Friday 18 March 2016

സ്വരബിന്ദു ഭാഗം 6.
 5,*അഭിധാനം
ഡോ കെ.ജി.ബാലകൃഷ്ണൻ
19-3-2016
---------------------------------------------
ഒരു ശബ്ദകോശമെന്നു-
ള്ളിലുണ്ടതിനുടെ
യഭിധാന-
മെന്തെന്നറിഞ്ഞുകൂട!
അറിവെന്നു ഋഷി ചൊന്നു
കവിയത് കവിതയെ-
ന്നുരുവിട്ടു;
കലയെന്ന് സകലതു-
മറിയുന്ന വിദ്വാൻ
സ്വയം ഗ്രഹിച്ചു.

അറുപത്തിനാലുണ്ട്
കലയെന്ന് മാമുനി
നിറവാണതെന്നും
പറഞ്ഞു വയ്ച്ചു!

കലയൊന്നു മാത്രം
കവിതയതെന്നുള്ള
നിലപാടെടുത്തുവെ-
ന്നന്തരംഗം!

സകലവും കലയുടെ
പിരിവുകളാണെന്ന്‌
സ്വരബിന്ദുവാമതിൻ
ധ്വനിയാം പ്രപഞ്ചമെ-
ന്നകമേയറിയുന്നു
കാവ്യകാരൻ!

നിലയറ്റ സംസാര-
ദു:ഖമാം സാഗര-
ജലമെന്നിൽ ഭീതി തൻ
നിഴൽ പരത്താൻ

ഒരു വേള തുനിയുമ്പൊ-
ഴെയ്ക്കുമെന്നുൾപ്പൂവിൽ
തിരളുന്ന തേന്മൊഴി
ആരുടെയാരുടെ
ആണെന്നറിയാതെ
കാരണമേതെന്ന്
തേടുമെൻ ചേതന
പാടുവതാണെൻ
ശീലെന്നറിവു ഞാൻ!

"എന്റെയല്ലെന്റെയല്ലി-
ക്കൊമ്പനാനകൾ!"
ഓർമയിൽ
ഈ വരിത്തെല്ലിൻ
സുസാന്ത്വനം.

*പേര്, നിഘണ്ടു, ശബ്ദാർത്ഥം 
  
-------------------------------------------------
സ്വരബിന്ദു 6.
5. *അഭിധാനം
ഡോ കെ.ജി ബാലകൃഷ്ണൻ
19-3-2016
-------------------------------------------



     













   
   

No comments:

Post a Comment