Friday 11 March 2016

സ്വരബിന്ദു ഭാഗം 5 
--------------------------------- 
5.ആകാശം 12-3-2016 
ഡോ കെ ജി ബാലകൃഷ്ണൻ 
--------------------------------------------- 
ഇല്ല 
പുലരിയുമില്ല 
മൂവന്തിയും;
ഇല്ല പകലുമിരവും
ദിനങ്ങളും!

നേരമൊഴുകുന്നു;
നേരായൊഴുകുന്നു;
കാലമുണരുന്നു
ലീലാവിശേഷമായ്!

ഏഴുരണ്ടുലകങ്ങലുണ്ടെന്നു 
കേളികൊണ്ടു പുരാതനഭാരതം;
വാഴുവാനൊരു 
നിത്യചൈതന്യമേ
സത്യമായുള്ളൂ 
സർവ്വസമഗ്രമായ്!

ഉള്ളിനുള്ളിലും 
വിണ്ണിൻ നിറവിലും
ഉള്ളതായി;
അളവെഴാ വെണ്മയായ്
ഒളിവിൽ വാഴും
നിനവിൽ നിന്നീമലർ 
മിഴി തുറന്നു 
സുഗന്ധം പൊഴിഞ്ഞു!

വിശ്വരൂപവിലാസങ്ങൾ കാൺകെ 
വിസ്മയം പൂണ്ടു 
നിൽക്കുന്നു ശാസ്ത്രം!

പൂർണമീ മഹാവിശ്വമെന്നോതി-
വർണനാതീതമവ്യയമെന്നും
ചൊന്നു വേദവും 
മാമുനിമാരും! 

2.
നില്പു ഞാനീ സ്വരബിന്ദുവാം നിത്യ-
മൌനനിശ്ശൂന്യ-
രാഗാക്ഷരത്തിൽ!
---------------------------------------------------------------- 
സ്വരബിന്ദു ഭാഗം 5 
5.ആകാശം 
ഡോ കെ ജി ബാലകൃഷ്ണൻ 
12-3-2016 
------------------------------------------------------------------- 
 


  

  
  
 

 
 
 



No comments:

Post a Comment