Thursday 24 March 2016

സ്വരബിന്ദു ഭാഗം 1.
7. ചലനം
25-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
പൂങ്കാറ്റിൽ വിരിയുന്നു
പൂമണം; ചൊരിയുന്നു
പൂങ്കാവിൽ പുതുമലർ;
മാധവം വരവായി!

ഉണരുന്നു മണ്ണിൻ
മനസ്സിലുമുൺമയാം
ഗുണഹീനനിത്യം;
സുരരാഗവിസ്മയം!

2.
യമുനാപുളിനത്തി-
ലാരഭിരാഗത്തി-
ലാമോദഗീതം
കരകവിഞ്ഞു!

തീരാനിലാവിൻ
നിലവിളക്കിൽ നൂറു
തിരി തെളിയിക്കുന്നു
നീലവാനം!

അകലെ നിന്നേതോ
കുഴൽവിളി കേൾക്കുന്നു;
മായാമനോഹരൻ
കണ്ണനാവാം!

കള്ളന്റെ കാമിനി
രാധിക തന്നുടെ-
യുള്ളം മദിച്ചു
തുള്ളുന്നതാവാം!

അല്ലായ്കിലേതോ
ഇണപ്പക്ഷി വേപഥു
ഇല്ലാനിമേഷം
തുടിച്ചതാവാം!

കാറ്റ് മുളംതണ്ടി-
ലൂതി
ശ്രുതിയുടെ
മാറ്റുരയ്ക്കും
പാഴ്ശ്രമത്തിലാവാം!

മുനിയുടെ യുള്ളിലെ
മൌനം സുരാഗമായ്
കിനിയും സുഗന്ധം
മിഴിഞ്ഞതാവാം!

ആകാശഗംഗാ-
പ്രവാഹമുനണർത്തുന്ന
നാകനിനാദ-
ധ്വനിയുമാവാം!

ആകെയെൻ
ഉള്ളും
ആനന്ദഭൈരവി
മൂകമായ് സാധകം
ചെയ്കയാകാം!

ആ സ്വരബിന്ദുവിൻ
സംഗീതമല്ലെ നാ-
മാസ്വദിക്കുന്നതാം
നാദബ്രഹ്മം!

നിമിഷം- നിമേഷം
ചലനമാകുന്നു നീ;
നിമിഷമേ!
നിൻ സ്പന്ദ-
മനുഭൂതിയെൻ പൊരുൾ !
ജീവരാഗം!
------------------------------------------------
സ്വരബിന്ദു ഭാഗം 1
7. ചലനം
25-3-2016
ഡോ.കെ.ജി.ബാലകൃഷ്ണൻ
--------------------------------------------------------























No comments:

Post a Comment