Wednesday 30 March 2016

സ്വരബിന്ദു 6.
7. *അഗ്നി
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------
31-3-2015
-------------------------------------------
അക്ഷരപ്രകാശമാ-
മത്ഭുതപ്രതിഭാസം
യക്ഷഭൂവുണർത്തുന്ന
ചിത്രചിത്രണസത്യം!

സൂര്യദേവനിൽ സാര-
നിത്യമാമൂർജ്ജം; രക്തം;
കാര്യകാരണം; ജീവ-
ധാര തൻ പ്രവിന്യാസം!

*ചലനമനന്തമാം ജ്വലനം
ശ്വാസോച്ഛ്വാസം;  സമ്പൂർണ്ണ-
സമാഹാര-
തുലനം പാരസ്പര്യം;
സുരബിന്ദുവാമക്ഷം!

ഏകമാമൊന്നാം പൂജ്യം;
വ്യാകുലരഹിതമാം
മൂകസംഗീതം രാഗ-
മയുതമനുപമം!

അറിവെന്നാചാര്യന്മാ-
രരുളിച്ചെയ്താർ; കാല-
മറിയാ തരംഗിണി
വൃത്തചാരിണി ഗംഗ!

നാകനർത്തകി; പഞ്ച-
ഭൂതവാഹിനി; നാദ-
ബോധദായിനി സാക്ഷാൽ
സങ്കല്പസരസ്വതി!

വീണയായ് പരബ്രഹ്മ-
ധാരിണി വാണീദേവി;
ക്വാണമായ്,സുഗന്ധമായ്‌
നിറയും പരാശക്തി;

പ്രകൃതി; പ്രകൃത്യംബ;
സുന്ദരി;സുകേശിനി
സുകൃതി; സുഹാസിനി;
മൃദുഭാഷിണി ദേവി!

ശക്തനും പ്രകൃതിയു-
മൊന്നുചേരുമ്പോൾ ചിത്തം
രക്തമായ് വിജ്ഞാനമായ്‌
സർവ്വമായുണരുന്നു!

ആയതാം *ത്രേതാഗ്നിയിൽ
വ്യാപരിക്കുന്നൂ നേരാം
ഗായനം; ഓങ്കാരമായ്
ശംഖൊലി- നാദബ്രഹ്മം!
-----------------------------------------------------
കുറിപ്പ്
---------------------
*Mystic Fire, Nuclear Power
*Zero is not Void
*മൂന്ന്‌ പരിശുദ്ധ അഗ്നികൾ
-------------------------------------------------------
സ്വരബിന്ദു 6.
7.അഗ്നി
ഡോ കെ.ജി ബാലകൃഷ്ണൻ
1-4-2016
--------------------------------------------------------














 

No comments:

Post a Comment