Tuesday 22 March 2016

സ്വരബിന്ദു 7.
5. അക്ഷയപാത്രം
23-3-2016
ഡോ കെ ജി.ബാലകൃഷ്ണൻ
----------------------------------------------
എത്ര യെടുത്താലുമത്രയു-
മത്രയും
സ്വപ്നം നിറയുന്നു
ചിത്തഭൂവിൽ!
വൃത്തമതത്രയും കൃത്യമായ്
വിസ്മയ-
ചിത്രം മെനയുന്നു
സത്യമാമായി!

ആ സത്യമെപ്പോഴുമുള്ളിൽ
നിറയ്ക്കുന്നു
തേനൂറുമേതോ
പവിത്രരാഗം!

ആ രാഗമായിരം
വർണവിശേഷമായ്
തീരാ സുഗന്ധം പരത്തിടുന്നു
ശ്രീരാഗമായെന്നറിവേഴിൽ നിത്യം
ചാരുത ചാർത്തുന്നു കാവ്യമായി!

കോലക്കുഴൽവിളി
കേൾക്കുന്നു
ദൂരെയെൻ
ബാലഗോപാലകൻ
സാരരൂപൻ
രാധികയോടൊത്ത്
വൃന്ദാവനത്തിലെ-
ച്ചിന്താനികുഞ്ജത്തി-
ലാടിടുന്നു
ആനന്ദനർത്തനം;
 പ്രേമമിതൊന്നു താ-
നക്ഷയപാത്രമാ-
മന്തരംഗം!

2.
ഏഴു നിറങ്ങളും
ഏഴു സ്വരങ്ങളും
എഴാമറിവായ്
പ്പരിലസിക്കും
സുന്ദരസ്വപ്നമാം
പൊന്നളുക്കാകുമെ-
ന്നന്തരാത്മാവിന്റെ
ജീവരാഗം!
-------------------------------------------
സ്വരബിന്ദു 7.
5. അക്ഷയപാത്രം
23-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
























No comments:

Post a Comment