വിയർപ്പിൽ
കുതിർന്നുപ്പ്;
സ്നേഹാദാരങ്ങൾ
വിതറി സംശുദ്ധമായ്
ആയിരം വൃത്തമാവർത്തനം
ചെയ്തതിസാന്ദ്രമായ്;
ദിവ്യമായ്;
തീർന്ന
അവിൽപ്പൊതി;

*സാധകം ചെയ്‌വൂ; പ്രതി-
നിമിഷം നിമേഷം!

2.

താഴെ യിറങ്ങി;
കഠിനമാം യാത്രയിൽ
സ്വേദകണങ്ങളിൽ
മുങ്ങിയ,
നിത്യദാരിദ്ര്യം
കൊടും വേവിൽ ഹോമിച്ച;
സത്യഭാവത്തെപ്പുണരുന്നു; ഭക്തിതൻ
പാരമ്യമേതോ നിരാമയ-
നിരുപമനിർഗുണ-
നിരാകാരനിത്യമാം
*ബോധമയത്തിൽ
സമഷ്ടിയിൽ;
*മഹസ്സിൽ
സംലയിക്കുന്നു;
മൌനമാമേകത്തി-
ലമരം ജ്വലിക്കുന്നു.
----------------------------------------
കുറിപ്പ്
---------------
*Energy,
Quantum Theory,
Particle Physics
*Present,
This Moment.
*Repeat
The Wheel
സുദർശനചക്രം
*7th Sense
ചൈതന്യം, ഉണ്മ,
The Self
*Meditation
ധ്യാനം
*ചൈതന്യം
*ഗുരുദർശനം
തത്ത്വമസി
അഹം ബ്രഹ്മാസ്മി

ഗുരു= ഭാരതീയഗുരു പരമ്പര
------------------------------------------------------
dr.k.g.balakrishnan  തോന്നൽ
amazon author
2-5-2016
--------------------------------------------------------







No comments:

Post a Comment