Friday 11 March 2016

സ്വരബിന്ദു ഭാഗം 5
------------------------------------
3.ജീവവായു 11-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------

പൂവിതൾ പോലുളള
ജീവന്റെ പൊന്നിഴ
ഓരോ മിടിപ്പും
തുടിപ്പുമായി

നീലനിലാവിൻ
മിനുമിനുപ്പോലുന്ന
രാഗത്തിൽത്താളത്തിൽ
സാഗരഗീതത്തിൽ;
കാറ്റിൻ സുഗന്ധത്തിൽ-
മീട്ടുവതേതൊരു
പാട്ടുകാരൻ!

ഓണക്കിളിയുടെ
ഈണത്തിലും
പാണനാർ പാടും
പഴമ്പാട്ടിലും
ചോലത്തരുണിതൻ
കിങ്ങിണിക്കോപ്പിലും
മൂളുവതേതൊരു
പൊൻവസന്തം!

കോടക്കാർ വർണന്റെ
കോലക്കുഴലിലും
ലീലകാണിപ്പതീ
ജീവരാഗം!

ആൽമരച്ചോട്ടിലും
വല്ലിക്കുടിലിലും
തിങ്ങിനിറഞ്ഞ
വിശുദ്ധസഞ്ജീവനി
ഈ കുളിർ മാരുതനല്ലാതെ-
യേതൊരു
നാകനിവാസിയാം
ദേവദൂതൻ!

2.
എന്നമ്മയാം ഭൂവിലല്ലാതെ
മറ്റൊരു
ലോകത്തിൽ
പ്രാണപ്രദീപമേ നീ
ഒരു വീർപ്പ് പോലുമില്ലെന്ന്
വിശാരദർ ! -
അമ്മേ!
സുനന്ദിനി!
ധന്യ! ധന്യ!
-----------------------------------------------------
സ്വരബിന്ദു ഭാഗം 5
3. ജീവരാഗം
ഡോ കെ ജി ബാലകൃഷ്ണൻ
11-3-2016
--------------------------------------------------------









.



    


No comments:

Post a Comment